Showing posts with label ganesha. Show all posts
Showing posts with label ganesha. Show all posts

January 28, 2020

Happy Birthday of Ganesha is today!

വിഘ്‌നങ്ങൾ അകറ്റും വിഘ്‌നേശ്വരന്റെ ജന്മദിനമാണ് ഇന്ന്.28/01/2020

ഈ വർഷം 2020 ജനുവരി28ന് ആണ് ശ്രീ ഗണപതിഭഗവാന്റെ പിറന്നാൾ ദിനം വരുന്നത്. നക്ഷത്രം പൂരോരുട്ടാതി. ശ്രീ ഗണപതി ഭഗവാന്റെ ഇഷ്ടദിനമായ ചൊവ്വാഴ്ചയാണ് ഇത്തവണത്തെ പിറന്നാൾ എന്നത്‌ മറ്റൊരു പ്രത്യേകത കൂടിയാണ്.

ഹിന്ദു കലണ്ടർ പ്രകാരം ശകവർഷത്തിൽ മാഘമാസത്തിലെ (മകരമാസം) അമാവസിക്കു ശേഷം നാലാമത്തെ ദിവസം ശുക്ലപക്ഷത്തിൽ  ചതുർത്ഥിയിലാണ് (പൂരോരുട്ടാതി നാളിൽ )പിറന്നാൾ വരുന്നത് .ഇംഗ്ളീഷ് കലണ്ടർ പ്രകാരം എല്ലാ വർഷവും ജനുവരി അവസാന ആഴ്ചയിലോ ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലോ ആണ് ശ്രീ ഗണേഷ് ജയന്തി വരുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഗണപതി ഭഗവാന്റെ പിറന്നാൾ 2018ൽ ജനുവരി 21നും,2019ൽ ഫെബ്രുവരി 8നും ആയിരുന്നു.