December 29, 2020

Astrology (Post 2)

 

ജ്യോതിഷം


മലയാളം വായിക്കാൻ പ്രയാസമുള്ളവർക്കായി
ഇംഗ്ളീഷിലും ബ്രാക്കറ്റിൽ കൊടുത്തിരിക്കുകയാണ്.


രാശികളും (Rasi)

നക്ഷത്രങ്ങളും(Stars)


രാശികൾ 12*


മേടം (Mesha)

ഇടവം (Rishabha)

മിഥുനം (Mithuna)

കർക്കിടകം (Kataka)) 

ചിങ്ങം (Simha)

കന്നി. (Kanya)

തുലാം. (Thula)

വൃശ്ചികം. (Vriscika)

ധനു. (Dhanu)

മകരം. (Makara)

കുംഭം (Kumbha)

മീനം ( Meena)


ഇംഗ്ളീഷിൽ സമാന പദങ്ങൾ* :

Aries,Taurus, Gemini, Cancer, Leo, Virgo, Libra,

Scorpion, Sagittarius, Capricorn, Aquarius and Pisces


*മലയാള മാസങ്ങളുടെ പേരും രാശി ചക്രത്തിലെ

12 രാശികളുടെ പേരും ഇതു തന്നെയാണ്. അതു കൊണ്ട്

രാശിയും മാസവും സംശയമുണ്ടാകരുത്.



നക്ഷത്രങ്ങൾ 27 (Stars)


1 അശ്വിനി - Aswini

2 ഭരണി- Bharani

3.കാർത്തിക- Kritika

4.രോഹിണി- Rohini

5 മകയിരം- Mrigasira

6 തിരുവാതിര- .Arudra

7.പുണർതം- Punarvasu

8.പൂയ്യം- Pushya

9.ആയില്യം- Aslesha

10 മകം- .Maka

11.പൂരം- Purvaphalguni

12.ഉത്രം- Uttaraphalguni

13:അത്തം- Hasta

14.ചിത്തിര- Chilta

15.ചോതി- Swathi

16.വിശാഖം- Visakha

17.അനിഴം- Anuradha

18.കേട്ട- Jyeshta

19, മൂലം- Moola

20. പൂരാടം- Poorveshada

21. ഉതാടം- Uitarashada

22 തിരുവോണം- Sravana

23 അവിട്ടം- Dhanishta

24 ചതയം- Satabhisak

25 പൂരുട്ടാതി- Ponorvabhadrapada

26 ഉത്രട്ടാതി- Uttarabhadrapada

27 രേവതി- Revalhi

Sani Peyarchi

 

Sani Peyarchi was on 27th December 2020 Sunday. Last time it was in 2017.

 


Sri Saneeswara Bhagawan temple at Karaikal is very popular among devotees all over 

South India. Sani Peyarchi event is attended by thousands of people. This year like many 

other temple events it was observed in a subdued manner because of the pandemic 

COVID-19 restrictions. 


Thousands of devotees, who had purchased e-tickets, had darshan of the deity. The 

festival usually witnesses lakhs of devotees descending on the temple. The event was 

last conducted on December 19, 2017. On Sunday, maha deeparadhanai and special 

prayers were conducted at 5.22 a.m., accompanied by the chiming of bells, to mark the

 transit of Lord Saturn from dhanusu (sagittarius) into makaram (capricorn). Special

abhishekams were performed on Lord Saneeswara with turmeric, sandal paste, fruits, 

honey, curd and other materials. 


Puducherry Chief Minister V. Narayanasamy, Ministers R. Kamalakannan and 

Kandasamy, and Madras High Court Judge Velmurugan were among the dignitaries 

who offered prayers at the shrine this time. 


The Puducherry government had relaxed the requirement of COVID-19 negative 

certificates after intervention by the Madras High Court.

-o- 

 

Curtesy:internet 




ശിവതാണ്ഡവ സ്തോത്രം (Sivathandava stotram)

 

ശിവതാണ്ഡവ സ്തോത്രം

ശിവായ നമഃ

(രാവണകൃതം ശിവതാണ്ഡവ സ്തോത്രം).

