September 02, 2022

യജുർവേദത്തിൽ ദുർഗ്ഗാദേവി (Yajurveda-slokam on Devi)

 സന്ധ്യാവന്ദനം


        
സിംഹാസനേശ്വരിയായ വേദവാണി 

യജുർവേദത്തിൽ ദുർഗ്ഗാദേവിയുടെ സ്വരൂപത്തെ വർണ്ണിക്കുന്ന ഒരു മന്ത്രമുണ്ട്:

ഓം സിഹ്യസി സപത്നസാഹീ 
ദേവേഭ്യഃ കല്പസ്വ സിഹ്യസി 
സപത്നസാഹീ ദേവേഭ്യഃ ശുന്ധസ്വ 
സിംഹ്യസി സപത്നസാഹീ 
ദേവേഭ്യഃ ശുംഭസ്വ - (യജുർവേദം 5.10 )

യജുർവേദത്തിലെ അഞ്ചാം അദ്ധ്യായത്തിൽ വരുന്ന ഈ മന്ത്രത്തിന്റെ ദേവത 'വാക്' ആണ്. ഋഷി ഗോതമനും. വേദവാണി സമസ്ത തിന്മകളെയും ഹിംസിക്കുന്നവളാകയാൽ 'സിംഹി' യാകുന്നു. സിoഹാസനസ്ഥയായ ഭഗവതി വേദവാണിതന്നെയാകുന്നു. ലളിതാ സഹസ്രനാമത്തിൽ 'സിംഹാസനേശ്വരി' എന്ന് വിളിക്കുന്നതും ഇതുകൊണ്ടുതന്നെ. ദുർഗ്ഗയുടെ വാഹനവും സിംഹം തന്നെ. 'ഹിനസ്തി ദോഷാൻ' എന്നും 'സിംഹ' ശബ്ദത്തിനർത്ഥം  പറയാം. അതായത് സമസ്ത ജ്ഞാനങ്ങളെയും പകർന്നു നകുന്നവളുമാണ് സിംഹാസനേശ്വരി. ജ്ഞാനം പകർന്നു തന്ന് കാമം, ക്രോധം, ലോഭം മുതലായ ശത്രുക്കളെ പരാജയപ്പെടുത്താൻ വേദ ഭഗവതി നമ്മെ സഹായിക്കുന്നു. ഇങ്ങനെ സിംഹത്തിന്റെയും സപത്നസാഹിയുടെയും സ്വഭാവഗുണങ്ങൾ ഒരു സാധായകനിൽ വന്നു ചേരുമ്പോൾ ദേവന്മാർക്ക് പോലും സാമർഥ്യം നൽകുന്നവളായി തീരും. ദേവന്മാരുടെ എല്ലാം ആയുധങ്ങൾ വേദവാണിക്കു നൽകിയിരിക്കുന്നു എന്ന് പുരാണം പറയാൻ കാരണം ഇതാണ്. ശരീരത്തിലെ ഇന്ദ്രിയങ്ങളും പ്രാണികളും ദേവതകളാണ്. ഈ ദേവതകൾ തങ്ങളുടെ ശക്തി ഉപാസകന് നൽകുന്നത് വേദവാണിയുടെ സഹായത്താലാണ്. വേദവാണിയുടെ അഗ്നിയും ബലവാനും ഉപാസകനിൽ അന്തർലീനമായ വിശേഷശക്തികളെ ഉണർത്തുന്നു. കാമ ക്രോധാദികളെ ഹനിക്കുന്നതിന് സാധകന് ശക്തി നൽകുന്നത് ജ്ഞാനമാണ്. ആ ശക്തിയാണ് സിംഹാസനേശ്വരിയായ വേദ ഭഗവതി. ആ ഭവതി സാധകനെ സുശോഭിതനും അലങ്കാര പൂർണ്ണനുമാക്കുന്നു. തിന്മകളെ ഹിംസിച്ചു നമ്മെ അസുരശക്തികളിൽ നിന്ന് രക്ഷിച്ചു നിർത്തുന്ന ദുർഗ്ഗയായി വാഗ്ദേവി നമ്മെ കൂടുതൽ ബലശാലികളാക്കുന്നു.

⚛ഓം ശ്രീദേവ്യൈ നമഃ 🙏

🪔ശുഭസന്ധ്യ🪔 

(ഹിന്ദുധർമ്മരഹസ്യം - ആചാര്യ ശ്രീ എം. ആർ രാജേഷ് )

No comments: