October 31, 2008

തെങ്ങുകയറ്റത്തൊഴിലാളികള്‍

കണ്ണൂരിലെ‍ തെങ്ങുകയറ്റത്തൊഴിലാളികള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ തൊഴില്‍ അവകാശ സംരക്ഷണ ദിനമായി ആചരിക്കും എന്നൊരു വാര്‍ത്ത കണ്ടു. തമിഴ്നാട്ടില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ ആരുണ്ട്?

October 22, 2008

ഉത്പാദനം,അതെന്തോന്നാ?

ഉത്പാദനം,അതെന്തോന്നാ?

വിലക്കയറ്റമുണ്ട്‌, അതിനെതിരെ ഹര്‍ത്താലും ബന്ദുമുണ്ട്‌. പലവര്‍ണത്തില്‍ കൊടിതോരണങ്ങളുമുണ്ട്‌. തീപ്പൊരി മുദ്രാവാക്യങ്ങളും ജാഥയും അടിപിടിയും അക്രമങ്ങളും കൊള്ളയുമെല്ലാമുണ്ട്‌. കള്ളുണ്ട്‌, കള്ളുകുടിച്ചുള്ള തുള്ളലുമുണ്ട്‌. തരിശുഭൂമിയുണ്ട്‌. തരിശിനെ മുതലാക്കാന്‍ ഭൂമാഫിയയുണ്ട്‌, ചെങ്ങറ സമരമുണ്ട്‌ എച്ച്‌എംടിയുണ്ട്‌, വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്‌. കമ്പോളവും കമ്മീഷനുമുണ്ട്‌. നെല്‍ക്കൃഷിയില്‍ നിന്നുള്ള ഉത്പാദനം മാത്രമില്ല. ഉത്പാദിപ്പിച്ചത്‌ കൊയ്യാന്‍ വിടില്ല.കൊയ്ത്‌ യന്ത്രം കൊണ്ടു വരാനും വിടില്ല. ഇതൊക്കെക്കഴിഞ് ഇപ്പോള്‍ പാര്‍ലിമെന്റിലെത്തി!

അപ്പഴേ പാവാറ് പരബ്രഹ്മത്തിന്റെ തലയിലടിച്ച് പറഞ്ഞില്ലേ തകരാറ് കേരളത്തിന്റെതാണെന്ന് ! മൂന്ന് നേരവും വയര്‍ നിറക്കരുതെന്ന് പറഞ്ഞില്ലേ?

പാലം കുലുങ്ങിയാലും പാവാര്‍ കുലുങ്ങില്ലെന്നറിയില്ലേ?

July 23, 2008

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല!

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല! തൊഴില്‍ നിയമങ്ങളൊന്നും ഇവര്‍ക്ക്‌ ബാധകമല്ലേ? കാലില്‍ ഗം-ബൂട്ടോ, തലയില്‍ ക്രേഷ്‌-ഹെല്‍മെറ്റോ, കയ്യുറയോ ഇല്ലാതേയാണ്‌ ഇവര്‍- ജോലി ചെയ്യുന്നത്‌. മനുഷ്യാവകാശം,ലേബറ്‍... അങ്ങിനെ പല കമ്മീഷനും ഉണ്ടായിട്ടും ഇവ‍ര്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്നു. “നോക്കു കൂലി” വാങ്ങുന്ന തൊഴിലാളികളേ, നേതാക്കളേ, കണ്ണ്‌ തുറക്കൂ!

June 13, 2008

നാനാത്വത്തില്‍ ഏകത്വം !

