
ക്ഷേത്രങ്ങള്‍ക്കു് പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന് അടുത്തുള്ള ഒര് ശിവ ക്ഷേത്രമാണു് കഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. മാറാവ്യാദികള്‍ മാറ്റാനായി ജനങ്ങള്‍ ശ്രീ വൈദ്യനാഥനെ പ്രാര്ഥിച്ചു്, സുഖം പ്രാപിക്കുന്നു.
സുപ്രസിദ്ധമായ ഈ അമ്പലത്തിന്റെ കിഴക്കേ മുറ്റത്ത് ധനുമാസത്തിലെ പത്താം ദിവസം കൊല്ലം തോറും ഉലാറ്റില്‍ ഭഗവതി, ക്ലാരങ്ങര ഭഗവതി എന്നീ തെയ്യ-ക്കോലങ്ങള്‍ കെട്ടിയാടിക്കാറുണ്ടു്. നാലമ്പലത്തിനു വെളിയിലായിട്ട് കിഴക്കു ഭാഗത്താണ് ഈ മുറ്റം. ഇവിടെത്തന്നെ ഒരാല്‍മരത്തറയും കാഞ്ഞിരമരത്തറയും ഉണ്ട്. അതിനെപറ്റിയുള്ള ഐതീഹ്യം ഇപ്രകാരമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ വിജയ വാര്‍ത്ത ഈ കാഞ്ഞിരത്തറയില്‍ ഇരിക്കുമ്പോഴാണു് കുന്തീദേവിക്കു ലഭിച്ചത്. ഇതു കാരണം ധനു മാസം 18-ന്^ ഇവിടെ വളരെ വിശേഷമാണ്. അന്നു തന്റെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അമ്മമാര്‍ ഈ കാഞ്ഞിരത്തറയിലിരുന്നു ദ്യാനവും പ്രാര്‍ഥനയും നടത്തുന്നു.
6 comments:
മാറാവ്യാദികള്‍ മാറ്റാന്‍ ഒരു അമ്പലം!
കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നില്ലേ ?
ഇവിടുന്നല്ലേ ജയരാജ് കളിയാട്ടമൊരൊരുക്കിയത് ?
രാഘവന്,
ഇത് വിക്കിയില്‍ ഒന്ന് പേസ്റ്റിനൊക്കികൂടെ,
പുതിയ പുതിയ വാര്‍ത്തകള്‍
കഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം വകയായുള്ള ഉള്ളാറ്റിൽ, ക്ലാരങ്ങര കാവുകളിലെ ഉള്ളാറ്റിൽ ഭഗവതി, ക്ലാരങ്ങര ഭഗവതി, വെള്ളാട്ടം, ആൾക്കാദൈവം, ബ്രമ്മൻ, പാടേരി അമ്മ, പുന്നച്ചേരി അമ്മ, കൊളത്തുപേന, ശ്രീ ഭൂതം, മുതലായ തെയ്യക്കോലങ്ങളെ ധനു 10 ന് ക്ഷേത്രനടയിൽ കെട്ടിയാടാന്നു.
തെയ്യം Videos കാണാൻ link സന്ദർശിക്കൂ
https://youtu.be/XO7C6BkQ21c
Post a Comment