Showing posts with label #Vishnu. Show all posts
Showing posts with label #Vishnu. Show all posts

June 06, 2021

ശ്രീ കൂർമ്മ അവതാര ജയന്തി (Turtle day)

26/05/2021 Wednesday ഇന്ന് ശ്രീ കൂർമ്മ അവതാര ജയന്തി.

"മന്ദരാചല ധാരണ ഹേതോ
ദേവാസുര പരിപാല വിഭോ
കൂർമ്മാകാര ശരീര നമോ
ഭക്തം തേ പരിപാലയ മാം "

ഹിന്ദുകാലഗണന പ്രകാരം ശകവർഷം1943 വൈശാഖമാസത്തിലെ പൗർണമിദിനത്തിലാണ് ശ്രീ കൂർമ്മ അവതാര ജയന്തി.( കൊല്ലവർഷം 1196 ഇടവമാസം 12, 2021മേയ്മാസം 26ന് ബുധനാഴ്ച)

ഹിന്ദു മതവിശ്വാസമനുസരിച്ച്
വൈശാഖമാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു തന്റെ ദശാവതാരങ്ങളിൽ രണ്ടാമത്തെ അവതാരമായ കൂർമ്മത്തിന്റെ(ആമയുടെ) രൂപത്തിൽ അവതാരം കൈകൊണ്ടത് .അതിനാൽ എല്ലാവർഷവും ഈ ദിനം കുർമ്മ ജയന്തി ഉത്സവം ആയി ആഘോഷിക്കുന്നു. ഈ വർഷം കുർമ്മ ജയന്തി 2021 മെയ് 26ന് ബുദ്ധനാഴ്ചയാണ് ആഘോഷിക്കുന്നത്. 

ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. 

ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് ശ്രീ മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ ഭഗവാൻ ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു എന്നുമാണ് പുരാണങ്ങളിൽ പറയുന്നത്.

കൂർമ്മാവതാരത്തിലുള്ള ശ്രീ മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു വിധിയാംവണ്ണം പൂജകൾ ചെയ്താൽ ഗൃഹലാഭവും,വിഘ്‌നനിവാരണവുമാണ് ഫലശ്രുതിയെന്നാണ് ആചാര്യന്മാർ പറയുന്നത്.

"ശാന്താകാരം ഭുജഗശയനം 
പത്മനാഭം സുരേശം 
വിശ്വാധാരം ഗഗന സദൃശ്യം 
മേഘവർണ്ണം ശുഭാംഗം 
ലക്ഷ്മീകാന്തം കമലനയനം 
യോഗി ഹൃദ്ധാന ഗമ്യം 
വന്ദേ വിഷ്ണും ഭവഭയഹരം 
സർവ്വ ലോകൈക നാഥം"

നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ

ഏവർക്കും ശ്രീ വിഷ്ണുഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഭക്തിസാന്ദ്രമായ ശ്രീ കൂർമ്മ അവതാര ജയന്തിദിന ആശംസകൾ നേരുന്നു.

ഹരി ഓം

(Curtesy:Hindu Spirituality)

അഷ്ടഷഷ്ഠി -68 -നൃസിംഹക്ഷേത്രങ്ങൾ


ശ്രീ ഗുരുഭ്യോ നമ:
ഓം ശ്രീ മാത്രേ നമ: 

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് (ഇന്ന്) നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.

നൃസിംഹ ജയന്തി എന്ന സുദിനത്തില്‍ അഷ്ട ഷഷ്ടി നൃസിംഹ ക്ഷേത്രങ്ങളുടെ വിവരം ....

