നാട്‌ - Naad

July 04, 2009

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം കേസ്

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷനിലെ ആദ്യ കേസ്‌ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌. വളപട്ടണം പോലീസ്‌ ഐ.ടി. നിയമപ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസ്‌ അന്വേഷണത്തിനായി സൈബര്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൈമാറി.ഇന്നത്തെ വാര്‍ത്ത. കല്യാശ്ശേരി അരോളി മാങ്കടവിലെ ഷെറീഫാണ്‌ പരാതിക്കാരന്‍. ഇന്റര്‍നെറ്റ്‌ വഴി 80,000 അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ കബളിപ്പിച്ചുവെന്നാണ്‌ പരാതി. ഇപ്പോഴത്തെ വിനിമയനിരക്കുവെച്ച്‌ 37.68 ലക്ഷം രൂപ വരുമിത്‌. പീറ്റര്‍ ആന്‍േറഴ്‌സണ്‍, ഡാനിയല്‍ ഫോസ്റ്റര്‍, വില്യം ഡേവിഡ്‌സണ്‍ മൂര്‍, കവിത ചൗധരി, വിക്ടര്‍ ഒകാഫര്‍, ബരിസെര്‍ ഔദ്രഗോ എന്നിവരാണ്‌ എതിര്‍കക്ഷികള്‍. കഥയുടെ തുടക്കം നോക്കൂ.വെറുതെ പണം തരാമെന്ന്,അതും കോടിക്കണക്കിന് തരാമെന്നു പറഞ്ഞാല്‍‌ നമ്മുടെ ആളുകള്‍‌ എത്ര എളുപ്പത്തിലാണ് വിശ്വസിക്കുന്നത്! ബര്‍ക്കിനോഫാസയിലെ ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയില്‍ 1.5 കോടി അമേരിക്കല്‍ ഡോളറിന്റെ കുറി ഷെറീഫിന്‌ ലഭിച്ചുവെന്ന ഇന്റര്‍നെറ്റ്‌ സന്ദേശത്തോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. ഇത്‌ ലഭിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങളിലേക്കായി പല തവണയായി കണ്ണൂരിലെ ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, തളിപ്പറമ്പിലെ എസ്‌.ബി.ഐ. ബാങ്ക്‌ ശാഖകള്‍വഴി 80,000 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ചെടുത്തു എന്ന് പറയുന്നു.ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന ഷെറീഫ്‌ സ്വന്തം സമ്പാദ്യത്തിന്‌ പുറമെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്ന്‌ കടം വാങ്ങിയുമാണ്‌ പണം നല്‍കിയത്‌. എന്നാല്‍ വാഗ്‌ദാനമനുസരിച്ചുള്ള 1.5 കോടി ഡോളര്‍ ലഭിച്ചില്ല. ഇതിനിടെ പ്രതികളിലൊരാള്‍ ബ്രിട്ടീഷ്‌ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷെറീഫിന്റെ വീടും സന്ദര്‍ശിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ നിങ്ങളെന്തു പറയുന്നു? സൈബര്‍ ക്രൈം പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്ന് തോന്നുന്നുണ്ടോ?

Labels:

June 12, 2009

നിങ്ങളറിഞ്ഞോ...!

നിങ്ങളറിഞ്ഞോ...! പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ ഇനി ഏജന്റുമാരുടെ സേവനം വേണ്ട. അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ മുന്നില്‍ മണിക്കൂറുകളോളം 'ക്യൂ'വിലും നില്‍ക്കേണ്ട. പിന്നെങ്ങനാ?

അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്ന തരത്തില്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന 'പാസ്‌പോര്‍ട്ട്‌ സേവനം' പദ്ധതിയിലൂടെയാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌. അപേക്ഷകന്റെ പേരില്‍ പോലീസ്‌ കേസ്സുകളുണ്ടോയെന്ന്‌ അറിയാനുള്ള പരിശോധനയും കമ്പ്യൂട്ടര്‍ വഴിയാകുന്നതോടെ, പോലീസുകാര്‍ വീട്ടിലും നാട്ടിലും വന്ന്‌ ചില്ലറ വാങ്ങാന്‍   നടത്തുന്ന പരിശോധന 'നടപടി'കളും ഒഴിവാകും.

