April 27, 2020

Akshaya Tritiya (അക്ഷയതൃതീയ)

ഈ വർഷം 26 04 2020 നായിരുന്നു അക്ഷയതൃതീയ

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം  ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ്  അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന്നു. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം. 

 കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം. ഈ സമയത്ത് ചെയ്യുന്ന 

പുണ്യകർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .

വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സൂര്യദേവൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു  അക്ഷയപാത്രം സമ്മാനിച്ചത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനം തന്നെയാണ് എന്നുപറയപ്പെടുന്നു . കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് . 

പരശുരാമന്‍ ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് ഈ ദിനത്തിലാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്. വൈശാഖമാസത്തിലാണ്  നരസിംഹമൂർത്തിയുടെ ജനനം . അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കും ഭാഗവത പാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .

ഈ പുണ്യദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക,  പിതൃതർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാണ് ചെയ്യേണ്ടത്. അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ  (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തിലും (ഈ ഗ്രന്ഥങ്ങൾ ആധികാരികമായി അറിയില്ല .) വിവരിച്ചിട്ടുണ്ട് .

ഈ ദിവസം  പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയ മായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങളാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും എന്ന് മറക്കരുത് .

വിശന്നുവലഞ്ഞുവരുന്നവര്‍ക്ക്‌ ആഹാരം കൊടുക്കുക,  ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട് .

ഈ  സുദിനത്തില്‍ വ്രതാനഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച്‌ പാപമോചനം പ്രാപിച്ച പലരുടെയും കഥകള്‍ പുരാണേതിഹാസങ്ങളില്‍ വിവരിക്കുന്നു.

വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി 

ഉപദേശിക്കുന്നത്‌ ഇപ്രകാരമാണ്‌: 

“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്യ. അക്ഷയ തൃതീയയില്‍ യഥാവിധി സ്നാനം, ദാനം,  വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക്ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു. ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുപോലെ ദാനം ചെയ്‌താൽ  അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ ഉൽഘോഷിക്കുന്നു.

ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ  മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം. 

"സൂര്യദേവനും ചന്ദ്രനും ഉച്ചത്തിൽ നിൽക്കുന്ന ദിവസമത്രേ അക്ഷയതൃതീയ. ഈ പുണ്യദിനത്തിൽ സൂര്യ - ചന്ദ്രന്മാരുടെ പ്രകാശം നമ്മുടെ ധനത്തെ വർദ്ധിപ്പിക്കുന്ന സുദിനമാണ് എന്ന് പറയുന്നു. ഇവിടെ ധനം ഉദ്ദേശിക്കുന്നത് ഭാവനോടുള്ള പരമമായ ഭക്തി (Inner wealth). അതാണ് യഥാർത്ഥമായ ധനം. ഭക്തി വർദ്ധിക്കുവാൻ ഉപാസനകൾ ചെയ്യേണ്ട ദിവസമാണിന്ന്. കൃഷിയിലൂടെ  ധാന്യങ്ങൾ വർദ്ധിക്കുവാൻ വേണ്ടത് ചെയ്തു തുടങ്ങാം. ദാനകർമ്മങ്ങൾ ചെയ്യാം, പക്ഷെ ഫലപ്രതീക്ഷയോടെ വേണ്ടാന്നു മാത്രം."

ജ്വല്ലറിയിൽ പോയി ആഭരണം വാങ്ങിച്ചാൽ അത് ഇരട്ടിക്കുകയൊന്നുമില്ല. നാം രൂപ കുടുത്തു വാങ്ങിച്ചാൽ അവന്റെ ധനം വർധിക്കും. നാം വാങ്ങിച്ച ആഭരണം ഒരിക്കലും വർധിക്കാൻ പോകുന്നില്ല, അത് നാം അറിയണം.  

പരീക്ഷിത് മഹാരാജ കല്പിച്ച കലിക്ക് വാസസ്ഥലം കൊടുത്ത ഒന്നാണ്  സ്വർണ്ണമെന്ന് ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട്. അർഹിക്കുന്നവർക്കൊന്നും കൊടുക്കാതെ സമ്പാദിച്ചു കൂട്ടുന്ന പണം കൊണ്ട് സ്വർണ്ണം മേടിച്ചുവച്ചാൽ പുണ്യം ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതെന്തും ആയിക്കൊള്ളട്ടെ, വേണ്ടവർ  വേണ്ടത് വാങ്ങട്ടെ. വാസനകൾ ആണല്ലോ എല്ലാത്തിനും പ്രേരകം.