Nataraja


ജടാ ടവീ ഗലജ്ജല പ്രവാഹ പാവിത സ്ഥലേ

ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം,

ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമന്നി / നാദവ ഡ്ഡമർ-വയം

ചകാര ചംഡതാംഡവം തനോതു നഃ ശിവഃ ശിവം.1


ജടാകടാഹ സംഭ്രമ ഭ്രമ-ന്നിലിംപ നിർഝരീ

വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി,

ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വലല്ല ലാട പട്ട പാവകേ

കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ...2


ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര-

സഫുരദ്ദിഗന്ത സന്തതി പ്രമോദമാന മാനസേ,

കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി

ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി…3


ജടാ ഭുജംഗ പിംഗള സ്‌ഫുരത്ഫണാ മണിപ്രഭാ

കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ,

മദാന്ധ സിന്ധുര-സ്‌ഫുരത്ത്വ-ഗുത്തരീയ മേദുരേ

മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി ...4


സഹസ്ര ലോചന പ്രഭ്രുത്യ ശേഷലേഖ ശേഖര

പ്രസൂന ധൂളി ധോരണീ വിധുസരാംഘ്രി പീഠഭൂഃ

ഭുജംഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ

ചിരായ ജായതാം ചകോരബന്ധു ശേഖരഃ ...5


ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്‌ഫുലിംഗഭാ-

നിപീത പഞ്ചസായകം നമന്നിലിംപനായകം,

സുധാമയൂഖലേഖയാ വിരാജമാനശേഖരം

മഹാ കപാലി സംപദേ ശിരോ ജടാലമസ്തു നഃ ...6


കരാള ഫാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല-

ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ,

ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക

പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിർമ്മമ ...7


നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്‌ഫുരത്

കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ

നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ

കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ...8


പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമ പ്രഭാ-

വിലംബി കണ്ഠ കംദലീ രുചിപ്രബദ്ധകം ധരം,

സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം

ഗജച്ഛിദാന്ത കച്ഛിദം തമന്തക ച്ഛിദം ഭജേ ...9

അഗർവ സർവ മംഗളാ കളാ കദംബ മഞ്ജരീ

രസപ്രവാഹ മാധുരീ വിജൃംഭണാ മധുവ്രതം,

സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം

ഗജാന്ത കാന്ധ കാന്തകം തമന്ത കാന്തകം ഭജേ ...10


ജയത്വ ദഭ്രവി ഭ്രമഭ്രമദ്ഭുജംഗമശ്വസ

ദ്വിനിര്‍ഗമത്  ക്രമസ്ഫുരത്  കരാള ഫാലഹവ്യവാട്,

ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുംഗമംഗള

ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ ...11


ദൃഷദ്വിചിത്ര തല്പയോർഭുജംഗ മൗക്തികസ്രജോർ 

-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ

തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ

സമം പ്രവർത്തയന്മനഃ കദാ സദാശിവം ഭജേ ...12


കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ

വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ,

വിമുക്തലോലലോചനോ ലലാട ഫാലലഗ്നകഃ

ശിവേതി മന്ത്രമുച്ചരൻ  സദാ സുഖീ ഭവാമ്യഹം ...13


ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം

പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം,

ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം

വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം ...14 


പൂജാവസാനസമയേ ദശവക്ത്രഗീതം യഃ

ശംഭുപൂജനമിദം പഠതി പ്രദോഷേ,

തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗ യുക്താം

ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ ...15


(ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സംപൂർണ്ണം.)


December 28, 2020

പഞ്ചസാരയല്ല പഞ്ചസാരം

പഞ്ചസാര (Sugar) എന്നത് നമ്മളൂടെ ഭക്ഷണത്തിലെ ഒരു അഭിവാജ്യ ഘടകമാണ്.


അരനൂറ്റാണ്ട് ശർക്കര-വെല്ലം ആയിരുന്നു നമ്മൾ ഉപയോഗിക്കാറ്. 

അതിൻ്റെ  പുതിയ പതിപ്പായി വെളുത്ത പഞ്ചസാര രംഗത്ത് വന്നു. അത് 

ഒരു 'ലക്-ഷുറി ഐറ്റം' ആയിരുന്നു അപ്പോഴൊക്കെ.


പഞ്ചസാരത്തിനും  പഞ്ചസാരക്കും  യാതൊരു ബന്ധവുമില്ലെന്നാണ് പഴമക്കാർ പറയുന്നത്.

വെളുത്ത വിഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷുഗർ എങ്ങിനെ പഞ്ചസാരയായി ഇത്ര പ്രചാരത്തിലെത്തി? അതെങ്ങിനെ ദൈവങ്ങൾക്കും പ്രീയപ്പെട്ടതായി? അതാണ് മാർക്കെറ്റിങ്ങ് തന്ത്രം.

ദൈവങ്ങൾക്ക് പഞ്ചസാര കൊണ്ട് തുലാഭാരം! നൈവേദ്യം പാൽപ്പായത്തിലും പഞ്ചസാര തന്നെ ഉപയോഗിക്കുന്നു! അങ്ങനെയുള്ള പഞ്ചസാര എങ്ങനെ വിഷമാകും?

