March 30, 2020

ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യ കീർത്തനം

ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ
വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ ശരകാനന സംഭവ സുന്ദരനേ
പാർവ്വതി ലാളിതരമ്യതനോ പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം മമ മനതളിരിൽ കളിയാടണമേ
ദേവഗണത്തിനു രക്ഷകനേ നിജ ശത്രു ഗണത്തിനു ശിക്ഷകനേ
അസുര കുലാന്തക ഷണ്മുഖ ഭോ പരിപാലയ ശങ്കര നന്ദനനേ
പദനതജന പാലക വരദവിഭോ കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ
ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം
കാമ്യവരപ്രദനാം മുരുകാ മമ സഞ്ചിത പാപമകറ്റണമേ
മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ
ദുഃഖവിനാശന ദുർമ്മദമോചന ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ

സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിച്ചെഴുതുക: ഓം വചത്ഭുവേ നമഃ

March 13, 2020

വിഷ്ണു - ഷോഡശനാമസ്തോത്രം

വിഷ്ണു ഷോഡശ നാമ സ്തോത്രം

ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാർദ്ധനം,
ശയനേ പത്മനാഭശ്ച വിവാഹേ ച പ്രജാപതിം.

യുദ്ധേ ചക്രധരം ദേവം പ്രവാസേച ത്രിവിക്രമം,
നാരായണം തനുത്യാഗേ ശ്രീധരം പ്രിയ സംഗമേ.

ദുസ്സ്വപ്നേ സ്മര ഗോവിന്ദം സങ്കടേ മധുസൂദനം,
കാനനേ നരസിംഹശ്ച പാവകേ ജലശായിനം.

ജലമധ്യേ വരാഹശ്ച പർവ്വതേ രഘുനന്ദനം,
ഗമനേ വാമനം ചൈവ സർവ്വ കാര്യേഷു മാധവം.

ഫലശ്രുതി :
ഷോഡശൈതാനി നാമാനി പ്രാതരുത്ഥായ യ: പഠേൽ
സർവ്വപാപ വിനിർമുക്തോ വിഷ്ണുലോകേ മഹീയതേ !

March 12, 2020

സങ്കഷ്ടിചതുർത്ഥി (സങ്കടഹര ചതുർത്ഥി)

ഇന്ന് സങ്കഷ്ടി ചതുർത്ഥി

"ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം."

ഇന്ന് ഫാൽഗുണ മാസത്തിലെ(കുംഭമാസം) സങ്കഷ്ടി ചതുർത്ഥി(സങ്കടഹര ചതുർത്ഥി)

വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മികജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.

ഓരോ മാസത്തിലും വരുന്ന രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.

(കടപ്പാട്)