...

കടപ്പാട്: ശ്രീ. രാമയ്യർ /മുഖപുസ്തകം

ഉമാമഹേശ്വര സ്തോത്രം


     

    


ഉമാമഹേശ്വര സ്തോത്രം:


വിശ്വേശ്വരായ നരകാർണ്ണവതാരണായ

കർണ്ണാമൃതായ ശശിശേഖര ധാരണായ 

കർപ്പൂര കാന്തിധവളായ ജടാധരായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ ... 1

                   

പഞ്ചാനനായ  ഫണിരാജവിഭൂഷണായ 

ഹേമാംശുകായ ഭുവനത്രയമണ്ഡിതായ 

ആനന്ദഭൂമിവരദായ തമോമയായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ...2

                  

ഭാനുപ്രിയായ ഭവസാഗരതാരണായ 

കാലാന്തകായ കമലാസന പൂജിതായ 

നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 3

                   

രാമപ്രിയായ രഘുനാഥ വരപ്രദായ 

നാഗപ്രിയായ നരകാർണ്ണവതാരണായ

പുണ്യേഷുപുണ്യഭരിതായ സുരാർച്ചിതായ 

ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 4

                    

മുക്തേശ്വരായ ഫലദായ ഗണേശ്വരായ 

ഗീതപ്രിയായ വൃഷഭേശ്വരവാഹനായ 

മാതംഗചർമ്മ വസനായ  മഹേശ്വരായ 

ദാരിദ്ര്യദുഖ ദഹനായ നമഃശിവായ ...5

                               🙏

                ശംഭോ മഹാദേവ ദേവ 

          ശിവ ശംഭോ മഹാദേവ ശംഭോ

April 25, 2020

സ്വാമി ചട്ടമ്പി

"അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്."


ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 96 -ാം സമാധി ദിനം. 
(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്.

സമൂഹം ഏറ്റുവാങ്ങിയ ആശയ വിപ്ളവമാണത്. അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്’, വിവേകാനന്ദസ്വാമികള്‍ ചോദിച്ചു. കൈവിരലുകള്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു.

വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു.

കേരളത്തെ ആത്മീയതയിലൂടെ നവോഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയ  യഥാർഥ സംന്യാസിവര്യൻ്റെ ജ്വലിക്കുന്ന ഓർമക്ക് മുൻപിൽ സ്മരാണാഞ്ജലി അർപ്പിക്കുന്നു. 
പ്രണാമം 

(കടപ്പാട്)

April 19, 2020

സന്ധ്യാവന്ദനം

ശ്രീ രാമചന്ദ്രനെ പ്രാർത്ഥിക്കാം!

രാമ രാമ രാമ രാമ രാമ രാമ 
പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

ഭക്തി മുക്തി ദായക പുരന്ദരാദി സേവിതാ
ഭാഗ്യവാരിധേ! ജയ മുകുന്ദ രാമ പാഹിമാം

ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം
മാനവ ശിഖാ മണേ! മുകുന്ദ രാമ പാഹിമാം

നിൻ ചരിതമമോതുവാൻ നിനവിലോർമ തോന്നണം
പഞ്ചസായകോപമാ മുകുന്ദ രാമ പാഹിമാം

ശങ്കരാ സദാശിവ നമ:ശിവായ മംഗള
ചന്ദ്രശേഖര ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ
രാമമന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
രാമരാഘവ മുകുന്ദ രാമ രാമ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമപാഹിമാം

ഓം നാരായണായ നമ:

April 15, 2020

പ്രാർത്ഥന

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍

അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി

(പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമൻപിള്ള സർ ആണ് ഈ വിഖ്യാത പ്രാർത്ഥനാ ഗീതം രചിച്ചത് ).

April 14, 2020

വിഷുക്കണി

ജഗദീശ്വരൻ കനിഞ്ഞുനൽകിയ ഐശ്വര്യ സമ്യദ്ധമായ കാലമാണ് വിഷു.

എല്ലാ ബന്ധുമിത്രാദികൾക്കും വിഷുദിനാശംസകൾ !