 പഴയ കാലത്തെ പഞ്ചസാര എന്ന് പറഞ്ഞത് മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടി മധുരം, ലന്തക്കുരു, താളി മാതളത്തിൻ്റെ പഴം എന്നീ പ്രകൃതിദത്തമായ അഞ്ചു മധുരവസ്തുക്കളിൽ നിന്ന് എടുക്കുന്ന സാരം, അതായത് സത്ത് സംസ്കരിച്ച തിനാണ്.

ഈ അഞ്ചെണ്ണത്തിൽ കരിമ്പ് ഉൾപ്പെട്ടിട്ടില്ല.പിൽക്കാലത്ത് കരിമ്പിൻ മധുരം വേർതിരിച്ചെടുത്ത് അത് വ്യാവസായിക അടിസ്ഥാനത്തിൽ തരികളാക്കിയപ്പോൾ അതിനൊരു പേരിടേണ്ടി വന്നു. കേരളത്തിലെ  ഒരു പൂജാദ്രവ്യമായ പഞ്ചസാരം എന്നത് മധുരം ആയതിനാൽ അതിന് പഞ്ചസാരയെന്ന് പേരു കൊടുത്തു . അത്രയേ ഉള്ളൂ. അങ്ങിനെ ജനപ്രീതിയും എളുപ്പം നേടി. പിൽക്കാലത്ത് വളരെ പ്രാധാന്യമുള്ള ഒരു മാർക്കറ്റ് ഉല്പന്നം ആയി മാറി.

പൂജാദ്രവ്യമായ പഞ്ചസാരം ഇന്നത്തെ പഞ്ചസാരയായി മാറിയതും ജനങ്ങൾക്ക് എളുപ്പത്തിൽ   കടയിൽ  നിന്നും ലഭ്യമാവാൻ തുടങ്ങി. അങ്ങനെയത് ദേവന്മാർക്കും പ്രിയമുള്ളതാക്കി മാറ്റി.

ഇന്ത്യയിൽ 100 വർഷത്തിൽ താഴെ മാത്രം ചരിത്രമുള്ള പഞ്ചസാര നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാദ്രവ്യമായതും ഈ തെറ്റിദ്ധരിപ്പിക്കൽ കൊണ്ടാണ്.

പുതിയതായി രൂപപ്പെടുത്തിയ പലതിനും പഴയ പേരിട്ടു കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇങ്ങനെയൊക്കെ തന്നെയല്ലെ!

പഞ്ചസാരയുടെ അളവ് കാപ്പിയിലും ചായയിലും പായസത്തിലും മധുര പലഹാരങ്ങളിലും എത്ര കുറക്കുന്നുവോ അത്രയും ആരോഗ്യതിന് നന്ന്!

"ചക്കര കമ്മി ഒരു ടീ കൊട് തമ്പീ" തമിഴ് നാട്ടിലെ ചായക്കടയിൽ കേൾക്കാറുണ്ട്. നമ്മളും അത് പിൻ പറ്റുക.

***

December 27, 2020

It was a God sent thief!

 Abhaya Murder mistry is solved at last.  An innocent young nun had her

murder in the hands of those who were supposed to protect her!


So 28 years for a girl just 19 years when killed by a Church father and a 

nun just to cover up their illicit sexual acts. Victims parents died fighting 

tooth and nail for justice for their daughter. A good Samaritan finally 

succeeded in pursuing the case to its logical conclusion.


It was among the longest and most high-profile real-life murder

mysteries in Kerala, with multiple twists and turns.

Twenty-eight years and nine months after a 19-year-old Catholic

nun's body was found inside a well at a convent, a CBI special court

found a priest and a nun guilty of the murder.  And among the key

witnesses, whose testimony is believed to have been crucial, was

a thief.


An appeal and escape is still possible in our rotten legal system.

More over Church administration never wanted this episode to

come to open.

May Abhaya's soul rest in piece!

-o-

ആദരാഞ്ചലി

1970ലാണിതൊക്കെ സംഭവിക്കുന്നത്.!

