Showing posts with label muruga. Show all posts
Showing posts with label muruga. Show all posts

November 03, 2020

Prayer - മുരുകേശ ജഗദീശ!

🔱 ഒരു നാമജപം 🔱

ശരവണ സംഭവനേ ഷൺമുഖനേ പ്രിയ 
ശരണം ചരണമേ ഷൺമുഖനേ
ഉലകത്തിൽ ഉയിരായി നിലകൊള്ളും ഭഗവാനേ
പരമേശ സുതനാകും ഭഗവാനേ ജഗദീശാ.

കരുണതൻ കടലായി കൈവല്യനിധിയായി  
അഖിലർക്കും സുഖമേകും വരദനാം പാഴനീശ
കമലയും കലയുമായി വിലസീടും വേലയ്യാ 
കുമാരനാം വടിവേല ജഗദീശകുമാരേശ.
 
പഴനി മാമല തന്നിൽ ഒളിചിന്നി വിളയാടും 
ദുരിത കൂരിരുൾ നീക്കി കുടികൊള്ളും ഭഗവാനേ
അവിടുത്തെ തിരുനാമം ശിവശക്തിധരനാമം  
അതിനായി മനമേക മുരുകേശ ജഗദീശ.

 ഓം ഷൺമുഖായ നമ:
***