August 12, 2020

സർവ്വേ ഭവന്തു സുഖിനഃ (Part II)

സർവ്വേ ഭവന്തു സുഖിനഃ (Part II)

നന്മ നിറഞ്ഞ ശുഭദിനങ്ങളാകട്ടെ ഇനി വരുന്ന ദിവസങ്ങൾ ! എല്ലാ സജ്‌ജനങ്ങൾക്കും ശുഭ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥനയുടെ രണ്ടാം ബ്ഭഗത്തിലേക്ക് :


ദേവികവചം (രണ്ടാം ഭാഗം)

 

മാര്‍ക്കണ്ഡേയ ഉവാച:-


യദ്ഗുഹ്യം പരമം ലോകേ സര്‍വ്വരക്ഷാകരം ന്രുണാം

യന്ന കസ്യചിദാഖ്യാതം തന്മേ ബ്രൂഹി പിതാമഹ.


ബ്രഹ്മോവാച:-


അസ്തി ഗുഹ്യതമം വിപ്ര സര്‍വ്വഭൂതോപകാരകം

ദേവ്യാസ്തു കവചം പുണ്യം തച്ഛ്രുണുഷ്വ മഹാമുനേ


പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ

ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം


പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച

സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം


നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ

ഉക്താന്യേതാനി നാമാനി ബ്രഹ്മണൈവ മഹാത്മനാ


അഗ്നിനാ ദഹ്യമാനസ്തു ശത്രുമദ്ധ്യഗതോ രണേ

വിഷമേ ദുര്‍ഗ്ഗമേ ചൈവ ഭയാര്‍ത്താഃ ശരണം ഗതാഃ


ന തേഷാം ജായതേ കിഞ്ചിത് അശുഭം രണസങ്കടേ

നാപദം തസ്യ പശ്യാമി ശോകദുഃഖഭയം നഹി


യൈസ്തു ഭക്ത്യാ സ്മ്രുതാ നൂനം തേഷാമ്രുദ്ധിഃ പ്രജായതേ

പ്രേതസംസ്ഥാ തു ചാമുണ്ഡാ വാരാഹീ മഹിഷാസനാ


ഐന്ദ്രീ ഗജസമാരൂഡാ വൈഷണവീ ഗരുഡാസനാ

മാഹേശ്വരീ വ്രുഷാരൂഡാ കൌമാരീ ശിഖിവാഹനാ


ബ്രാഹ്മീ ഹംസസമാരൂഡാ സര്‍വ്വാഭരണഭൂഷിതാ

നാനാഭരണശോഭാഡ്യാ നാനാരത്നൈശ്ച ശോഭിതാഃ


ദ്രിശ്യന്തേ രഥമാരൂഡാ ദേവ്യഃ കോപസമന്വിതാഃ

ശംഖം ചക്രം ഗദാം ശക്തിം ഹലം ച മുസലായുധം.


