February 19, 2020

ശിവാജി മഹാരാജ

ഇന്ന് വീരശിവജിയുടെ ജന്മദിനം

ഫെബ്രുവരി 19ന് ഭാരതത്തിലെ തദ്ദേശീയ ഹിന്ദു ജനതയുടെ വരാനുള്ള തലമുറകളോളം സ്മരിക്കപ്പെടേണ്ട വീണ്ടും വീണ്ടും ഉണർത്തപ്പെടേണ്ട ഒരു വീര ഇതിഹാസത്തിൻ്റെ ജന്മദിനമാണ്. മറ്റാരുമല്ല അത് ഛത്രപതി ശിവജിയുടെ തന്നെയാണ്. തമ്മിൽ കലഹിച്ച ഹൈന്ദവ രാജാക്കന്മാരെ തോൽപ്പിച്ച് ഈ രാജ്യത്തെ ജനതയ്ക്കുമേൽ അധീശത്വം സ്ഥാപിച്ചു ഭരിച്ചു വന്നിരുന്ന തുർക്ക്, മംഗോൾ, പേർഷ്യൻ സുൽത്താൻമാരുടെ നീണ്ട കാലത്തെ അടിച്ചമർത്തൽ ഭരണത്തിൽ നിന്നും ആദ്യമായി തദ്ദേശിയ ജനതയെ ഭരിക്കുന്നത് തദ്ദേശീയ രാജാവ് തന്നെയാകണം എന്ന് ആശയത്തിൽ "ഹിന്ദാവി സ്വരാജ് " ( ഹിന്ദു സ്വരാജ് ) ആണ് തൻ്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് പട പൊരുതി മറാഠ സാമ്രാജ്യം പടുത്തുയർത്തിയ മഹാനായ ഛത്രപതി. 

ഹൈന്ദവ സ്വാഭിമാനത്തിൻ്റെ ഭഗവത് ധ്വജം വീണ്ടും നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതഭൂമിയിൽ പാറി കളിച്ചിട്ടുണ്ടെങ്കിൽ അത് ശിവജിയുടെ നിശ്ച്ചയദാർഢ്യത്തിൻ്റെ പ്രതിഫലനം ആണ്. ഒരു ഭാഗത്ത് സിക്കുകാർ സൈനികമായി സംഘടിച്ച് അധിനിവേശ ശക്തികളെ നേരിട്ടപ്പോൾ മറുഭാഗത്ത് ശിവജി സുശ്ശക്തമായ മറാഠ സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഹൈന്ദവരിലെ ജാതി വ്യത്യാസങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് എല്ലാ വിഭാഗത്തെയും സൈനികവത്ക്കരിച്ചു ശിവാജി. മാർഷ്യൽ നോൺ മാർഷ്യൽ അല്ലെങ്കിൽ ക്ഷത്രിയർ മാത്രം പൊരുതുക എന്ന സങ്കൽപ്പം തകർത്തെറിഞ്ഞ് ഹിന്ദു സമാജത്തിലെ ഏറ്റവും പിന്നോക്കം നിന്നവർ മുതൽ ഏറ്റവും സമ്പന്നമായവരെ വരെ ഒരേ ഭഗവത് ധ്വജത്തിനു കീഴിൽ സൈന്യത്തിലേക്ക് എടുക്കുകയും കഴിവുള്ളവർക്ക് അതിൽ ഉയർന്നു വരുവാനുള്ള സാഹചര്യവും ഉണ്ടാക്കി. 

തന്റെ ജനങ്ങളോട് അനുഭാവപൂർവ്വം പെരുമാറുകയും അവര്ക്ക് അവരുടെ മത സ്വാതന്ത്ര്യം അനുവദിക്കുകയും ജനങ്ങൾക്ക്‌ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്നവര്ക്ക് കടുത്ത ശിക്ഷയും നല്കിയിരുന്നു. ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ്. അദ്ദേഹത്തെ പോലെയുള്ള ഒരു ഭരണാധികാരി ജന മനസ്സുകളിൽ എന്നും ജീവിക്കും.

Source : കടപ്പാട്

February 18, 2020

ശിവരാത്രി വ്രതം

ശിവരാത്രിയെകുറിച്ചുള്ള  വിവരണം.

മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം അറിയാത്തവരായി ആരുമുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.

കലണ്ടറിൽ 21 നാണ് ശിവരാത്രി അടയാളപ്പെടുത്തിയിരിക്കുന്നത്.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ചതുർദശി ദിവസമാണ് ശിവരാത്രി. ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസം വ്രതമായി ആചരിക്കേണ്ടത്.

പരമശിവൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. രജസ, തമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളിൽ സാത്ത്വികത വളർത്തുന്ന വ്രതമാണിത്. ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണന്ന് സ്നാനദി കർമ്മങ്ങൾ കഴിച്ച് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് കൊണ്ട് ശിവസ്തുതികൾ, പഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്രദര്ശനം നടത്തി ക്ഷേത്രത്തിൽ  തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല് ഉപവാസം നിര്ബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ചുകൊണ്ട് പകൽ ഭക്തി പൂര്വ്വം വര്ത്തിക്കുക .സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തിലുള്ള ശിവലിംഗത്തിൽ കുവളമാല ചാര്ത്തുക.കൂവളത്തില കൊണ്ട് അര്ച്ചന നടത്തുകയും ശുദ്ധജലം, പാല് തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും വേണം. കറുത്ത എള്ള് കൊണ്ട് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണം. ശിവലിംഗത്തില് അര്ച്ചന നടത്തിയ പുഷ്പം, ഫലം, ജലം മുതലായവ തിരിച്ചെടുക്കാൻ പാടില്ല.

ഇത്തരത്തിൽ ഈ മഹാവ്രതം അനുഷ്ട്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രെയസും സിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു.

" ഓം നമ: ശിവായ "


February 05, 2020

പ്രാർത്ഥന-പവനപുരേശ കീർത്തനം

ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ
പൂമേനി എപ്പോഴും കാണുമാറാകേണം
പീലിത്തിരുമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണുമാറാകേണം

ഗോരോചനക്കുറി നല്ല തിലകവു - 
മോമൽ മുഖമതും കാണുമാറാകേണം
പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ
വഞ്ചനമാം നോക്കും കാണുമാറാകേണം

ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു - 
മിഛ നൽകുന്നതും കാണുമാറാകേണം
പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം
കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം

മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം
ശ്രീവത്സവും മാറിൽ കാണുമാറാകേണം
തൃക്കൈകളിൽ വള കൈവിരൽ പത്തിലും
മോതിരം പൂണ്ടതും കാണുമാറാകേണം

പാണീപത്മങ്ങളിൽ ചാരുത ചേരുന്ന
ശംഖചക്രാദിയും കാണുമാറാകേണം
ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ
രോമാവലിയതും കാണുമാറാകേണം

പീതാംബരപ്പട്ടുചാർത്തി അരയതിൽ
ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം
പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല
കാൽച്ചിലമ്പിട്ടതും കാണുമാറാകേണം

കേശവൻ തന്നുടെ കേശാദിപാദവും
കേശവ! നിന്മേനി കാണുമാറാകേണം
പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ
വാണരുളും കൃഷ്ണ! കാണുമാറാകേണം.