Showing posts with label divine. Show all posts
Showing posts with label divine. Show all posts

January 07, 2020

ദൈവമേ കൈതൊഴാം

ഒരു കാലത്ത് സുപ്രസിദ്ധമായിരുന്ന
ഈ പ്രാർത്ഥന
ഇന്നാരെങ്കിലും ആലപിക്കാറുണ്ടോ?
*************************************
ദൈവമേ
കൈ തൊഴാം
കേൾക്കുമാറാകണം 
പാവമാമെന്നെ നീ കാക്കുമാറാകണം 
എന്നുളളിൽ ഭക്തിയുണ്ടാകുമാറാകണം 
നിന്നെ ഞാനെന്നുമേ കാണുമാറാകണം 
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം 
നേർവരും സങ്കടം ഭസ്മമാക്കീടണം 
ദുഷ്ടസംസർഗ്ഗം വരാതെയായീടണം 
ശിഷ്ടരാഷുളളവർ തോഴരായീടണം 
നല്ലകാര്യങ്ങളിൽ പ്രേമമമുണ്ടാകണം 
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം 
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം 
സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം! 
**********************