ഖേടകം തോമരം ചൈവ പരശും പാശമേവ ച

കുന്തായുധം ത്രിശൂലം ച ശാര്‍ങ്ഗായുധമനുത്തമം


ദൈത്യാനാം ദേഹനാശായ ഭക്താനമഭയായ ച

ധാരയന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ ച


മഹാബലേ മഹോത്സാഹേ മഹാഭയവിനാശിനി

ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവര്‍ദ്ധിനി


പ്രാച്യാം രക്ഷതു മാമൈന്ദ്രീ ആഗ്നേയാമഗ്നിദേവതാ

ദക്ഷിണേ ചൈവ വാരാഹീ നൈര്രുത്യാം ഖഡ്ഗധാരിണീ


പ്രതീച്യാം വാരുണീ രക്ഷേത് വായവ്യാം മ്രുഗവാഹിനീ

രക്ഷേദുദീച്യാം കൌബേരി ഈശാന്യാം ശൂലധാരിണീ


ഊര്‍ദ്ധ്വം ബ്രഹ്മാണീ മേ രക്ഷേത് അധസ്താദ്വൈഷ്ണവീ തഥാ

ഏവ ദശ ദിശോ രക്ഷേത് ചാമുണ്ഡാ ശവവാഹനാ


ജയാ മേ ചാഗ്രതഃ പാതു വിജയാ പാതു പ്രുഷ്ഠതഃ

അജിതാ വാമപാര്‍ശ്വേ തു ദക്ഷിണേ ചാ f പരാജിതാ


ശിഖാമുദ്യോതിനീ രക്ഷേത് ഉമാമൂര്‍ദ്ധ്നി വ്യവസ്ഥിതാ

മാലാധരീ ലലാടേ ച ഭ്രൂവൌ രക്ഷേദ്യശസ്വിനീ


നേത്രയോശ്ചിത്രഘണ്ടാ ച യമഘണ്ടാ ച നാസികേ

ശംഖിനീ ചക്ഷുഷോര്‍മ്മധ്യേ ശ്രോത്രയോര്‍വ്വിന്ധ്യവാസിനീ


കപാലൌ കാളികാ രക്ഷേത് കര്‍ണ്ണമൂലേ തു ശാങ്കരീ

നാസികായാം സുഗന്ധാ ച ഉത്തരോഷ്ഠേ ച ചര്‍ച്ചികാ


അധരാ ചാമ്രുതകലാ ജിഹ്വായാം തു സരസ്വതീ

ദന്താന്‍ രക്ഷതു കൌമാരീ കണ്ഠമദ്ധ്യേ തു ചണ്ഡികാ


ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായ ച താലുകേ

കാമാക്ഷീ ചിബുകം രക്ഷേത് വാചം മേ സര്‍വ്വമങ്ഗളാ


ഗ്രീവായാം ഭദ്രകാളീ ച പ്രുഷ്ഠവംശേ ധനുര്‍ദ്ധരീ

നീലഗ്രീവാ ബഹിഃ കണ്ഠേ നളികാം നളകൂബരീ


ഖഡ്ഗധാരുണ്യുഭൌ സ്കന്ധൌ ബാഹു മേ വജ്രധാരിണീ

ഹസ്തയോര്‍ദ്ദ്ണ്ഡിനീ രക്ഷേത് അംബികാ ചാങ്ഗുലീഷു ച


നഖാന്‍ ശൂലേശ്വരീ രക്ഷേത് കുക്ഷിം രക്ഷേന്നളേശ്വരി

സ്തനൌ രക്ഷേന്മഹാലക്ഷ്മീഃ മനശ്ശോകവിനാശിനീ


ഹ്രുദയം ലളിതാ ദേവീ ഉദരം ശൂലധാരിണീ

നാഭിം ച കാമിനി രക്ഷേത് ഗുഹ്യം ഗുഹ്യേശ്വരീ തഥാ


ഭൂതനാഥാ ച മേഡ്രം മേ ഗുദം മഹിഷവാസിനീ

കട്യാം ഭഗവതീ രക്ഷേത് ജാനുനീ വിന്ധ്യവാസിനീ


ജങ്ഘേ മഹാബലാ പ്രോക്താ ജാനുമദ്ധ്യേ വിനായകീ

ഗുല്‍ഫയോര്‍ന്നാരസിംഹീ ച പാദപ്രുഷ്ഠേ f മിതൌജസീ


പാദാംഗുലീഃ ശ്രീധരീ ച പാദാധസ്തലവാസിനീ

നഖാന്‍ ദംഷ്ട്രാകരാളീ ച കേശാംശ്ചൈവോര്‍ദ്ധ്വകേശിനീ


രോമകൂപാണി കൌബേരി ത്വചം വാഗീശ്വരീ തഥാ

രക്തമജ്ജാവസാമാംസാന്യസ്ഥിമേദാംസി പാര്‍വ്വതീ


ആന്ത്രാണി കാളരാത്രീ തു പിത്തം ച മകുടേശ്വരീ

പത്മാവതീ പത്മകോശേ കഫേ ചൂഡാമണിസ്തഥാ


ജ്വാലാമുഖീ നഖജ്വാലാം അഭേദ്യാ സര്‍വ്വസന്ധിഷു

ശുക്രം ബ്രഹ്മാണി മേ രക്ഷേത് ച്ഛായാം ച്ഛത്രേശ്വരീ തഥാ


അഹങ്കാരം മനോ ബുദ്ധിം രക്ഷേന്മേ ധര്‍മ്മചാരിണീ

പ്രാണാപാനൌ തഥാ വ്യാനം സമാനോദാനമേവ ച


യശഃ കീര്‍ത്തിം ച ലക്ഷ്മീം ച സദാ രക്ഷതു ചക്രിണീ

ഗോത്രമിന്ദ്രാണി മേ രക്ഷേത് പശൂന്‍ മേ രക്ഷ ചണ്ഡികേ


പുത്രാന്‍ രക്ഷേന്മഹാലക്ഷ്മീഃ ഭാര്യാം രക്ഷതു ഭൈരവീ

മാര്‍ഗ്ഗം ക്ഷേമകരീ രക്ഷേത് വിജയാ സര്‍വതഃ സ്ഥിതാ


രക്ഷാഹീനം തു യത് സ്ഥാനം വര്‍ജ്ജിതം കവചേന തു

തത് സര്‍വ്വം രക്ഷ മേ ദേവി ജയന്തീ പാപനാശിനീ


പദമേകം ന ഗച്ഛേത് തു യദിച്ഛേദ് ശുഭമാത്മനഃ

കവചേനാവ്രുതോ നിത്യം യത്ര യത്ര ഹി ഗച്ഛതി


തത്ര തത്രാര്‍ത്ഥലാഭശ്ച വിജയഃ സാര്‍വ്വകാമികഃ

യം യം ചിന്തയതേ കാമം തം തമാപ്നോതി നിശ്ചിതം


പരമൈശ്വര്യമതുലം പ്രാപ്സ്യതേ ഭൂതലേ പുമാന്‍

നിര്‍ഭയോ ജായതേ മര്‍ത്ത്യഃ സംഗ്രാമേഷ്വപരാജിതഃ


ത്രൈലോക്യേ തു ഭവേത് പൂജ്യഃ കവചേനാവ്രുതഃ പുമാന്‍

ഇദം തു ദേവ്യാഃ കവചം ദേവാനാമപി ദുര്‍ല്ലഭം


യഃ പാഠേത്പ്രയതോ നിത്യം ത്രിസന്ധ്യാം ശ്രദ്ധയാ f ന്വിതഃ

ദൈവീ കലാ ഭവേത് തസ്യ ത്രൈലോക്യ ചാപരാജിതഃ


ജീവേദ്വര്‍ഷശതം സാഗ്രം അപമ്രുത്യു വിവര്‍ജ്ജിതഃ

നശ്യന്തി വ്യാധയസ്സര്‍വ്വേ ലൂതാവിസ്ഫോടകാദയഃ


സ്ഥാവരം ജങ്ഗമം ചാപി ക്രുത്രിമം ചാപി യദ്വിഷം

ആഭിചാരാണീ സര്‍വ്വാണി മന്ത്രയന്ത്രാണി ഭൂതലേ


ഭൂചരാഃ ഖേചരാശ്ചൈവ ജലജാശ്ചൌപദേശികാഃ

സഹജാഃ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ


അന്തരീക്ഷചരാ ഘോരാഃ ഡാകിന്യശ്ച മഹാബലാഃ