ഈ പ്രപഞ്ചത്തിലെ പ്രത്യക്ഷ ഈശ്വരനായ സൂര്യ ഭഗവാൻ്റെ പ്രയാണവുമായി ബന്ധപ്പെട്ടാണ് നാം വിഷു ആചരിക്കുന്നത്. ഉത്തരായണത്തിൻ്റെ ആദ്യ ഭാഗം പൂർത്തിയാക്കി ദിനരാത്രങ്ങൾ തുല്യമായി വരുന്ന ദിനരാത്രങ്ങളാണ് ഈ വരുന്ന ദിനങ്ങൾ. പ്രകൃതിയിലെ ഫലവൃക്ഷങ്ങളെല്ലാം കായ്കളും ഫലങ്ങളുമായി മനുഷ്യനും പക്ഷിമൃഗാദികൾക്കും സമർപ്പിക്കാൻ തയ്യാറെടുക്കന്ന കാലമാണിത്. സുദ്ധിയുടെ ഭാവമെന്ന് വിളിച്ചോതുന്ന കാലം. ജഗദീശ്വരൻ കനിഞ്ഞുനൽകിയ ഐശ്വര്യ സമ്യദ്ധമായ കാലത്തെയാണ് നാം കണിയൊരുക്കി വരവേറ്റത് , താല്ക്കാലികമാണ്   കോവിഡ് - 19 എന്ന മഹാമാരി.

കണിയുടെ ശാസ്ത്രം :
ഉരുളി പ്രകൃതിയുടെ പ്രതീകവും, 
വിഷ്ണു (കൃഷ്ണൻ) കാലപുരുഷനും, കൊന്നപ്പൂ കിരീടവും, 
വെള്ളരി മുഖവും, 
വിളക്കിലെ തിരികൾ കണ്ണുകളും, കണ്ണാടി മനസും, 
ഗ്രന്ഥം ( സരസ്വതി) വാക്കുമാകുന്നു.
-0-

April 13, 2020

വിഷു ആശംസകൾ!

ഓം ശ്രീഃ കൃഷ്ണായ നമഃ 


"കണികാണും നേരം കമലനേത്രന്റെ 
നിറമേറും മഞ്ഞത്തുകിൽചാർത്തി കനകകിങ്ങിണി വളകൾ മോതിര-
മണിഞ്ഞു കാണേണം ഭഗവാനേ! 

നരകവൈരിയാമരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളും തിരുമെയ്ശോഭയും കരുതിക്കൂപ്പുന്നേൻ 
അടുത്തു വാ ഉണ്ണീ കണികാണ്മാൻ! 

മലർമാതിൻ കാന്തൻ വസുദേവാത്മജൻ 
പുലർകാലേ പാടിക്കുഴലൂതി ചെലുചെലെയെന്നു കിലുങ്ങും കാഞ്ചന 
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ! 

ശിശുക്കളായുളള സഖിമാരും താനും 
പശുക്കളെ മേച്ചുനടക്കുമ്പോൾ 
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാ 
അടുത്തു വാ ഉണ്ണീ കണികാണ്മാൻ! 

വാലസ്ത്രീകൾടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ 
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണ്ണാ കണികാണ്മാൻ! 

യതിരേ ഗോവിന്ദനരികേ വന്നോരോ 
പുതുമയായുളള വചനങ്ങൾ 
മധുരമാം വണ്ണം പറഞ്ഞും താൻ 
മന്ദസ്മിതവും തൂകി വാ കണികാണ്മാൻ!"

April 10, 2020

പ്രാർത്ഥന

ഓം നമോ നാരായണായ !

മിന്നും പൊന്നിൻ കിരീടം തരിവളകടകം കാഞ്ചിപൂഞ്ചേലമാലാ 
ധന്യശ്രീവത്സസൽ കൗസ്തുഭമിടകലരും ചാരുദോരന്തരാളം 
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ 
സങ്കീർണ്ണ ശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം വഃ 


🙏🙏🙏

എല്ലാവർക്കും ആയുരാരോഗ്യം പ്രദാനം ചെയ്യുവാനും വരും നാളുകൾ 
എശ്വര്യ പൂർണ്ണമാക്കുവാനും നമുക്ക് പ്രാർത്ഥിക്കാം.
🌻🌹🌻

April 02, 2020

ശ്രീരാമ നവമി

 ഇന്ന് ശ്രീരാമനവമി ദിവസം . മഹാമാരി കോവിഡ് 19 താണ്ഡവം ആടുന്ന ഈ കാലഘട്ടത്തിൽ ആഘോഷങ്ങൾ വിരളമായിരിക്കും! "ഹരേ രാമ, ഹരേകൃഷ്ണ" എന്നത് തന്നെ  ഒരു ദിവ്യ മന്ത്രമാണ്. ദിനവും പല തവണ ആവർത്തിക്കുക.

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു.

"ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം."

രാമായ രാമഭദ്രായ രാമചന്ദ്രായ 
വേധസേ രഘുനാഥായ നാഥായ സീതായപതയേ നമഃ

ഹരേ രാമ🙏