തത്‌കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഒരുദിവസത്തിനകം ലഭിക്കും. സ്വകാര്യ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി (TCS)ചേര്‍ന്ന്‌ കേന്ദ്രമന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ്‌ പ്രൊജക്‌ട്‌  ജൂലായില്‍ തുടങ്ങും. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരിലും, ഉത്തരേന്ത്യയില്‍ ചണ്ഡീഗഢിലുമാണ്‌ പൈലറ്റ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നതത്രേ.

Technorati Tags:

Labels:

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

Labels: ,

June 09, 2009

മിഡ്ഡേ മീല്‍‌

ജാര്‍ഖണ്ഡിലെ  ഒര്   ജില്ലയാണ് ധന്‍ബാദ്‌ .അവിടന്ന് 290 കി മീ  അകലെയാണ്‌ റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്‌പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി  സ്‌കൂളില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന്‌  കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ?  വെന്തുമലച്ച പാമ്പിനെയാണത്രെ!

ഈ ഭക്ഷണം കഴിച്ച 70 ല്‍‌ പരം  കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ്‌  ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ്‌ ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്‌കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌ പഠിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഒളിവിലാണത്രെ.

Labels: ,

May 26, 2009

മാതൃഭാഷ സംസാരിക്കുകയോ?

ങ്ഹാ... ജോലിക്ക് പോകുമ്പോള്‍‌   മാതൃഭാഷ സംസാരിക്കുകയോ?

"Talking Malayalam... you idiots, that too in my presence!  you both are sacked ! "

ജോലിസമയത്ത്‌ മലയാളം സംസാരിച്ചതിന്‌ രണ്ട്‌ നേഴ്‌സുമാര്‍ക്കെതിരെ ഡല്‍ഹി അപ്പോളോ ആസ്‌പത്രി അധികൃതര്‍ അച്ചടക്കനടപടിയെടുത്തുവെന്ന് രിപ്പോര്‍ട്ട്.


വൈകീട്ടുള്ള ഡ്യൂട്ടിക്ക്‌ ഹാജരാകുന്നതിനുവേണ്ടി പോകുന്നതിനിടയില്‍ ലിഫ്‌റ്റില്‍വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും മലയാളത്തില്‍ സംസാരിച്ചതാണ്‌ അച്ചടക്കനടപടിയെടുക്കാന്‍ കാരണമായി പറയുന്നത്‌. ഇവരുടെ പിന്നില്‍ ഉണ്ടായിരുന്ന നേഴ്‌സിങ്‌ സൂപ്രണ്ട്‌ ഉഷ ബാനര്‍ജിയാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ജോലിക്ക്‌ കയറാന്‍ സൂപ്രണ്ട്‌ സമ്മതിച്ചില്ലത്രെ. ആസ്‌പത്രിയിലെ കാര്‍ഡിയോ തൊറാസിക്‌ വാസ്‌കുലര്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്‌തിരുന്നവരോടാണ്‌  രാജിവെച്ച്‌ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്‌. ഹൃദയമില്ലാത്ത സൂപ്രണ്ട്‌ !


ഇത്തരം സംഭവങ്ങളൊന്നുമില്ലെങ്കില്‍  ഹ്യൂമണ്‍‌  റൈറ്റ്സിന്  ജോലിയില്ലാത്താകും. അതുകൊണ്ട്  സംഭവത്തെക്കുറിച്ച്‌ ദേശീയ ഹ്യൂമണ്‍  റൈറ്റ്സ്  കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌  എന്ന് പറയപ്പെടുന്നു..

Labels:

May 18, 2009

അഞ്ചാം ചരമവാര്‍ഷിക ദിനം

DSCN0169

മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അഞ്ചാം ചരമവാര്‍ഷികദിനം ചൊവ്വാഴ്‌ച 19.05.2009 ആചരിക്കും

Labels:

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

Labels: , , ,