കേന്ത്രസര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം കിട്ടുന്ന സമുദായങ്ങ‍ളുടെ പേരാണ് ചുവടെ കൊടുത്തിട്ടുള്ളത്. അര്‍ഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ലിസ്റ്റില്‍ ചേര്‍ക്കപ്പെടാതവര്‍ക്ക് അനുതാപങ്ങള്‍. അഗസ അമ്പലക്കാരന്‍ ആംഗ്ലോ ഇന്ത്യന്‍ അരേ മറാഠി ആര്യ ബില്ലവ ഭണ്ടാരി ചക്കാല ചക്രവര്‍ ചവളക്കാരന്‍ ചെട്ടി ദെവഡിഗ ദേവാംഗ ധീവര ഈഴവ ഈഴവാത്തി എഴുത്തച്ചന്‍ ഗണിക ഗഞ്ചം റെഡ്ഡി ഗെട്ടി ഗൌഡ ഹെഗ്ഡെ ഈഴുവര്‍ ജോഗി കടുപ്പട്ടന്‍ കൈക്കോലന്‍ കലാസി കളരിക്കുറുപ്പ്‌ കല്ലന്‍ മൂപ്പന്‍ കമ്മാരന്‍ കനഡിയാന്‍ കണിശു കാവുതീയന്‍ കാവടിയാരു കോട്ടയര്‍ കൃഷ്ണന്‍ വക കേരള മുതലി കൊങ്കുനവിത്തന്‍ കുടുമ്പി കുശവന്‍ കുമാരന്‍ ലത്തിന്‍ കത്തോലിക്കര്‍ മഡിവാള മലയക്കണ്ടി മാപ്പിള മറ്റ്‌ മുസ്ളീം(ഇതില്‍ ബോറ, കച്ചുമേമന്‍, നവയാത്ത്‌, തുറുക്കന്‍, ദഖാനി ഒഴിവാക്കിയിട്ടുണ്ട്‌) മറാഠികള്‍(ഇതില്‍ കാസര്‍ഗോട്‌ മറാഠികള്‍ ഒഴികെ) മറവന്‍ മരുതുവര്‍ മുഖാരി നാടാര്‍ നായ്കന്‍ ഓടന്‍ ഒഡ്ഡെ ബൊയന്‍ ( മലബാര്‍) പണ്ഡിതര്‍ പന്നിയര്‍ പട്ടാര്യ പെരുവണ്ണാന്‍(വാരണവര്‍) പുല്ലുവന്‍ റാജപുര്‍ റെഡ്ഡിയാര്‍ റെഡ്ഡിയാന്‍ സാരസ്വത അബ്ബ്രാഹ്മണര്‍ ക്രിസ്തുമതത്തിലേക്ക്‌ മാറിയ എസ്‌ സി സൌരാഷ്ട്രര്‍ ശാലിയ സേനായി തലവര്‍ (ഏലവനിയര്‍) എസ്‌ ഐ യു സി നാടാര്‍ തച്ചര്‍ തോല്‍കൊല്ലന്‍ ഠൊട്ടിയാന്‍ വടുവന്‍ വഡുഗന്‍ വടുകര്‍ (വടുകന്‍) വേലാന്‍ (വേലാര്‍) വാണിയന്‍(വണിക,വനിക വൈസ്യ,വനിഭ ചെട്ടി, വാണിയ ചെട്ടി, ആയിരവര്‍, നഗരത്താര്‍,വാനിയന്‍) വനിയര്‍ വക്കലിഗ വീരസൈവ (യോഗി ക്ഷ യോഗീശ്വര), വെട്ടുവ നവിതന്‍ വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണത്താന്‍) വിളക്കിത്തല നായര്‍ വിശ്വകര്‍മ (ആശരി,മൂശാരി,കല്ലാശാരി, കമ്മള,കരുവാന്‍, തട്ടാങ്കൊല്ലന്‍, മലയാള കമ്മല, പാണ്ടി,കമ്മാള, പെരുംകൊല്ലന്‍, പാണ്ടിതട്ടാന്‍, വില്‍കുറുപ്പ്‌,വില്ലാസന്‍, വിശ്വബ്രഹമണന്‍ ,ഠചന്‍, കല്‍തച്ചന്‍) യാദവ (കോലയ, അയര്‍, മയര്‍,മണിയാണി ,ഇരുമന്‍)

June 05, 2008

കുടിവെള്ളം

നമുക്ക്‌ അവശ്യമുള്ളതിലും അമ്പതിരട്ടി വെള്ളം മഴയിലൂടെ ലഭിക്കു നാടാണ്‌ കേരളം. 38,000 sq km ല്‍ നമുക്ക്‌ ഏകദേശം 300 cm മഴ കിട്ടുന്നു. ഇത്‌ ഏകദേശം 1,14,000 billion cubic metre വെള്ളത്തിന്‌ സമമാണ്‌. {3.2} കോടി ജനങ്ങള്‍ക്ക്‌ 365 ദിവസത്തേക്ക്‌ ,ഒരാള്‍ക്ക്‌ 200ലിറ്റര്‍ വീതം കണക്ക്‌ കൂട്ടിയാല്‍ 2,336 billion cubic metre മതിയാകും. ഇതിനര്‍ഥം ബാക്കി 1,11,664 billion cubic metre വെള്ളം പാഴാക്കുന്നുവെന്ന്‌ തന്നെ. എന്നിട്ടും കുടിവെള്ളത്തിന്‌ വേണ്ടി നെട്ടോട്ടമോടുകയാണ്‌ ജനങ്ങള്‍ .

എത്ര പരിസ്ഥിതി ദിനങ്ങള്‍ നമ്മള്‍ ആഘോഷിച്ചു? എത്ര 'മഴക്കുഴികള്‍' മരണക്കുഴികളായ്‌ മാറി? എന്നാണ്‌ നമ്മള്‍ ബോധവാന്‍മാരാകുക?

June 01, 2008

ഒന്നായ നിന്നെയിഹ രണ്ടെന്നു...

