July 22, 2006

മുളയിലെ നുള്ളി

ആറാം ക്ലാസാണു.അടുത്തതു ഡ്രായിംഗ്‌ പിരിഡാണു.ഏകദേശം മുക്കാല്‍ മണിക്കുറോളം കാണും.കൃഷ്ണന്‍ മാഷ്‌ എപ്പോളും പോലെ കയ്യില്‍ ചൂരലുമായി ക്ലാസ്സില്‍ വന്നു.ചൂരല്‍ വടി മേശപ്പുറത്തു വെച്ചു.ബ്ലാക്ബോര്‍ഡില്‍ ഒരു കാക്കയുടെ ചിത്രം വരഞ്ഞു.എല്ലരോടും അതുപോലെ ഡ്രായിംഗ്‌ പേപ്പറില്‍ വരയാന്‍ പറഞ്ഞ്‌ മാഷു അല്‍പം മയങ്ങി.

ആദ്യം തന്നെ ഞാനാണു കാക്കയുടെ ചിത്രവുമായി മാഷിന്റടുത്തേക്കു പോയതു.മയക്കച്ചുവയോടെ എന്റെ കയ്യില്‍ നിന്നും ഞാന്‍ വരച്ച ചിത്രം വാങ്ങി.മനസില്‍ ഞാനെന്ന ചിത്രകാരന്‍ സ്വയം അഭിമാനിച്ചു.ഉഗ്രന്‍ കാക്ക! ഇതാ ഞാനും ഒരു കുട്ടിചിത്രകാരന്‍ എന്ന പേരു വങ്ങാന്‍ പോകുന്നു.സന്തോഷത്താല്‍ ഞാന്‍ നില്‍ക്കാന്‍ കഷ്ടപ്പെട്ടു.

ചിത്രം കണ്ട മാത്രയില്‍ മുഖം ചുവന്നു കണ്ണൂരുട്ടി എന്നെയും എന്റെ കാക്കയെയും മാറീ മാറി നോക്കി! ഞാന്‍ ഭസ്മമായിപ്പോകുന്നതു പോലെ തോന്നി.മേശപ്പുറത്തു വെച്ച്‌ ചൂരല്‍ വടി കയ്യിലെടുത്തുക്കൊണ്ടു ഗര്‍ജിച്ചു.മേശപ്പുറത്തു രണ്ടടി.....! കണ്ണിറുക്കിയടച്ചു സ്തമ്പിച്ചു നിന്ന എന്നെ നോക്കി വീണ്ടും വീണ്ടും ഗര്‍ജനം.

" സത്യം പറ.ഇത്‌ പഴയതില്‍ നിന്നും കോപ്പിയടിച്ചതല്ലെ ? "

ഒന്നും മിണ്ടിയില്ല.വീണ്ടൂം വീണ്ടും അതേ ചോദ്യം...ശക്തി സംഭരിച്ചു തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു ,

" ഞാനിപ്പോള്‍ ഇതെ ബോഡേല്‍ നോക്കി വരഞ്ഞതാ "

" ഉം.. ഞാനിതെത്ര കണ്ടതാ...എന്റെ മുന്നില്‍ ഇവിടെ ഇരുന്നു വേറെ പേപ്പറില്‍ വരാ..."

വിറയുന്ന കൈകളോടെ വരഞ്ഞു ഞാനും ആ അണ്ടന്‍ കാക്കയെ..!

ബെല്ലടിച്ചു.

ഒന്നും സംഭവിക്കാത മട്ടില്‍ കൃഷ്ണന്‍ മാഷ്‌ ചൂരല്‍ വടിയുമായി യാത്ര തുടര്‍ന്നൂ....!

പി കെ രാഘവന്‍

4 comments:

ദിവ (diva) said...

അതു നന്നായി.

ഈ ഡ്രോയിംഗ് മാഷന്മാര്‍ക്കും ഡ്രില്‍ മാഷന്മാര്‍ക്കും സംഗീത/തയ്യല്‍ മാഷന്മാര്‍ക്കും നല്ല സുഖമായിരുന്നു എന്നും. ഇപ്പോഴത്തെ കാര്യം അറിയില്ല.

കാസ്സിലെത്തി ബോര്‍ഡില്‍ ഒരു പടവും വരച്ച്, അല്ലെങ്കില്‍ ഒരു വാമിംഗ്-അപ്പും ചെയ്യാന്‍ പറഞ്ഞ്, അല്ലെങ്കില്‍ ഒരു പാട്ടും പാടിച്ച്.. അങ്ങനെയങ്ങനെ..

ശനിയന്‍ \OvO/ Shaniyan said...

:-) പാവം ചിത്രകാരന്‍.. ഇങ്ങനെയുള്ള മാഷുമ്മാരു പഠിപ്പിക്കാതിരിക്കുകയല്ലേ ഭേദം?

ബിന്ദു said...

ഞങ്ങളുടെ ഡ്രോയിംഗ്‌ മാഷു നല്ലതായിരുന്നു. :)

Raghavan P K said...

ഈ ടെക്നോളജിയുടെ നടുവില്‍ ഞാന്‍ ഒരു പാവം netizen ആണേ..!
കമ്മെന്‍സിനു തനി തനി യായി നന്ദി പറയണമെന്നു വിചാരിച്ചാലും എന്തു ചെയ്യണമെന്നറിയ്‌ഇല്ല. അതുകൊണ്ട്‌ ദിവാസ്വപ്നത്തിനും ശനിയന്‍ ച്ചക്കും,ബിന്ദുവിനും thanks and... my best wishes..!
പി കെ രാഘവന്‍