അഷ്ടഷഷ്ഠി(68)നൃസിംഹക്ഷേത്രങ്ങൾ

ശ്രീമഹാവിഷ്ണു ബ്രഹ്മദേവന് ഉപദേശിച്ച നൃസിംഹക്ഷേത്രങ്ങളുടെ താഴെകൊടുത്ത പട്ടികയെ മഹാസങ്കർഷണമൂർത്തിയുടെ ഉപാസകരായ വൈഷ്ണവർ വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്നു. ശക്തിമത്തായ 'നൃസിംഹവ്യൂഹ'പൂജയിലെ നൃസിംഹമാതൃകാന്യാസത്തിൽ ഈ ക്ഷേത്രങ്ങളുടെയും പ്രതിഷ്ഠാമൂർത്തികളുടെയും നാമങ്ങൾ ഉപയോഗിക്കാറുണ്ട്. 68 ദിവ്യക്ഷേത്രങ്ങളും അവയിലെ 68 അധിഷ്ഠാനമൂർത്തികളുമാണ് ഈ പട്ടികയിൽ ഉള്ളത്. നൃസിംഹമന്ത്രങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കുന്ന 'നൃസിംഹമന്ത്രരാജം ' എന്ന 32 അക്ഷരങ്ങളുള്ള പ്രസിദ്ധമന്ത്രത്തിലെ ഓരോ അക്ഷരങ്ങളിൽ നിന്നും രണ്ട് പീഠങ്ങൾ വീതം 64 നൃസിംഹപീഠങ്ങൾ ഉണ്ടായിരിക്കുന്നു. ബാക്കി 4 പീഠങ്ങൾ നൃസിംഹാഷ്ടാക്ഷരീമന്ത്രം , നൃസിംഹദ്വാദശാക്ഷരീമന്ത്രം , നൃസിംഹഷഡക്ഷരീമന്ത്രം ,സുദർശനമന്ത്രം എന്നീ മന്ത്രങ്ങളിൽനിന്നും ഉൽഭവിച്ചു.

അഷ്ടഷഷ്ടിനൃസിംഹക്ഷേത്രങ്ങളുടെ പട്ടിക:

1. കോകാമുഖ ക്ഷേത്രംഃ വരാഹമൂർത്തി .
2. മന്ദരംഃ മധുസൂദനൻ.
3. കപിലദ്വീപംഃ അനന്തൻ.
4. പ്രഭാസംഃ രവിനന്ദനൻ.
5. വൈകുണ്ഠം ഃ നാരായണൻ .
6. മഹേന്ദ്രംഃ നൃപാത്മജൻ.
7. ഋഷഭംഃ മഹാവിഷ്ണു.
8. ദ്വാരകഃ ഭൂപതി.
9. പാണ്ഡുസഹ്യംഃ ദേവേശൻ.
10. വസുരൂഢംഃ ജഗത്പതി.
11. വല്ലീതടംഃ മഹായോഗൻ.
12. ചിത്രകൂടംഃ നരാധിപൻ.
13. നിമിഷംഃ പീതവാസനൻ.
14. ഗവാംനിഷ്ക്രമണക്ഷേത്രംഃ ഹരി.
15. സാളഗ്രാമംഃ തപോവാസൻ.
16. ഗന്ധമാദനംഃ അചിന്ത്യൻ.
17. കുബ്ജാഗാരംഃ ഹൃഷികേശൻ.
18. ഗന്ധദ്വാരംഃ പയോധരൻ.
19. സകലംഃ ഗരുഡദ്ധ്വജൻ.
20. സായകംഃ ഗോവിന്ദൻ.
21. വൃന്ദാവനംഃ ഗോപാലൻ.
22. മഥുരാഃ സ്വയംഭൂ .
23. കേദാരംഃ മാധവൻ.
24. കാശിഃ കേശവൻ.
25. പുഷ്ക്കരംഃ പുഷ്കരാക്ഷൻ.
26. ധൃഷ്ടദ്യുമ്നംഃ ജയദ്ധ്വജൻ.
27. ത്രീണബിന്ദുവനംഃ
28. സിന്ധുസാഗരംഃ അശോകൻ.
29. കസേരടംഃ മഹാബാഹു.
30. തൈജസവനംഃ അമൃതൻ.
31. വിശ്വാസയൂപംഃ വിശ്വേശൻ.
32. മഹാവനം(വൃന്ദവനബാഹ്യം )ഃ നരസിംഹം.
33. ഹലാംഗരംഃ രിപുഹരൻ.
34. ദേവശാലാക്ഷേത്രംഃ ത്രിവിക്രമൻ.
35. ദശപുരംഃ പുരുഷോത്തമൻ.
36. കുബ്ജകം ഃ വാമനൻ.
37. വിതസ്താക്ഷേത്രംഃ വിദ്യാധരൻ.
38. വാരാഹക്ഷേത്രംഃ ധരണീധരൻ (ഭൂവരാഹം ).
39.ദേവദാരുവനംഃ ഗുഹ്യൻ (ഗുപ്തഗോപാലൻ ).
40. കാവേരീക്ഷേത്രംഃ നാഗശായി (ശ്രീരംഗനാഥൻ ) .
41. പ്രയാഗ ഃ യോഗമൂർത്തി.
42. പയോഷ്ണിഃ സുദർശനൻ.
43. കുമാരതീർത്ഥംഃകൗമാരൻ. (നൃസിംഹവിഷ്ണുവിന്റെ വാഹനമായ ഗരുഡനാൽ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്കന്ദൻ)
44. ലോഹിതംഃ ഹയഗ്രീവൻ
45. ഉജ്ജയിനിഃ ത്രിവിക്രമൻ.
46. ലിംഗകൂടംഃ ചതുർഭുജൻ.
47. ഭദ്രാക്ഷേത്രംഃ ഹരിഹരൻ.
48. കുരുക്ഷേത്രംഃ വിശ്വരൂപൻ.
49. മണികുണ്ഡംഃ ഹലായുധൻ.
50. അയോദ്ധ്യാഃ ലോകനാഥൻ.
51. കുണ്ഡിനംഃ കുണ്ഡിനേശ്വരൻ.
52. ഭണ്ഡാരക്ഷേത്രംഃ വാസുദേവൻ.
53. ചക്രതീർത്ഥംഃ സുദർശനൻ.
54. ആദ്യാക്ഷേത്രംഃ വിഷ്ണുപദൻ.
55. ഛൂകരക്ഷേത്രംഃ സൂകരൻ.
56. മാനസസരോവരംഃ ബ്രഹ്മേശൻ.
57. ദണ്ഡകാരണ്യംഃ ശ്യാമളൻ.
58. ത്രികൂടംഃ നാഗമോക്ഷൻ.
59. മേരുപൃഷ്ഠക്ഷേത്രംഃ ഭാസ്ക്കരൻ.
60. പുഷ്പഭദ്രാക്ഷേത്രംഃ വിരജൻ.
61.കേരളാക്ഷേത്രംഃബാലൻ(ഗുരുവാതപുരം)
62. വിപാശാക്ഷേത്രംഃ യശസ്കരൻ.
63. മാഹിഷ്മതിക്ഷേത്രംഃ ഹുതാശനൻ.
64. ക്ഷീരാബ്ദിക്ഷേത്രംഃ പദ്മനാഭൻ.
65. വിമലക്ഷേത്രംഃ സനാതനൻ.
66. ശിവനദീക്ഷേത്രംഃ ശിവകരൻ.
67. ഗയാക്ഷേത്രംഃ ഗദാധരൻ.
68. സർവ്വത്രക്ഷേത്രംഃ പരമാത്മൻ.

''സർവ്വദേവാത്മകോ ഹരിഃ'' എന്ന യാജ്ഞവൽക്യസ്മൃതി വചനത്തെ സത്യമാക്കുംവിധം ഭഗവാൻ ഇവിടെ വിഷ്ണു,സൂര്യൻ ,സ്കന്ദൻ , ശിവൻ , ഭൈരവൻ എന്നീ വ്യത്യസ്തരൂപങ്ങളിൽ വിരാജിക്കുന്നു എന്നതാണ് നൃസിംഹക്ഷേത്രങ്ങളുടെ മഹത്വം.

ഈ അഷ്ടഷഷ്ഠീക്ഷേത്രങ്ങളുടെ നാമങ്ങളും അവയുടെ മൂർത്തികളും ചൊല്ലുന്നവർക്ക് വിഷ്ണുഭഗവാന്റെ അനുഗ്രഹങ്ങൾ ലഭിക്കും. ഏകാദശിക്ക് വിഷ്ണുസന്നിധിയിൽ ഇരുന്ന് ഈ പുണ്യനാമങ്ങൾ ചൊല്ലുന്നത് വളരെ വിശേഷമാണ്.
🙏🙏🙏