കേരളത്തില്‍ ഈയ്യിടെയായി പല സ്വാമിമാരും അവരുടെ വിശ്വരൂപം കാണിച്ചു. ഇവര്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ മറവില്‍ യഥാര്‍ഥ വിശ്വാസത്തെയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെയും നശിപ്പിക്കാനുള്ള ഒര്‌ ശ്രമം കൂടി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്‌ കാണാം. ഈ പോക്ക്‌ ശരിയല്ല.
ഹിന്ദു മതത്തില്‍പെട്ട സ്വാമികളാണ്‌ കൂടുതലായും അടി വാങ്ങിയത്‌. എല്ലാ സ്വാമിമാരും കള്ളന്‍മാരോ കുറ്റവാളികളോ അല്ല. വ്യാജന്‍മാരെ പൊലീസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കണം. കള്ളന്‍മാര്‍ക്കെല്ലാം ഉന്നതങ്ങളില്‍ നിന്നു പിന്തുണ ഉണ്ടായിരുന്നതായാണ്‌ പത്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. കോടികളുടെ സാമ്പത്തിക ഇടപാടു നടത്താന്‍ സന്തോഷ്‌ മാധവനെ പോലുള്ള കള്ള സ്വാമിമാര്‍ക്ക്‌ സാധിക്കുത്‌ എങ്ങിനേയാണ്‌? ഉന്നതന്‍മാരുമായുള്ള ബന്ധമുള്ളതു കൊണ്ടല്ലെ? ഇണ്റ്റര്‍പോള്‍ റെഡ്‌ കോര്‍നര്‍ നോട്ടീസ്‌ കിട്ടിയിട്ടും "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍" കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതാരാണ്‌? തല്‍പര കക്ഷികള്‍ തന്നെ !
ഗുരുവായൂരിലെ ഒര്‌ സ്വാമിയെ നാലു തവണ ഒര്‌ മന്ത്രി ആശ്രമത്തില്‍ സന്ദര്‍ശിക്കുകയും രേഖാമൂലം പിന്തുണ അറിയിക്കുകയും ചെയ്‌തതായി പത്രവാര്‍ത്തകളില്‍ കാണുന്നു. ആള്‍ദൈവങ്ങളുമായി ബന്ധം മന്ത്രിക്കാവാമെങ്കില്‍ സാധാരണക്കാരണ്റ്റെ കാര്യം പറയാനുണ്ടോ? സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ശരിയായ ചികിത്സ കിട്ടാതെ മറ്റു വഴികള്‍ തേടുന്ന ജനങ്ങളാണ്‌ ഏറ്റവുമധികം LIG-കള്ള സ്വാമിമാരുടെ കെണിയില്‍ പെട്ട്‌ ഉഴലുന്നത്‌. പണക്കാര്‍ തേടുന്നത്‌ HIG-സ്വാമിമാരേയാണ്‌.
സ്വാമിമാര്‍ക്കും റൊട്ടിയും, വസ്ത്രവും, പാര്‍പ്പിടവും വേണ്ടേ? ഇതില്‍ നിയന്ത്രണം വരുത്തുന്നതില്‍ തെറ്റില്ല. ഒരു സന്ന്യാസിയും വന്‍രീതിയില്‍ ധനം സമ്പാദിക്കരുത്‌. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ പാലിച്ച്‌ വേണം എത്‌ അശ്രമവും പ്രവര്‍ത്തിക്കാന്‍. സാമ്പത്തിക സ്രോതസിനെ കുറിച്ച്‌ സംശയം തോന്നിയാല്‍ പൊലീസ്‌ അത്‌ അന്വേഷിക്കണം. കള്ളന്‍മാരാണെങ്കില്‍ അറസ്റ്റു ചെയ്യണം. അതിന്‌ ദുബായിലോ മറ്റ്‌ രാജ്യങ്ങളിലോ ഉള്ളവരുടെ ആവലാതിക്ക്‌ കാത്ത്‌ നില്‍ക്കരുത്‌. ഇന്നാട്ടില്‍തന്നെ 60000രൂപക്ക്‌ മേലെ വരുമാനമുണ്ടെങ്കില്‍ വരുമാന നികുതി കൊടുക്കണം (2006ന്‍ മുന്‍പ്‌) അഞ്ചുലക്ഷത്തിനു മേലെ വിലയുള്ള സ്വത്ത്‌ റെജിസ്റ്റര്‍ ചെയ്യാന്‍ PAN നമ്പറുണ്ടായിരിക്കണം. മനുഷ്യദൈവങ്ങള്‍ക്ക്‌ ഇതെങ്ങനെ ബാധകമാകും?
വാല്‍കഷ്ണംഃ പോലീസോട്‌ "നിങ്ങള്‍ എന്നെ തല്ലരുത്‌, സത്യത്തില്‍ ഞാന്‍ ബ്രഹ്മചാരിയായ സന്യാസി തന്നെയാണ്‌, അരക്ക്‌ മേലേയാണെന്നു മാത്രം!"

May 21, 2008

Payyaambalam Beach & visitors

ഇത് കണ്ണൂരിലെ പയ്യാമ്പലം ബീച്ച് ആണ് . ഒരറ്റത്ത് പൊതു ശ്മശാനമുണ്ട്. ബീച്ചിനെ വേര്പെടുത്തുന്ന ഒരു ക്രീക്ക് കടന്നു പോകാനായി ഒരു പാലവും അതിനു സമാന്തരമായ പാതയിൽ E.K.Nainar പോലുള്ള പ്രമുഖ നേതാക്കന്മാരുടെ ഓർമ്മക്കായുള്ള മണ്ഠപവും ഒക്കെ കാണാം.