ഗ്രഹഭൂതപിശാചാശ്ച യക്ഷഗന്ധര്‍വ്വരാക്ഷസാഃ


ബ്രഹ്മരാക്ഷസവേതാളാഃ കുഷ്മാണ്ഡാ ഭൈരവാദയഃ

നശ്യന്തി ദര്‍ശനാത്തസ്യ കവചേ ഹ്രുദി സംസ്ഥിതേ


മനോന്നതിര്‍ഭവേദ്രാജ്ഞഃ തേജോവ്രുദ്ധികരം പരം

യശസാ വര്‍ദ്ധതേ സോ f പി കീര്‍ത്തിമണ്ഡിതഭൂതലേ


ജപേത് സപ്തശതീം ചണ്ഡീം ക്രുത്വാ തു കവചം പുരാ

യാവദ്ഭൂമണ്ഡലം തിഷ്ഠേത് സശൈലവനകാനനം


താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൌത്രികീ


ദേഹാന്തേ പരമം സ്ഥാനം യത്സുരൈരപി ദുര്‍ല്ലഭം

പ്രാപ്നോതി പുരുഷോ നിത്യം മഹാമയാ പ്രസാദതഃ

 

(സമാപ്തം)

രാമായണത്തിൽ നിന്നും അറിഞ്ഞിരിക്കേണ്ടവ!

രാമായണത്തിൽ നിന്നും  അറിഞ്ഞിരിക്കേണ്ടവ!

 

 

ദിനം തോറും നമ്മൾ അറിയാതെ തന്നെ ഉപയോഗിച്ചു വരുന്ന പല മുത്തുക്കളും ഇതാ ചുവടെ ചേർക്കുന്നു.

രണ്ട് മൂന്നു നിമിഷത്തിൽ വായിച്ച് ഓർമ്മയിൽ നിർത്താവുന്നതാണ്.


"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോർക്ക നീ

വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം”


“ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു-

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.”


“ക്രോധമൂലം മനസ്താപമുണ്ടായ് വരും

ക്രോധമൂലം നൃണാം സംസാരബന്ധനം

ക്രോധമല്ലോ നിജ ധർമ്മക്ഷയകരം

ക്രോധം പരിത്യജിക്കേണം ബുധജനം.”

-അയോദ്ധ്യാകാണ്ഡം

...

 

"കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ

കിംകണന്മാരായുള്ളാർക്കർത്ഥവുമുണ്ടായ് വരാ

കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ് വരാ

കിന്ദേവന്മാർക്കു ഗതിയും പുനരതുപോലെ."

-ബാലകാണ്ഡം

 

= നിമിഷത്തിന് വിലയില്ലാത്തവർക്ക് വിദ്യയും, അല്പ ധനത്തിൽ ശ്രദ്ധി

ക്കാത്തവർക്ക് സമ്പത്തും ഉണ്ടാവുകയില്ല. ഇതുപാലെ കടം ഗണിക്കാത്തവർക്ക് 

സൗഖ്യവും ദേവ പൂജയില്ലാത്തവർക്ക് ഗതിയും അലഭ്യമാണ് എന്നാണിതിന്റെ സാരം.

...


അതുപോലെ,

 

"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ".


"കോപമാകുന്നതു വിത്തെന്നറിയണം പാപമാകുന്ന മരാമരത്തിന്നെടോ",


"ചിന്തയുണ്ടാകരുതേതുമേ മാനസേ ചിന്തയാകുന്നതു കാര്യവിനാശിനി"


എന്നി അദ്ധ്യാത്മരാമായണത്തിലെ വരികൾ പാമരന്മാർക്കുപോലും ഹിഥമാണല്ലോ.

...


“കാലാവലോകനം കാര്യസാദ്ധ്യം നൃണാം",


"പാരിൽ സുഖം ദുഃഖമൂലമല്ലോ നൃണാം",


"ഒന്നൊഴിയാതെ ഗുണങ്ങൾ നരന്മാർക്കു വന്നുചേരുന്നു ഗുരുപ്രസാദത്തിനാൽ ",


"കാര്യമില്ലാത്തതു ചെയ്യുന്നതാകിലാചാര്യനും ശാസനം ചെയ്തുകെന്നതേ വരൂ",


"നിത്യവും ചെയ്യുന്ന കർമ്മഫലഗുണം കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ",


“ആപത്തു വന്നടുത്തീടുന്ന നേരത്തു ശോഭിക്കയില്ലെടോ സജ്ജനഭാഷിതം",


“ജാതനെന്നാകിൽ വരും സുഖം ദുഖവും",


"ആത്മഖേദം ധൈര്യശൗര്യതേജോഹരം",


"ജാതിനാമാദികൾക്കല്ല ഗുണ തണം”,


“നന്നല്ല സജ്ജനത്തോടു വൈരം വൃഥാ", 


"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം”,


“അർദ്ധം പൂരുഷനു ഭാര്യയല്ലോഭൂവി",


"പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും",


"കജ്‌ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം”


“ദുർജ്ജന സംസർഗ്ഗമേറ്റമകലവെ വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ",


"ഇച്ഛയായുള്ളതു ചെയ്ത ഉപകാരംമിത്രത്തെ വഞ്ചിച്ചാലനർത്ഥമവിളംബിതം വരും."


 ഇത്യാദി ലോകോക്തികളും അവ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലേതാണെന്നു പോലുമറിയാത്ത 

പലരുടെയും നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നവയാണ്.കൂടാതെ ഇതിൽ "ലക്ഷ്മണോപദേശം", "ജടായുസ്തുതി",

 "താരയോടുള്ള ഉപദേശം മുതലായ സർവ്വവേദാന്ത സാരങ്ങളടങ്ങിയവയുംനിത്യപാരായണാർഹങ്ങളുമായ 

നിരവധി ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഭക്തി മുക്തിപദങ്ങളുമാകുന്നു. സർവ്വേശ്വരന്റെ മഹിമാതിശയമാണ് 

ഇതിലെ പ്രധാന പ്രമേയം.