എന്റെ പഴയ തറവാട് രേഖകൾ വായിച്ച് നോക്കിയപ്പോൾ ചില പുതിയ വിവരങ്ങൾ മനസിലാക്കാൻ സാധിച്ചു. ആധാരം തയാറാക്കുന്നവൻ ആളെ വ്യക്തമായി തിരിച്ചറിയാനുള്ള വിവരങ്ങൾ ആധാരത്തിൽ ആളുകളുടെ പേരിന്റെ കൂടെ എഴുതി ചേർക്കണം. പേർ, വയസ്സ്, ഇന്നാരുടെ  മകൻ /മകൾ, ചെയ്യുന്ന തൊഴിലിനെക്കുറിച്ചും ഒക്കെ ചേർത്ത് എഴുതുന്ന പതിവുണ്ട്. രേഖയിൽ പറയുന്ന വ്യക്തി ആരാണെന്ന് പിൽക്കാലത്ത് കണ്ടു പിടിക്കാൻ ഇത്  സഹായിക്കുന്നു. പിൽക്കാലത്ത് ആൾമാറാട്ടം നടക്കാതിരിക്കാൻ വേണ്ടിയാണിത്. ആധാർ കാർഡും മറ്റും ഇന്നുണ്ട് എന്നിട്ടും എത്ര കുഴപ്പങ്ങൾ!
ജോലി എന്താണെന്നതു പോലുള്ള  ചില വിശേഷണങ്ങൾ അന്ന് എഴുതിച്ചേർത്തത്  ഇന്ന് കേൾക്കുമ്പോൾ  തമാശയായി തോന്നിയേക്കാം. പ്ലാറ്റിനം ജൂബിലി ആഘോഷിക്കാവുന്ന ചില ആധാര പൊക്കിഷങ്ങൾ എൻ്റെ കൈയിലെത്തിയത് ഞാൻ വായിച്ച് നോക്കിയപ്പോൾ അതിൽ നമ്മുടെ മുതിർന്ന അമ്മാവൻ്റെ പേര് എഴുതിയിരുന്നത് “മിലിറ്ററിമെൻ" കുഞ്ഞമ്പു നമ്പിയാർ എന്നാണ്.  മിലിറ്ററിയിൽ ആയിരുന്നു കുറേ കാലം. പിന്നീട് കേരളാ ഹെൽത് ഡിപ്പാർട്ട്മെന്റിൽ  കേറ്ററിങ് സർവീസിൽ ജോലി നോക്കികൊണ്ടിരിക്കുമ്പോൾ റിട്ടയറാവുന്നതിനു മുൻപ് അസുഖ ബാധിതനായി മരണപ്പെട്ടു 1978 ൽ നിര്യാതനായി. അദ്ദേഹത്തിെൻ്റെ ഓർമ്മക്കായി ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്.
അദ്ദേഹത്തിൻ്റെ ഭാര്യ 2018 ലാണ് വാർദ്ധക്യ സഹജമായ കാരണത്താൽ മരണപ്പെട്ടത്. അത്തരത്തിലുള്ള കുടുംബങ്ങൾ പെട്ട കഷ്ടങ്ങൾ   

ഇന്നത്തെ കുട്ടികൾക്ക് തീരെ അനുഭവമില്ല.  അമ്മാവൻ 1970-ൽ മരണമടഞ്ഞത്    അവിചാരിതമായിട്ടായിരുന്നു. ജാതി അടിസ്ഥനത്തിലുള്ള സംവരണം കാരണം ഫീസു കൊടുത്തു വേണം പഠിക്കാൻ. അതുകൊണ്ട് പത്താം കളാസ്സു കഴിഞ്ഞ് വീട്ടിൽ യാതൊരു പോംവഴിയുമില്ലാതെ നാലു പെൺകുട്ടികൾ.
 ആ കുടുംബം വഴിയാധാര മാകാതിരുന്നത്. അങ്ങിനെ പെണ്മക്കളിൽ ഒരു കുട്ടിക്ക് ഗവർമ്മെൻ്റ്, ജോലി കൊടുത്ത് ഗവർമ്മെൻ്റ് സഹായിച്ചതു കൊണ്ടാണ്. അതിനു വേണ്ടി അന്ന് സമീപിക്കാത്ത നേതാക്കന്മാരോ സർക്കാർ ഉദ്യൊഗസ്ഥന്മാരോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. സർക്കാർ കാര്യം അത്ര എളുപ്പമല്ലല്ലോ!.
മൂന്നാമത്തെ മകൾക്കാണ് ഒടുവിൽ ജോലി ശരിയായത്. അതു കൊണ്ട് കുടുംബ ഭാരവും കൂടുതൽ അവളുടെ തലയിൽ തന്നെ.  കേരള സർക്കാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അങ്ങിനെ ജോലി  നോക്കിക്കൊണ്ടിരിക്കുമ്പോൾ രോഗബാധയെ തുടർന്ന് 1919-ൽ അവളും മരണപ്പെട്ടു. ഭർത്താവ് ജോലിക്കു വേണ്ടി പ്രയത്നിച്ച ഒരു മഹാമൻസ്കൻ്റെ മകനെത്തന്നെയായിരുന്നു അവൾ കല്യാണം കഴിച്ച്ത്. ശരിയായ ജോലിയോ വിദ്യാഭ്യാസമോ ഇല്ലായിരുന്നു അയാൾക്ക്. കുടിയും ഉപദ്രവവും ചെയ്യലും തൊഴിലാക്കിയ അദ്ദേഹത്തെ  ഉപേക്ഷിക്കേണ്ടി വന്നു. അതിൽ രണ്ട് കുട്ടികളുണ്ട്. ആ കുട്ടികൾക്കു വേണ്ടിയും അമ്മക്ക് വേണ്ടിയും ഉഴിഞ്ഞു വെച്ച ആ ജീവൻ 
പ്രായപൂർത്തിയായ കുട്ടികളെയും വിട്ട് 1918ൽ പിരിഞ്ഞു പോയി. സ്വയം ത്യാഗം ചെയ്ത് ജീവിച്ചതെന്ന് പറയാൻ ആരെങ്കിലും ഉണ്ടോ?  മരണത്തിനു ആറുമാസം മുൻപ് ഞാൻ അവരുടെ വീട്ടിൽ അവരുടെ അമ്മ മരിച്ചതിനു ശേഷം ഒന്ന് പോയിരുന്നു.  അത് അവസാനമാകുമെന്ന് അറിയില്ലല്ലൊ! മനസ്സിലുള്ള വിഷമം കുറക്കാൻ ഒരു വഴിയുമില്ല.
ആദരാഞ്ചലികൾ സഹോദരി! 🙏
***

