July 13, 2014

Islam - ഇതൊന്നു വായിച്ചുനോക്കൂ!

From the pages of FB on Islam.

ഒരു മുസ്ലീം സഹോദരന്റെ വാക്കുകള് .... ഇതൊന്നു വായിച്ചുനോക്കൂ ....!

സത്യത്തില് നാം തന്നെയല്ലേ നമ്മുടെ മതത്തെ മറ്റുള്ളവരുടെ മുന്നില് ഇത്രയേറെ പരിഹാസ്യരാക്കുന്നതിനു കാരണം. പാകിസ്ഥാനിലും ഇറാഖിലും മുസ്ലിങ്ങളെ മുസ്ലിങ്ങള് കൊന്നാല് നമുക്ക് സങ്കടം ഇല്ല. ദുഃഖം ഇല്ല. മറിച്ചു ഇസ്രയേലികള് മുസ്ലിങ്ങളെ കൊന്നാല് നമ്മുടെ വികാരം സട കുടഞ്ഞു എഴുനേല്ക്കും. 

ആരാണ് നമ്മുടെ ശത്രു? അന്യ മതസ്ഥര് ആണോ? ഒരിക്കലും അല്ല.

നിങ്ങള് എന്തിനാണ് അള്ളാഹു അക്ബര് എന്ന് പറഞു മനുഷ്യനെ കൊന്നൊടുക്കുന്നത് എന്ന് ഒരു അന്യ മതസ്തന് ചോദിച്ചപ്പോള് ഒരാള് പറഞ്ഞത് നിനക്ക് ഇസ്ലാമിനെ പറ്റി അറിയില്ല പോയി ഖുര്ആന് വായിക്കൂ എന്നാണ്. ഈ പറയുന്ന ഖുര്ആന് വായിച്ചിട്ട് അതില് പറയുന്നത് പോലാണോ ഇവരൊക്കെ ഇങ്ങിനെ ചെയ്തു കൂട്ടുന്നത്. ഖുര്ആന് ഒരിക്കല് എങ്കിലും മുഴുവനായി അര്ഥം മനസ്സിലാക്കി വായിച്ച ആര്ക്കെങ്കിലും സഹ ജീവിക്കെതിരെ തോക്കോ വാളോ ബോംബോ എടുത്ത് ഉപയോഗിക്കാന് കഴിയുമോ? പിന്നെ നമ്മള് മുഴുവന് ആയി വായിക്കാത്ത ഈ ഖുര്ആന് മറ്റൊരു മതസ്തനോട് വായിക്കാന് പറയുന്നതിന് എന്താണ് അര്ഥം? ഖുര്ആന് പ്രകാരം നമ്മള് ജീവിച്ചാല് ആരെങ്കിലും നമ്മോട് വന്നു ചോദിക്കുമോ ഇത്തരം ചോദ്യങ്ങള്. ഒരിക്കലും ഇല്ല.

മുസ്ലിങ്ങള് ചെയ്തു കൂട്ടുന്ന അക്രമങ്ങള് എല്ലാം ഖുറാനില് പറഞ്ഞിട്ടാണ് എന്ന് കരുതുന്ന മറ്റു മതസ്ഥരോടു അങ്ങിനെ അല്ല കാര്യങ്ങള് എന്ന് നമ്മള് എങ്ങിനെ തെളിയിച്ചു കൊടുക്കും? കണ്ണില് കാണുന്നതല്ലേ അവര് മനസ്സിലാക്കൂ. മരിക്കുന്നത് ആരായാലും എവിടെ ആയാലും അതെല്ലാം മനുഷ്യന് ആണ്. രക്തനിന്റെ നിറവും ഒന്നാണ്. എന്ത് കൊണ്ടാണ് പലെസ്ടിനിയെ തൊട്ടാല് മാത്രം നമുക്ക് പൊള്ളുന്നതും മറ്റു മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങള് തമ്മിലടിച്ചാല് നമ്മള് പ്രതികരിക്കാത്തതും. അപ്പോള് ആരാണ് മരിക്കുന്നത് എന്നല്ല, ആര് മൂലം ആണ് മരിക്കുന്നത് എന്നല്ലേ നമ്മള് നോക്കുന്നത്? കൊല്ലുന്നത് മുസ്ലിം അല്ലാത്തവര് ആവുമ്പോള് മാത്രമേ നാം പ്രതികരിക്കൂ?

നാം തന്നെ പറയുന്നില്ലേ അള്ളാഹു ആണ് ആരാധനക്ക് അര്ഹന് അവന് മാത്രമാണ് ഏക ദൈവം എന്ന്. അപ്പോള് ആ അള്ളാഹു തന്നെയല്ലേ മറ്റു മതക്കാരെയും സൃഷ്ടിച്ചത്. അപ്പൊ അവരെ നാം നിന്ദിക്കുമ്പോള് അല്ലാഹുവിന്റെ സൃഷ്ടിയെ നിന്ദിക്കുന്നതിന് തുല്യം അല്ലെ അത്. കുറെ ആവേശം കൊണ്ടത് കൊണ്ടോ ഇസ്രയേലിനെ തെറി വിളിച്ചത് കൊണ്ടോ നമ്മുടെ പ്രശ്നങ്ങള് തീരില്ല. .

ഇനിയെങ്കിലും വൈകാരിക പ്രകടnaങ്ങള് മാറ്റി വെച്ച് ഖുറാനില് പറഞ്ഞ പോലെ ജീവിക്കാന് നമ്മള് തയ്യാറായില്ലെങ്കില് ലോകം മുഴുവന് നമ്മെ വെറുക്കുന്ന ഒരു കാലം അതി വിദൂരം അല്ല. 

ഖുര്ആന് മുറുകെ പിടിക്കൂ. ഖുറാനിലെ ആശയങ്ങള് അതിന്റെ അന്തസ്സത്ത ഉള്ക്കൊണ്ടു പ്രച്ചരിപ്പികൂ. നമ്മെ സ്നേഹിക്കും നമ്മെ വെറുക്കുന്നവര് വരെ.