 

***

August 11, 2020

Krishna Jayanthi (11-08-2020)

"അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സര്‍വ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈര്‍ഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ"

💐

സർവ്വേ ഭവന്തു സുഖിനഃ (Part I)

 


നന്മ നിറഞ്ഞ ശുഭദിനങ്ങളാകട്ടെ ഇനി വരുന്ന ദിവസങ്ങൾ ! എല്ലാ സജ്‌ജനങ്ങൾക്കും ശുഭ 

ആശംസകൾ നേർന്നുകൊണ്ട് പ്രാർഥനയിലേക്ക് :


ദേവികവചം

 

ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ  ഒന്നും ഒരു മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ല! 

ഇവിടെ സുരക്ഷിതമായി ജീവിക്കാൻ നമുക്ക് ഈശ്വരന്റെ അനുഗ്രഹം വേണം , .മനുഷ്യ 

ശരീരത്തിലെ അകത്തും പുറത്തും ഉള്ള എല്ലാ അവയവും ഒരു ദോഷവും വരാതെ എന്നെ 

കാത്തുരക്ഷിക്കണേ , എന്ന പ്രാർത്ഥന ഈ കവചത്തിൽ അടങ്ങിയിരിക്കുന്നു .അപ്പോൾ 

കണ്ണടച്ചിരുന്നു , ഭക്തിയോടെ , ദേവിശക്തിക്കു കീഴടങ്ങി , പ്രാർത്ഥനയോടെ , ഒരു ധ്യാനം 

പോലെ ദിവസേന പാരായണം ചെയ്യുക ..ഇത് വളരെ  ശക്തിയുള്ള മന്ത്രം ആണ് ... ...


സർവ്വേ ഭവന്തു സുഖിനഃ .

എല്ലാവർക്കും സുഖം ലഭിക്കട്ടെ ! എന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം.


“ആറും നീറുമെലിമ്പുതുമ്പ മലരും പാമ്പമ്പിളിത്തെല്ലുമെ-

ന്നാറും മാറിലണിഞ്ഞ ശങ്കരപദം ചിന്തിപ്പവര്‍ക്കഞ്ജസാ 

മാറും മാറിനകത്തു കേറിമരുവും താപങ്ങള്‍, പാപങ്ങൾ‍ പോയ്മാറും 

കൂറൊടുചേര്‍ന്നു കൊള്‍ക മനമേ തല്‍ പാദയുഗ്മേ സദാ!”


ദേവീകവചസ്തോസ്ത്രം


“അസ്യ ശ്രീ ദേവീകവചസ്തോത്ര മഹാമന്ത്രസ്യ, ബ്രഹ്മാ റിഷിഃ 

അനുഷ്ടുപ്ഛന്ദഃ

 മഹാലക്ഷ്മീര്‍ദ്ദേവതാ-ഹ്രാം ബീജം.ഹ്രീം ശക്തിഃ

 ഹ്രൂം കീലകം-

ശ്രീ മഹാലക്ഷ്മീ പ്രസാദസിദ്ധ്യര്‍ത്ഥേജപേ വിനിയോഗഃ-

ഹ്രാം ഇത്യാദി ഷഡംഗന്യാസഃ”


ധ്യാനം


സൌവര്‍ണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൌദാമി നീസന്നിഭാം

ശംഖം ചക്രവരാഭയഞ്ച ദധതീം ഇന്ദോഃ കലാം ബിഭ്രതീം.

ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യൈഃ സ്തുതാം

ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖീം പാര്‍ശ്വസ്ഥപഞ്ചാനനാം


ശംഖം ചക്രമഥോ ധനുശ്ച ദധതീം വിഭ്രാമിതാം തര്‍ജ്ജനീം

വാമേ ശക്തിമസിം ശരാന്‍ കലയതീം തിര്‍യ്യക് ത്രിശൂലം ഭുജൈഃ

സന്നദ്ധാം വിവിധായുധൈഃ പരിവ്രിതാം മന്ത്രീം കുമാരിജനൈഃ

ധ്യായേദിഷ്ടവരപ്രദാം ത്രിനയനാം സിംഹാധിരൂഡാം ശിവാം.


വാണീപതേര്‍വ്വരവിമോഹിതദുഷ്ടദൈത്യ-

ദര്‍പ്പാഹിദഷ്ടമനുജാരികുലാഹിതാനി

തച്ഛ്രിംഗമധ്യനടനേന വിഹന്യമാനാ

രക്ഷാം കരോതു മമ സാ ത്രിപുരാധിവാസാ


ശംഖാസി ചാപശരഭിന്നകരാം ത്രിനേത്രാം

തിഗ്മേതരാംശുകലയാ വിലസത് കിരീടാം

സിംഹസ്ഥിതാം സസുരസിദ്ധനുതാം ച ദുര്‍ഗ്ഗാം

ദുര്‍വ്വാനിഭാം ദുരിതവര്‍ഗ്ഗഹാരാം നമാമി.