നിത്യവും സൂര്യദേവനെ പ്രാര്‍ഥിക്കൂ (Soorya Namaskaaram)

നിത്യവും സൂര്യദേവനെ പ്രാര്‍ഥിക്കൂ...☀


പ്രപഞ്ചത്തിൻ്റെ നിലനില്‍പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ്

സൂര്യഭഗവാന്‍' കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിത

ശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ

സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവര്‍ക്ക് ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വര്‍ധിക്കുമെന്നാണ് വിശ്വാസം.


“ഓം ത്യേയസ സതാ സവിത്രു മണ്ഡല  മദ്ധ്യവർത്തി

നാരായണ സരസിജാസന സന്നി വിഷ്ടിഃ

കേയൂരവാൻ മകര കുണ്ഡലവാൻ കിരീടി

ഹാരി ഹിരണ്യയ വപുർ ത്രുതഷിങ്കഃ ചക്രഃ”

      


ഓം മിത്രായ നമഃ

    ഓം രവിയെ നമഃ

    ഓം സൂര്യായ നമഃ

    ഓം ഭാനവേ നമഃ

    ഓം ഖഗായ നമഃ

    ഓം ഭൂഷണേ നമഃ

    ഓം ഹിരണ്യഗർഭായ നമഃ

    ഓം മരീചയെ നമഃ

    ഓം ആദിത്യായ നമഃ

    ഓം സവിത്രേ നമഃ

    ഓം അർക്കായ നമഃ

    ഓം ഭാസ്കരായ നമഃ

    ഓം ശ്രീ സവിത്രം സൂര്യനാരായണായ നമഃ

    ഫലശ്രുതിഃ

    “ആദിത്യ നമസ്കാരാൽ യേ കുർവന്തി ദിനേ ദിനേ

    ആയുഹ്പ്രജ്നാ ഫലം വീര്യം തേജസ തേഷാം ച ജായതേ.”

***

December 19, 2020

ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രo

 ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രo.

ഈ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടുകാണും.


Photo Article curtesy : Sri. Achuthan Nair

ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്ര ശിവലിംഗം ആണ് ചിത്രത്തിൽ. 111 അടി ഉയരമുണ്ട്.. 2009 നവമ്പറിൽ തീർത്ഥാടകർക്കായി തുറന്നു കൊടുത്ത ഈ നവീന ക്ഷേത്രം ഭക്ത ജനങ്ങളുടെ അതീവ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.,


മനുഷ്യശരീരത്തിൻ്റെ മൂലാധാരം മുതൽ മൂ‍ർധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ക്ഷേത്രത്തിൻ്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. ശരീരം അവരവരുടെ വിരലുകൾ കൊണ്ട് അളന്നാൽ ഏകദേശം എട്ടു ചാൺ ( ഒരു ചാൺ എന്നാൽ തള്ളവിരലും മോതിരവിരലും അകത്തിപ്പിടിച്ച് നീളം അളക്കുമ്പോഴുള്ള അകലം) നീളം ആണെന്ന  സങ്കൽപ്പത്തിലാണ് എട്ടു മണ്ഡപങ്ങൾ. 


