November 18, 2012

വികസനത്തിന്നു വിപരീതം

 

നമ്മുടെ നാട്ടിലുള്ള നഗരങ്ങളിൽ മാത്രമല്ല,  വളർന്നു വരുന്ന  പട്ടണങ്ങളിൽ പോലും വാഹനങ്ങൾ നിർത്തി വെക്കാൻ സൗകര്യമുള്ള സ്ഥലം വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാഹനങ്ങളുടെ എണ്ണവും. പ്രത്യേകിച്ച് കാറുകളുടെ എണ്ണം. അതിനു പോംവഴിയായി മൾടിലെവൽ പാർക്കിങ് സൗകര്യങ്ങളൊക്കെ ചിന്തിച്ചു വരികയാണ്. ഇതിനു മുൻപിലുള്ള പോസ്റ്റ് അങ്ങിനെയുള്ള സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചായിരുന്നു.

വികസിത രാജ്യങ്ങളിലുള്ളതു പോലെ വിശാലമായി ചിന്തിച്ച് വരാൻ പോകുന്ന അമ്പത് കൊല്ലത്തേക്കെങ്കിലും ഇന്ന് നടപ്പിലാക്കുന്ന പദ്ധതി പ്രയോജനപ്പരെടണമെന്ന് നമ്മൾ വിചാരിക്കാറില്ല. കാരണം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിട്ട് തന്നെ ദശാബ്ദങ്ങൾ കഴിഞ്ഞാലേ  പ്രശ്ന-പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുകയുള്ളൂ.  അത് കഴിഞ്ഞ് പദ്ധതി നടപ്പിലാവുമ്പോഴേക്കും അതിനു വേണ്ടി പാടുപെട്ടവർ ജീവിച്ചിരുന്നെങ്കിൽ ഭാഗ്യം. 

വികസിത രാജ്യങ്ങളിൽ സൈക്കിൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നതിൽ നമുക്ക് സമാശ്വസിക്കാം. അവിടെ

Bicycleparking170821 

സൈക്കിൾ ഉപയോഗിച്ച് ആഫീസിലോട്ട് പോകുന്നവർ അത് അടുത്തുള്ള  മരത്തിലോ മറ്റേതെങ്കിലും  ഉറപ്പുള്ള തൂണുകളിലോ ചങ്ങല കൊണ്ട് കെട്ടി ആർക്കും എളുപ്പത്തിൽ മോഷ്ടിക്കാൻ പറ്റില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളത് ചിത്രത്തിൽ കാണാം. വികസനത്തിലും ഇങ്ങിനെ ചില വിപരീതങ്ങളുണ്ട് !

November 16, 2012

Parking vows of Chennaites

Chennai is facing one of the worst vehicle  parking space problem for years now. The number of vehicles on the road have increased multi-fold. So also the middle income level people owning a vehicle of their choice. Our planners never take any such issues beyond there  door step.

The growth  and development has been so haphazard that there is no standards followed in what is perceived as standard. The national  highways itself are examples of bad planning and execution.  In this situation  the talk of parking spaces  will not be of much use.
For long two decades plans for multi-storey parking facility in areas like Flower Bazaar ,T Nagar etc are being talked about by authorities concerned. There are private companies  waiting in wings to make a start. But no one is sure of the nature of parking facility proposed. In Flower Bazaar area of Broadway the facility will cater to only those two wheeler  going to shops there. This is too little and too late. Even after providing a multilevel parking site, will the users prefer or  willing to ride up and down a few floors to park vehicles ? There is no other option it seems.


The images here are of  the Multi Level Parking spaces of Singapore.
November 05, 2012

ഇങ്ങിനേയും ചിലർ !

 

രാഷ്ട്രീയപ്പാർട്ടികളുടെ കൊടിക്കീഴിൽ വരാത്ത ഏതെങ്കിലും  ഒര്  തൊഴിലാളി കേരളത്തിലുണ്ടോ എന്ന് സംശയമാണ്. ഒന്നോ രണ്ടോ ആഴ്ച മുൻപാണ് കണ്ണൂരിലെ ഓൾ‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ‍ തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടത്തിയതായി വാർത്ത കണ്ടത്. ഈ വാർത്ത വായിച്ചു കഴിഞ്ഞിട്ടേയുള്ളൂ, ഞാൻ ഓർത്തുപോയ അതേ മനുഷ്യൻ വീട്ട് മുറ്റത്ത് എത്തിപ്പെട്ടു.

ആയാൾ വേറേയാരുമല്ല ഞങ്ങളുടെ അടുത്ത സ്ഥലവാസിയും ജനങ്ങൾക്ക് സുപരിചിതനുമായ മൊബൈൽ ടെയ്ലർ മുനിസ്സാമി. തന്റെ സന്തത സഹചാരിയായി ഒരു തയ്യൽ മെഷീൻ എപ്പോഴും മുനിസ്സാമിയുടെ കൂടെയുണ്ടാവും.

photo

ടെയ്ലർ മുനിസ്സാമിക്ക് ചില    പ്രത്യേകതകൾ ഉണ്ട്.  “ചെയ്യും തൊഴിലേ ദൈവം”  എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നു. തൊഴിൽ ഏതായാലും അത് പരോപകാരപ്രദമാകണമെന്നും, സാമ്പത്തീകത മാത്രമല്ല ജോലിയുടെ ലക്ഷ്യമെന്നുമൊക്കെ യാണ്  അയാളോട് സംസാരിച്ചപ്പോൾ മനസ്സിലായത്.  നാല് ചക്രങ്ങളുടെ സഹായത്തോടെ നാലുപേരെ സഹായിക്കാൻ അയാളുടെ തയ്യൽ മെഷീന് കഴിയുന്നുവെന്ന് മുനിസ്സാമി വളരെ അഭിമാനത്തോടെ പറയുന്നു. പബ്ലിസിറ്റി തീരെ  ഇഷ്ടപ്പെടാത്ത    മുനിസ്സാമി തന്റെ പടം പിടിക്കുന്നതു തന്നെ വിലക്കുകയായിരുന്നു.

കൊടി പിടിക്കാതേയും, ആരേയും കുറ്റപ്പെടുത്താതേയും, എളിയ ജീവിതം നയിക്കുന്ന, ജനസ്സേവനം ചെയ്യുന്ന മുനിസ്സാമി പോലുള്ളവരെ കാണാൻ നമുക്ക് കഴിയാത്തതെന്തേ?