 

(........തുടരും)

July 24, 2020

1942 ശ്രാവണ മാസത്തിലെ പ്രഥമ ചതുർത്ഥി

ഇന്ന് ശ്രാവണ മാസത്തിലെ
വിനായക ചതുർത്ഥി.
ഹിന്ദു കാലഗണന പ്രകാരം
ഇന്ന് ശകവർഷം 1942 ശ്രാവണ മാസത്തിലെ പ്രഥമ ചതുർത്ഥി( 2020 ജൂലൈ 24ന് വെള്ളിയാഴ്ച ശ്രീ വിനായക ചതുർത്ഥി.1195 കർക്കടകമാസം 9 ന്)

ശ്രീ വിഘ്‌നേശ്വരഭഗവാന്റെ ആരാധനയ്ക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ് ചതുർത്ഥിയും,സങ്കഷ്ടി ചതുർത്ഥിയും കൂടാതെ പൊതുവെ മംഗളദായകമായ ചൊവ്വാഴ്ചയും വിഗ്നേശ്വരാരാധനക്കു ഉത്തമമാണ്,ശ്രീ ഗണപതിഭാഗവാന്റെ ഇഷ്ടദിനവുമാണ് ചൊവ്വാഴ്ച. ചതുർത്ഥി ,സങ്കഷ്ടി ചതുർത്ഥി ദിവസങ്ങളിൽ ശ്രീ ഗണപതിയെ പൂജിച്ചാൽ എല്ലാ വിഘ്‌നങ്ങളും നീങ്ങി മംഗളകരമാകുമെന്നാണ് പറയുന്നത്.

ഓരോ മാസത്തിലും രണ്ട് ചതുർത്ഥികൾ വീതമാണ് വരുന്നത്. ഒന്ന് വിനായക ചതുർത്ഥിയും മറ്റൊന്ന് സങ്കഷ്ടി ചതുർത്ഥിയും(സങ്കടഹര ചതുർത്ഥി).ഓരോ മാസത്തിലേയും രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.


"ഏകദന്തം മഹാകായം
 തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം 
വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം
 ചിത്രമാലാവിഭൂഷിതം
കാമരൂപധരം ദേവം 
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം 
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം 
വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം 
സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം 
വന്ദേഹം ഗണനായകം."

(കടപ്പാട്)

July 12, 2020

കരിമുകിൽവർണ്ണൻ

"കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെന്നെന്നും കാണാകേണം
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി-
ട്ടൊത്തു കളിപ്പതും കാണാകേണം

കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകികളേപ്പോലെ നൃത്തമാടീടുന്ന
കേശവപ്പൈതലെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
കൈതവമൂർത്തിയെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ 
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ"

ഹരി ഓം

(കടപ്പാട്)

June 13, 2020

ഗണേശപഞ്ചരത്ന സ്തോത്രം

ഓം ഗം ഗണപതയേ നമഃ.🙏
1
മുദാ കരാത്തമോദകം സദാ വിമുക്തിസാധകം 
കലാധരാവതംസകം വിലാസിലോകരക്ഷകം 
അനായകൈകനായകം വിനാശിതേഭദൈത്യകം 
നതാശുഭാശു നാശകം നമാമി തം വിനായകം 
2
നതേതരാതിഭീകരം നവോദിതാർക്കഭാസ്വരം 
നമൽസുരാരി നിർജരം നതാധികാപദുദ്ധരം 
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം 
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം 
3
സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം 
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം 
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം 
നമസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം 
4
അകിഞ്ചനാർത്തിമാർജനം ചിരന്തനോക്തിഭാജനം 
പുരാരിപൂർവ്വനന്ദനം സുരാരിഗർവ്വചർവണം 
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം 
കപോലദാനവാരിണം ഭജേ പുരാണവാരണം 
5
നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം 
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം 
ഹൃദന്തരേ നിരന്തരം വസന്തമേവയോഗിനാം 
തമേകദന്തമേകമേവ ചിന്തയാമി സന്തതം 

ഫലശ്രുതി :-
മഹാഗണേശ പഞ്ചരത്നമാദരേണ യോന്വഹം 
പ്രജല്പതി പ്രഭാതകേ ഹൃദി സ്മരൻ ഗണേശ്വരം 
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം 
സ്മീഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്! 
***
(ഗണേശപഞ്ചരത്ന സ്തോത്രം  - രചയിതാവ്  ശ്രീ  ശങ്കരാചാര്യർ )

May 28, 2020

മധുരാഷ്ടകം


അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹ്രുദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം

വേണുര്‍ മധുരോ രേണുര്‍ മധുരാഃ
പാണിര്‍ മധുരാഃ പാദൌഃ മധുരൌ
ന്രിത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം

കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം

ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം

ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദ്രിഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം

ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിര്‍ മധുരാ സ്രിഷ്ടിര്‍ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം.
***


May 26, 2020

Lord Subramanian

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ.🙏

താരകാസുരവധത്തിനായി അവതരിച്ച ഉമാമഹേശ്വരന്മാരുടെ പ്രിയപുത്രനാണ്. ശ്രീ സുബ്രഹ്മണ്യസ്വാമി. 
ആറുപടൈവീടുകൾ തമിഴ്നാട്ടിലെ പ്രശസ്തങ്ങളായ ആറു സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ ആണ് ആറുപടൈവീടുകൾ എന്നറിയപ്പെടുന്നത്. 