പൃഥ്വി, മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹസ്രാരം എന്നിങ്ങനെയാണ്  എട്ടു മണ്ഡപങ്ങൾ. സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയിൽ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മണ്ഡപങ്ങളും നടപ്പാതയും അപൂർവ ഭംഗിയാർന്ന ശിൽപ സമുച്ചയത്താലും വെളിച്ച വിന്യാസത്താലും അത്ഭുതപ്പെടുത്തുന്നതാണ്.

സഹസ്രാര മണ്ഡപത്തിൽ കൈലാസമാണ് . വെൺമയാർന്ന ഹിമപാളികൾക്കിടയിൽ ഉപവിഷ്ടരായ പാർവതീ പരമേശ്വരൻമാരാണ് ഈ മണ്ഡപത്തിൽ. 


കേരള തലസ്ഥാനമായ തിരുവനന്തപുരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ തിരുവനന്തപുരം– കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകരയിൽ നിന്നും ഉദിയൻകുളങ്ങര നിന്നുമാണ് ക്ഷേത്രത്തിലേക്കുള്ള പാതകൾ. 


കൃഷ്ണശിലയിൽ തീർത്ത അലങ്കാര ഗോപുരവും മണ്ഡപങ്ങളും 32 ഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയും 12 ജ്യോതിർലിംഗ പ്രതിഷ്ഠയും രഥവും ഉപക്ഷേത്രങ്ങളും പ്രാർഥനാ മണ്ഡപങ്ങളും ഒക്കെയുള്ള വിപുലമായ സമുച്ചയമാണിത്.


ഓം_നമഃശിവായ !

***


December 18, 2020

ജ്യോതിഷം (പോസ്റ്റ്-1)

 ജ്യോതിഷം (പോസ്റ്റ്-1)



നിങ്ങൾക്ക് ജ്യോതിഷം എന്താണ്

എങ്ങിനെയാണ് എന്തിനാണ്

എന്നൊക്കെയുള്ള സംശയങ്ങൾ

നിവൃത്തിവരുത്താനായി വാരം 

ഒരു പോസ്റ്റ് എന്ന ക്രമത്തിൽ ഈ

ബ്ളോഗിൽ  ഒരു പരമ്പര

ആരംഭിക്കുകയാണ്.


ജ്യോതിഷം , കല്പം , നിരുക്തം ,

ശിക്ഷ , ഛന്ദസ്സ്, വ്യാകരണം എന്നീ

ഹൈന്ദവശാസ്ത്രങ്ങളെ വേദത്തിന്റെ അംഗങ്ങളായിട്ടാണു

പരിഗണിച്ചു വരുന്നതു്. അതിൽ ജ്യോതിഷം വേദ

പുരുഷൻറ നേത്രസ്ഥാനം അലങ്കരിക്കുന്നു. 


ഭാരതിയ ഋഷീശ്വരന്മാർ ദീർഘകാലത്തെ മനന

ധ്യാന പരീക്ഷണങ്ങളുടെയും ഗവേഷണ നിരീക്ഷണ

ങ്ങളുടെയും  ഫലമായി ഗ്രഹങ്ങൾക്കു മനുഷ്യ ജീവിത

ത്തിലുള്ള സ്വാധീനശക്തി കണ്ടു പിടിച്ചു് ആ ജ്ഞാന

വിജ്ഞാന മഹാരത്നങ്ങളെ ജ്യോതിശ്ശാസ്ത്രമാകുന്ന

പൂർണ്ണ കുംഭത്തിൽ അടക്കം ചെയ്തു.


