Showing posts with label ശിവ. Show all posts
Showing posts with label ശിവ. Show all posts

February 18, 2020

ശിവരാത്രി വ്രതം

ശിവരാത്രിയെകുറിച്ചുള്ള  വിവരണം.

മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം അറിയാത്തവരായി ആരുമുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.

കലണ്ടറിൽ 21 നാണ് ശിവരാത്രി അടയാളപ്പെടുത്തിയിരിക്കുന്നത്.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ചതുർദശി ദിവസമാണ് ശിവരാത്രി. ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസം വ്രതമായി ആചരിക്കേണ്ടത്.

പരമശിവൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. രജസ, തമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളിൽ സാത്ത്വികത വളർത്തുന്ന വ്രതമാണിത്. ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണന്ന് സ്നാനദി കർമ്മങ്ങൾ കഴിച്ച് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് കൊണ്ട് ശിവസ്തുതികൾ, പഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്രദര്ശനം നടത്തി ക്ഷേത്രത്തിൽ  തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല് ഉപവാസം നിര്ബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ചുകൊണ്ട് പകൽ ഭക്തി പൂര്വ്വം വര്ത്തിക്കുക .സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തിലുള്ള ശിവലിംഗത്തിൽ കുവളമാല ചാര്ത്തുക.കൂവളത്തില കൊണ്ട് അര്ച്ചന നടത്തുകയും ശുദ്ധജലം, പാല് തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും വേണം. കറുത്ത എള്ള് കൊണ്ട് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണം. ശിവലിംഗത്തില് അര്ച്ചന നടത്തിയ പുഷ്പം, ഫലം, ജലം മുതലായവ തിരിച്ചെടുക്കാൻ പാടില്ല.

ഇത്തരത്തിൽ ഈ മഹാവ്രതം അനുഷ്ട്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രെയസും സിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു.

" ഓം നമ: ശിവായ "


September 06, 2019

ശിവതാണ്ഡവ സ്തോത്രം



ശിവായ നമഃ
(രാവണകൃതം ശിവതാണ്ഡവ സ്തോത്രം).

ജടാ ടവീ ഗലജ്ജല പ്രവാഹ പാവിത സ്ഥലേ
ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം,
ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമന്നി / നാദവ ഡ്ഡമർ-വയം
ചകാര ചംഡതാംഡവം തനോതു നഃ ശിവഃ ശിവം.1

ജടാകടാഹ സംഭ്രമ ഭ്രമ-ന്നിലിംപ നിർഝരീ
വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി,
ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വലല്ല ലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ...2

ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര-
സഫുരദ്ദിഗന്ത സന്തതി പ്രമോദമാന മാനസേ,
കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി
ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി…3

ജടാ ഭുജംഗ പിംഗള സ്‌ഫുരത്ഫണാ മണിപ്രഭാ
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ,
മദാന്ധ സിന്ധുര-സ്‌ഫുരത്ത്വ-ഗുത്തരീയ മേദുരേ
മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി ...4

സഹസ്ര ലോചന പ്രഭ്രുത്യ ശേഷലേഖ ശേഖര
പ്രസൂന ധൂളി ധോരണീ വിധുസരാംഘ്രി പീഠഭൂഃ
ഭുജംഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ
ചിരായ ജായതാം ചകോരബന്ധു ശേഖരഃ ...5

ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്‌ഫുലിംഗഭാ-
നിപീത പഞ്ചസായകം നമന്നിലിംപനായകം,
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാ കപാലി സംപദേ ശിരോ ജടാലമസ്തു നഃ ...6

കരാള ഫാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ,
ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക
പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിർമ്മമ ...7

നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്‌ഫുരത്
കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ
നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ...8

പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമ പ്രഭാ-
വിലംബി കണ്ഠ കംദലീ രുചിപ്രബദ്ധകം ധരം,
സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്ത കച്ഛിദം തമന്തക ച്ഛിദം ഭജേ ...9
അഗർവ സർവ മംഗളാ കളാ കദംബ മഞ്ജരീ
രസപ്രവാഹ മാധുരീ വിജൃംഭണാ മധുവ്രതം,
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്ത കാന്ധ കാന്തകം തമന്ത കാന്തകം ഭജേ ...10

ജയത്വ ദഭ്രവി ഭ്രമഭ്രമദ്ഭുജംഗമശ്വസ
ദ്വിനിര്‍ഗമത്  ക്രമസ്ഫുരത്  കരാള ഫാലഹവ്യവാട്,
ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുംഗമംഗള
ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ ...11

ദൃഷദ്വിചിത്ര തല്പയോർഭുജംഗ മൗക്തികസ്രജോർ
-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ
സമം പ്രവർത്തയന്മനഃ കദാ സദാശിവം ഭജേ ...12

കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ
വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ,
വിമുക്തലോലലോചനോ ലലാട ഫാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരൻ  സദാ സുഖീ ഭവാമ്യഹം ...13

ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം,
ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം ...14

പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനമിദം പഠതി പ്രദോഷേ,
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗ യുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ ...15

(ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സംപൂർണ്ണം.)

.