ഹര ഹരോ ഹര ഹരാ..🙏🙏🙏

May 12, 2020

മഹാലക്ഷ്മി അഷ്ടകം



നമസ്‌തേസ്തു മഹാമായേ-ശ്രീപീഠേ സുരപൂജിതേ,
ശംഖു  ചക്ര ഗദാഹസ്തെ മഹാലക്ഷ്മി നമോസ്തുതേ,
നമസ്‌തേ ഗരുഡാരൂഢേ-കോലാസുര ഭയങ്കരീ,
സര്‍വ്വപാപഹരേ ദേവീ-മഹാലക്ഷ്മീ നമോസ്തുതേ.
സര്‍വ്വജ്ഞേ സര്‍വ്വവരദേ-സര്‍വ്വദുഷ്ട ഭയങ്കരീ,
സര്‍വ്വദുഃഖഹരേ ദേവീ-മഹാലക്ഷ്മീ നമോസ്തുതേ.
സിദ്ധി ബുദ്ധി പ്രദേ ദേവീ-ഭുക്തി മുക്തി പ്രദായനീ,
മന്ത്രമൂര്‍ത്തേ സദാ ദേവീ - മഹാലക്ഷ്മീ നമോസ്തുതേ.
ആദ്യന്തരഹിതേ ദേവീ-ആദിശക്തി മഹേശ്വരീ,
യോഗജേ യോഗസംഭൂതേ-മഹാലക്ഷ്മീ നമോസ്തുതേ.
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ-മഹാശക്തീ മഹേശ്വരീ,
മഹാപാപഹരേദേവീ-മഹാലക്ഷ്മീ നമോസ്തുതേ.
പത്മാസന സ്ഥിതേ ദേവീ-പരബ്രഹ്മസ്വരൂപിണീ,
പരമേശീ ജഗന്മാതാ-മഹാലക്ഷ്മീ നമോസ്തുതേ.
ശ്വേതാംബരധരേ ദേവീ-നാനാലങ്കാര ഭൂഷിതേ,
ജഗത്സ്ഥിതേ ജഗന്മാതേ-മഹാലക്ഷ്മീ നമോസ്തുതേ.
--oOo--

ഓം  ശ്രീ ജഗന്മാതേ-മഹാലക്ഷ്മീ നമോസ്തുതേ

May 06, 2020

നരസിംഹമൂർത്തി ജയന്തി

ഇന്ന് കൊല്ലവര്‍ഷം 1195  മേട മാസം 23-ാം തീയതി,ക്രിസ്തു വര്ഷം 2020 മെയ്‌ 06  നരസിംഹ ജയന്തി.

"ഓം ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം:!"

മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത. 

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. 

നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

May 05, 2020

സുബ്രമണ്യാഷ്ടകം

ഹേയ്‌   സ്വാമിനാഥ കരുണാകര ദീനബന്ധോ,

ശ്രീ  പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ, 

ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ, 

വല്ലീശ നാഥ  മമ ദേഹി കരാവലംഭം. 1 


ദേവാദി ദേവ സുത, ദേവ ഗണാദി നാധ, 

ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ, 

ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 2 


നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ, 

ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ, 

ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 3 


ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല, 

ചാപാ തി സാസ്ത്ര പരിമന്ദിത ദിവ്യ പാനൈ, 

ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ, 

വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 4 


ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ, 

ദേവേന്ദ്ര പീതം നഗരം ദ്ധ്രുദ ചാപ ഹസ്ത, 

സൂരം നിഹത്യ സുര  കോടി ഭിരദ്യമാന, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 5 


ഹീരാദി രത്ന വര യുക്ത കിരീട ഹാര, 

കേയൂര കുണ്ഡല ലസത്‌ കവചാഭിരാമ,

ഹേയ്‌ വീരതരകാജയാമരബൃന്ദ വന്ധ്യ, 

വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 6 


പഞ്ചാക്ഷരാദി മനു മ gamgaതൊയൈ, 

പഞ്ചാമൃതൈ പ്രൗധിതെന്ദ്ര മുഖൈർ മുനീന്ദ്ര്യൈ, 

പട്ടാഭിഷിക്ത മഘവത നയാസ നാധ, 

വല്ലീശ നാഥ  മമ ദേഹി കരാവലംഭം. 7 


ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ, 

കാമദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം, 

ശിക്ത്വാ തു മമവ കലാ നിധി കോടി കന്താ, 

വല്ലീശ  നാഥ മമ ദേഹി കരാവലംഭം.. 8 


സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ്‌ പഠന്തി ദ്വിജൊതമ, 

തേയ്‌ സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത, 

സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദയ യ പഠെത്‌, 

കോടി ജന്മ കൃതം പാപം തത്‌ ക്ഷണദ്‌ തസ്യ നസ്യതി.

_._


April 27, 2020

Akshaya Tritiya (അക്ഷയതൃതീയ)

ഈ വർഷം 26 04 2020 നായിരുന്നു അക്ഷയതൃതീയ

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം  ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ്  അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന്നു. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം. 

 കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം. ഈ സമയത്ത് ചെയ്യുന്ന 

പുണ്യകർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .

വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സൂര്യദേവൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു  അക്ഷയപാത്രം സമ്മാനിച്ചത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനം തന്നെയാണ് എന്നുപറയപ്പെടുന്നു . കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് . 

പരശുരാമന്‍ ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് ഈ ദിനത്തിലാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്. വൈശാഖമാസത്തിലാണ്  നരസിംഹമൂർത്തിയുടെ ജനനം . അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കും ഭാഗവത പാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .

ഈ പുണ്യദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക,  പിതൃതർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാണ് ചെയ്യേണ്ടത്. അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ  (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തിലും (ഈ ഗ്രന്ഥങ്ങൾ ആധികാരികമായി അറിയില്ല .) വിവരിച്ചിട്ടുണ്ട് .

ഈ ദിവസം  പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയ മായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങളാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും എന്ന് മറക്കരുത് .

വിശന്നുവലഞ്ഞുവരുന്നവര്‍ക്ക്‌ ആഹാരം കൊടുക്കുക,  ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട് .

ഈ  സുദിനത്തില്‍ വ്രതാനഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച്‌ പാപമോചനം പ്രാപിച്ച പലരുടെയും കഥകള്‍ പുരാണേതിഹാസങ്ങളില്‍ വിവരിക്കുന്നു.

വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി 

ഉപദേശിക്കുന്നത്‌ ഇപ്രകാരമാണ്‌: 

“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്യ. അക്ഷയ തൃതീയയില്‍ യഥാവിധി സ്നാനം, ദാനം,  വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക്ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു. ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുപോലെ ദാനം ചെയ്‌താൽ  അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ ഉൽഘോഷിക്കുന്നു.

ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ  മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം. 

