January 20, 2009

എകൈ്‌സസുകാരുടെ എ‌ക്സറ്‌സൈസ്

കള്ളുഷാപ്പില്‍ കയറിയാല്‍ ഇറങ്ങാറാകുമ്പോഴേക്കും കൂട്ടുകാറ് തമ്മില്‍ ചില കശപിശ ഉണ്ടാകുന്നത് ഒരത്ഭുതമല്ല. അത് എകൈ്‌സസുകാര്‍ തമ്മിലായാല്‍ എന്തു ചെയ്യും? മാരാരിക്കുളം കള്ളുഷാപ്പില്‍ ഇങ്ങനെയൊരു സംഭവം. പണം വീതം വയ്‌ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ മദ്യലഹരിയില്‍ എകൈ്‌സസുകാര്‍ ഏറ്റുമുട്ടി - പത്റ വാര്‍ത്ത. ഞായറാഴ്‌ച കലവൂര്‍ ജംഗ്‌ഷന്‌ കിഴക്കുവശമാണ്‌ സംഭവം. ഒരു പ്രിവന്റീവ്‌ ഓഫീസര്‍ ഉള്‍പ്പെടെ നാലംഗ എകൈ്‌സസ്‌ സംഘം ആര്യാട്‌, മാരാരിക്കുളം തെക്ക്‌, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കള്ളുഷാപ്പുകളിലും വ്യാജമദ്യ വില്‌പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയ ശേഷം ഉച്ചയോടെ കലവൂരിലെ കള്ളുഷാപ്പില്‍ എത്തി ഭക്ഷണം കഴിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നിന്നും കിട്ടിയ പണം മദ്യലഹരിയില്‍ വീതംവയ്‌ക്കാന്‍ ആരംഭിച്ചപ്പോള്‍ തര്‍ക്കമായി. വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചപ്പോള്‍ കള്ളുഷാപ്പിലെ കുപ്പികളും ഗ്ലാസുകളും തകര്‍ത്തു. ബഹളം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍, എകൈ്‌സസുകാരെ അനുനയിപ്പിച്ച്‌ ജീപ്പില്‍ കയറ്റി യാത്രയാക്കി. യാത്രയ്‌ക്കിടയില്‍ കോമളപുരത്ത്‌ എത്തിയപ്പോള്‍ വീണ്ടും വഴക്കായി. ജീപ്പിനകത്ത്‌ കയ്യാങ്കളി നടന്നപ്പോള്‍ കോമളപുരം നിവാസികള്‍ ഇടപെട്ടു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്‌ എകൈ്‌സസ്‌ സംഘം ആലപ്പുഴയിലെ ഓഫീസിലേയ്‌ക്ക്‌ പോവുകയായിരുന്നു. ആലപ്പുഴയില്‍ നിന്നാണ്‌ സംഘം എത്തിയതെന്നാണ്‌ സൂചന. ഇത്‌ സംബന്ധിച്ച്‌ എകൈ്‌സസ്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌ എന്നാണറിയുന്നത്.