ജ്യാതിഷത്തിനു ഗണിതം , സംഹിത, ഹോര എന്നീ

മൂന്നു ശാഖകളും ; ജാതകം, പ്രശ്നം, മുഹൂർത്തം, 

നിമിത്തം , ഗോളം, ഗണിതം ഇങ്ങനെ ആറു ഉപശാഖ

കളുമുണ്ട് . കാലത്രയങ്ങളിൽ ഓരോ വ്യക്തിക്കുമുണ്ടാ

കുന്ന  ഭാഗ്യ-നിർഭാഗ്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കു

വാൻ സഹായിക്കുന്ന ഒരു  ദിവ്യശാസ്ത്രമാണു

ജ്യാതിഷം. ഗഹനവും വിജ്ഞാനപ്രദവും , പ്രായോഗിക

ജീവിതത്തിൽ സർവ്വഥാ പ്രയോജനകരവുമായ ജ്യാതിഷ 

തത്ത്വങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാക

ത്തക്കവിധത്തിൽ വളരെ ലളിതമായ ഭാഷയിൽ  ഇവിടെ

പോസ്റ്റ് ചെയ്യാനാണ്‌  ഞാൻ ഉദ്യമിക്കുന്നത്. മലയാളത്തിൽ

ജ്യോതിഷഗ്രന്ഥങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എങ്കിലും

സരളമായി മന:സ്സിലാക്കാൻ പ്രയാസമുണ്ട്. ആ പ്രശ്നം ഈ

പോസ്റ്റ് പരിഹരിക്കുമെന്നു ഉറപ്പുണ്ടു്.

*** 


December 02, 2020

ബുർജ് ഖ‌ലീഫകൾ

നമ്മുടെ രാജ്യത്തിലെ, പ്രതേകിച്ച് തമിഴകത്തിലെ  പ്രാചീന "ബുർജ് ഖ‌ലീഫകൾ" നമുക്ക് പരിചയപ്പെടാം. ഇന്ന്  ഉയർന്നില കെട്ടിടം പണിയുന്ന സ്ഥലത്ത് ആദ്യം ഒരു ജിബ്  ക്രെയി‌ൻ ആണ് പടുത്തുയർത്തുക. അതു പോലുള്ള മെഷീനൊന്നും തന്നെ ഇല്ലാത്ത കാലത്ത് കെട്ടി ഉയർത്തിയ അത്ഭുതങ്ങൾ ഏതാണെന്നൊക്കെ അറിയണ്ടേ!
രാജഗോപുരം

ആരേയും വിസ്മയിപ്പിക്കുന്ന ഗോപുരങ്ങൾ തമിഴ്നാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം പ്രത്യേകതയാണ്. ക്ഷേത്രങ്ങളിലേക്കുള്ള കവാടമായിട്ടാണ് ഗോപുരങ്ങൾ നിലകൊള്ളുന്നത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലിൽപോലും ഒരു ക്ഷേത്ര ഗോപുരത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്, ഗോപുരങ്ങൾക്ക് തമിഴ് ജനത നൽകുന്ന പ്രാധാന്യത്തിന് ഉദാഹരണമാണ്.

പല്ലവ രാജാക്കന്മാരുടെ കാലംമുതലാണ് ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇത്തരം ഗോപുരം പണിത് തുടങ്ങിയതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കൻമാരുടെ ഭരണകാലത്തോടെ ക്ഷേത്രഗോപുരങ്ങൾക്ക് വൻ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇന്ന് 
കാണുന്ന വിസ്മയ ഗോപുരങ്ങളിൽ പലതും ഇക്കാലത്ത് നിർമ്മിച്ചതാണ്.
ഒരു ക്ഷേത്രത്തിൽ ഒന്നിലധികം ഗോപുരങ്ങൾ കാണാം. താഴെ നിന്ന് മുകളിലേക്ക് ഉയരും തോറും ഗോപുരത്തിന്റെ വിസ്തീർണം കുറഞ്ഞ് വരും. ഇതിനാൽ കൊടുങ്കാറ്റിൽ പോലും ഗോപുരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറില്ല. നിരവധി ശില്പ വേലകൾ നിറഞ്ഞ ഗോപുരങ്ങൾ കാഴ്ചയ്ക്ക് മനോഹരങ്ങളായിരിക്കും.

ഉയരത്തിൻ്റെ കാര്യത്തിൽ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഗോപുരമാണ് ഇന്ത്യയിൽ തന്നെ ഏറ്റവും വലുത് 243 അടി ഉയരത്തിലാണ് ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മുരുഡേശ്വര ക്ഷേത്രത്തിൻ്റെ ഗോപുരമാണ് ഉയരത്തിൻ്റെ കാര്യത്തിൽ രണ്ടാമത്.  239 അടി ഉയരമാണ് 
ഈ ക്ഷേത്രത്തിന് ഉള്ളത്. ഉയരത്തിൻ്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്ന കൊത്തുപണികൾ നടത്തിയിട്ടുള്ളതുമായ, തമിഴ്നാട്ടിലെ വിസ്മയകരമായ എത്രയോ ക്ഷേത്ര ഗോപുരങ്ങൾ നമുക്ക് 
കാണാം.

തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്താണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണു ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വിഷ്ണുവിനേയാണ് ശ്രീരംഗനാഥനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദ്രാവീഡ-രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇവിടുത്തെ ഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം. രാജഗോപുരം എന്നാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഗോപുരം അറിയപ്പെടുന്നത്. 237 അടിയാണ് ഇതിന്റെ ഉയരം. ഈ ക്ഷേത്ര സമുച്ഛയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ഛയങ്ങളിൽ ഒന്നാണ്. തിരുച്ചിറപ്പള്ളിയിൽ നിന്ന് എട്ട് കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
***


December 01, 2020

ശ്രീ മുരുകൻ്റെ ആറുമുഖങ്ങൾ

 ശ്രീ മുരുകൻ്റെ ആറുമുഖങ്ങൾ 



ഷഡ് ചക്രങ്ങളാകുന്ന ആറു മുഖങ്ങളാൽ ശരീരമെന്ന ലോകത്തിൻ്റെ പ്രതിരോധ സംവിധാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് പരിഹരിയ്ക്കുന്നു.  അത് അഭ്യന്തരമായാലും വൈദേശീയാക്രമണമായാലും ശത്രുവിനെ നിഷ്കരുണം ഹരിക്കുന്നു. 

ഹര ഹരോ ഹര ഹര,

ഹര ഹരോ ഹര ഹര !

പാടിയെത്തുന്ന അദ്ദേഹത്തിൻ്റെ സൈന്യത്തിനെ മയിൽ വാഹനത്തിലേറി നയിയ്ക്കുന്നു. 

മൂലാധാരം,

സ്വാധിഷ്ഠാനം,

മണിപൂരകം,

അനഹാതം,

വിശുദ്ധി,

ആജ്ഞ

എന്നീ ഷഡ്ചക്രങ്ങളിലൂടെ അനസ്യൂതം പ്രവഹിയ്ക്കുന്ന ഊർജ്ജപ്രവാഹം ശരീരത്തിലെ ഓരോ കോശങ്ങളുടേയും സംരക്ഷണം നടത്തുന്നു എന്ന കാര്യം തിരിച്ചറിഞ്ഞ ഋഷീശ്വരന്മാർ അതിനെ ആധാരമാക്കി "പ്രാണിക് ഹീലിംഗ്"

പോലുള്ള പല ചികിത്സാ സംവിധാനങ്ങളും വികസിച്ചെടുത്തത് ശ്രദ്ധേയമായ കാര്യമാണ്.  അറുമുഖനായ ഭഗവാൻ ശ്രീമുരുകൻ.  നിത്യനായ പരബ്രഹ്മ

ചൈതന്യം പരമ ശിവന്റെയും പരാശക്തിയായ പ്രകൃതിയായ പർവ്വത

പുത്രി ശ്രീ പാർവ്വതിയുടേയും രണ്ടു പുത്രരാണ് ശ്രീ ഗണേശനും ശ്രീ മുരുകനും.


ഭഗവാൻ ശ്രീ മുരുകൻ്റെ ആറു മുഖങ്ങളിൽ നിന്നും മഹത്തായ ആറു ശാസ്ത്രങ്ങളും ഷഡ്ദർശനങ്ങളായി ഉത്ഭവിയ്ക്കുകയും അത് ഭഗവാന്റെ ഓരോ ഉപാസകർ പകർത്തി മഹത് ഗ്രന്ഥങ്ങളാക്കി മാറ്റുകയും ചെയ്തു.  ഇനി ഏതിക്കെയാണീ ആറു മഹാശാസ്ത്രങ്ങളെന്നും അവയെ എഴുതി ഗ്രന്ഥമാക്കിയ ഉപാസകർ ആരൊക്കെയാണെന്നും നോക്കാം.


1. കണാതൻ എഴുതിയ വൈശേഷികം

(ജ്യോതിഷം ഇതിന്റെ ഒരു ഭാഗമാണ്)

2. ഗൗതമൻ എഴുതിയ ന്യായം

3. കപിലൻ എഴുതിയ സാംഖ്യം

4. പതഞ്ജലി എഴുതിയ യോഗം

5. ജൈമിനി എഴുതിയ മീം മാംസ

6. ബാതരായണൻ എഴുതിയ വേദാന്തം


അപ്പോൾ ഷഡ്-ചക്രങ്ങളുടെ ഉടയോനായ ഷണ്മുഖൻ ത്രികാല പണ്ഡിതൻ കൂടിയാണെന്നുള്ളതാണ് സത്യം.  ഈ മഹത്തായ ശാസ്ത്രങ്ങൾ കാലത്തിനെ അതിജീവിച്ച ജീവ ശാസ്ത്രങ്ങള്‍ൾ തന്നെയാണ്. 


              ഓം വചത്ഭുവേ നമഃ

***