"സൂര്യദേവനും ചന്ദ്രനും ഉച്ചത്തിൽ നിൽക്കുന്ന ദിവസമത്രേ അക്ഷയതൃതീയ. ഈ പുണ്യദിനത്തിൽ സൂര്യ - ചന്ദ്രന്മാരുടെ പ്രകാശം നമ്മുടെ ധനത്തെ വർദ്ധിപ്പിക്കുന്ന സുദിനമാണ് എന്ന് പറയുന്നു. ഇവിടെ ധനം ഉദ്ദേശിക്കുന്നത് ഭാവനോടുള്ള പരമമായ ഭക്തി (Inner wealth). അതാണ് യഥാർത്ഥമായ ധനം. ഭക്തി വർദ്ധിക്കുവാൻ ഉപാസനകൾ ചെയ്യേണ്ട ദിവസമാണിന്ന്. കൃഷിയിലൂടെ  ധാന്യങ്ങൾ വർദ്ധിക്കുവാൻ വേണ്ടത് ചെയ്തു തുടങ്ങാം. ദാനകർമ്മങ്ങൾ ചെയ്യാം, പക്ഷെ ഫലപ്രതീക്ഷയോടെ വേണ്ടാന്നു മാത്രം."

ജ്വല്ലറിയിൽ പോയി ആഭരണം വാങ്ങിച്ചാൽ അത് ഇരട്ടിക്കുകയൊന്നുമില്ല. നാം രൂപ കുടുത്തു വാങ്ങിച്ചാൽ അവന്റെ ധനം വർധിക്കും. നാം വാങ്ങിച്ച ആഭരണം ഒരിക്കലും വർധിക്കാൻ പോകുന്നില്ല, അത് നാം അറിയണം.  

പരീക്ഷിത് മഹാരാജ കല്പിച്ച കലിക്ക് വാസസ്ഥലം കൊടുത്ത ഒന്നാണ്  സ്വർണ്ണമെന്ന് ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട്. അർഹിക്കുന്നവർക്കൊന്നും കൊടുക്കാതെ സമ്പാദിച്ചു കൂട്ടുന്ന പണം കൊണ്ട് സ്വർണ്ണം മേടിച്ചുവച്ചാൽ പുണ്യം ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതെന്തും ആയിക്കൊള്ളട്ടെ, വേണ്ടവർ  വേണ്ടത് വാങ്ങട്ടെ. വാസനകൾ ആണല്ലോ എല്ലാത്തിനും പ്രേരകം.

...

കടപ്പാട്: ശ്രീ. രാമയ്യർ /മുഖപുസ്തകം

ഉമാമഹേശ്വര സ്തോത്രം


     

    


ഉമാമഹേശ്വര സ്തോത്രം:


വിശ്വേശ്വരായ നരകാർണ്ണവതാരണായ

കർണ്ണാമൃതായ ശശിശേഖര ധാരണായ 

കർപ്പൂര കാന്തിധവളായ ജടാധരായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ ... 1

                   

പഞ്ചാനനായ  ഫണിരാജവിഭൂഷണായ 

ഹേമാംശുകായ ഭുവനത്രയമണ്ഡിതായ 

ആനന്ദഭൂമിവരദായ തമോമയായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ...2

                  

ഭാനുപ്രിയായ ഭവസാഗരതാരണായ 

കാലാന്തകായ കമലാസന പൂജിതായ 

നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 3

                   

രാമപ്രിയായ രഘുനാഥ വരപ്രദായ 

നാഗപ്രിയായ നരകാർണ്ണവതാരണായ

പുണ്യേഷുപുണ്യഭരിതായ സുരാർച്ചിതായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 4

                    

മുക്തേശ്വരായ ഫലദായ ഗണേശ്വരായ 

ഗീതപ്രിയായ വൃഷഭേശ്വരവാഹനായ 

മാതംഗചർമ്മ വസനായ  മഹേശ്വരായ 

ദാരിദ്ര്യദുഖ ദഹനായ നമഃശിവായ ...5

                               🙏

                ശംഭോ മഹാദേവ ദേവ 

          ശിവ ശംഭോ മഹാദേവ ശംഭോ

April 25, 2020

സ്വാമി ചട്ടമ്പി

"അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്."


ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 96 -ാം സമാധി ദിനം. 
(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്.

സമൂഹം ഏറ്റുവാങ്ങിയ ആശയ വിപ്ളവമാണത്. അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്’, വിവേകാനന്ദസ്വാമികള്‍ ചോദിച്ചു. കൈവിരലുകള്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു.

വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു.

കേരളത്തെ ആത്മീയതയിലൂടെ നവോഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയ  യഥാർഥ സംന്യാസിവര്യൻ്റെ ജ്വലിക്കുന്ന ഓർമക്ക് മുൻപിൽ സ്മരാണാഞ്ജലി അർപ്പിക്കുന്നു. 
പ്രണാമം 

(കടപ്പാട്)

April 19, 2020

സന്ധ്യാവന്ദനം

ശ്രീ രാമചന്ദ്രനെ പ്രാർത്ഥിക്കാം!

രാമ രാമ രാമ രാമ രാമ രാമ 
പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

ഭക്തി മുക്തി ദായക പുരന്ദരാദി സേവിതാ
ഭാഗ്യവാരിധേ! ജയ മുകുന്ദ രാമ പാഹിമാം

ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം
മാനവ ശിഖാ മണേ! മുകുന്ദ രാമ പാഹിമാം

നിൻ ചരിതമമോതുവാൻ നിനവിലോർമ തോന്നണം
പഞ്ചസായകോപമാ മുകുന്ദ രാമ പാഹിമാം

ശങ്കരാ സദാശിവ നമ:ശിവായ മംഗള
ചന്ദ്രശേഖര ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ
രാമമന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
രാമരാഘവ മുകുന്ദ രാമ രാമ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമപാഹിമാം

ഓം നാരായണായ നമ:

April 15, 2020

പ്രാർത്ഥന

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍

അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി

(പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമൻപിള്ള സർ ആണ് ഈ വിഖ്യാത പ്രാർത്ഥനാ ഗീതം രചിച്ചത് ).

April 14, 2020

വിഷുക്കണി

ജഗദീശ്വരൻ കനിഞ്ഞുനൽകിയ ഐശ്വര്യ സമ്യദ്ധമായ കാലമാണ് വിഷു.

എല്ലാ ബന്ധുമിത്രാദികൾക്കും വിഷുദിനാശംസകൾ !

ഈ പ്രപഞ്ചത്തിലെ പ്രത്യക്ഷ ഈശ്വരനായ സൂര്യ ഭഗവാൻ്റെ പ്രയാണവുമായി ബന്ധപ്പെട്ടാണ് നാം വിഷു ആചരിക്കുന്നത്. ഉത്തരായണത്തിൻ്റെ ആദ്യ ഭാഗം പൂർത്തിയാക്കി ദിനരാത്രങ്ങൾ തുല്യമായി വരുന്ന ദിനരാത്രങ്ങളാണ് ഈ വരുന്ന ദിനങ്ങൾ. പ്രകൃതിയിലെ ഫലവൃക്ഷങ്ങളെല്ലാം കായ്കളും ഫലങ്ങളുമായി മനുഷ്യനും പക്ഷിമൃഗാദികൾക്കും സമർപ്പിക്കാൻ തയ്യാറെടുക്കന്ന കാലമാണിത്. സുദ്ധിയുടെ ഭാവമെന്ന് വിളിച്ചോതുന്ന കാലം. ജഗദീശ്വരൻ കനിഞ്ഞുനൽകിയ ഐശ്വര്യ സമ്യദ്ധമായ കാലത്തെയാണ് നാം കണിയൊരുക്കി വരവേറ്റത് , താല്ക്കാലികമാണ്   കോവിഡ് - 19 എന്ന മഹാമാരി.

കണിയുടെ ശാസ്ത്രം :
ഉരുളി പ്രകൃതിയുടെ പ്രതീകവും, 
വിഷ്ണു (കൃഷ്ണൻ) കാലപുരുഷനും, കൊന്നപ്പൂ കിരീടവും, 
വെള്ളരി മുഖവും, 
വിളക്കിലെ തിരികൾ കണ്ണുകളും, കണ്ണാടി മനസും, 
ഗ്രന്ഥം ( സരസ്വതി) വാക്കുമാകുന്നു.
-0-

April 13, 2020

വിഷു ആശംസകൾ!

ഓം ശ്രീഃ കൃഷ്ണായ നമഃ 


"കണികാണും നേരം കമലനേത്രന്റെ 
നിറമേറും മഞ്ഞത്തുകിൽചാർത്തി കനകകിങ്ങിണി വളകൾ മോതിര-
മണിഞ്ഞു കാണേണം ഭഗവാനേ! 

നരകവൈരിയാമരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളും തിരുമെയ്ശോഭയും കരുതിക്കൂപ്പുന്നേൻ 
അടുത്തു വാ ഉണ്ണീ കണികാണ്മാൻ! 

മലർമാതിൻ കാന്തൻ വസുദേവാത്മജൻ 
പുലർകാലേ പാടിക്കുഴലൂതി ചെലുചെലെയെന്നു കിലുങ്ങും കാഞ്ചന 
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ! 

ശിശുക്കളായുളള സഖിമാരും താനും 
പശുക്കളെ മേച്ചുനടക്കുമ്പോൾ 
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാ 
അടുത്തു വാ ഉണ്ണീ കണികാണ്മാൻ! 

വാലസ്ത്രീകൾടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ 
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണ്ണാ കണികാണ്മാൻ! 

യതിരേ ഗോവിന്ദനരികേ വന്നോരോ 
പുതുമയായുളള വചനങ്ങൾ 
മധുരമാം വണ്ണം പറഞ്ഞും താൻ 
മന്ദസ്മിതവും തൂകി വാ കണികാണ്മാൻ!"

April 10, 2020

പ്രാർത്ഥന

ഓം നമോ നാരായണായ !

മിന്നും പൊന്നിൻ കിരീടം തരിവളകടകം കാഞ്ചിപൂഞ്ചേലമാലാ 
ധന്യശ്രീവത്സസൽ കൗസ്തുഭമിടകലരും ചാരുദോരന്തരാളം 
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ 
സങ്കീർണ്ണ ശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം വഃ 


🙏🙏🙏

എല്ലാവർക്കും ആയുരാരോഗ്യം പ്രദാനം ചെയ്യുവാനും വരും നാളുകൾ 
എശ്വര്യ പൂർണ്ണമാക്കുവാനും നമുക്ക് പ്രാർത്ഥിക്കാം.
🌻🌹🌻

April 02, 2020

ശ്രീരാമ നവമി

 ഇന്ന് ശ്രീരാമനവമി ദിവസം . മഹാമാരി കോവിഡ് 19 താണ്ഡവം ആടുന്ന ഈ കാലഘട്ടത്തിൽ ആഘോഷങ്ങൾ വിരളമായിരിക്കും! "ഹരേ രാമ, ഹരേകൃഷ്ണ" എന്നത് തന്നെ  ഒരു ദിവ്യ മന്ത്രമാണ്. ദിനവും പല തവണ ആവർത്തിക്കുക.

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു.

"ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം."

രാമായ രാമഭദ്രായ രാമചന്ദ്രായ 
വേധസേ രഘുനാഥായ നാഥായ സീതായപതയേ നമഃ

ഹരേ രാമ🙏