January 31, 2020

ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം

ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം
**********************************
വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരഭൂഷണായ
കര്‍പ്പൂര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഗൌരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഭക്തിപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മയായ പുനരുദ്‌ഭവവാരണായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡനായ
ആനന്ദഭൂമിവരദായ തമോഹരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഭാനുപ്രിയായ ദുരിതാര്‍ണ്ണവതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യായ പുണ്യചരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

മുക്തേശ്വരായ ഫലദായഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഗൌരീവിലാസ ഭുവനായ മഹോദയായ
പഞ്ചാനനായ ശരണാഗതവക്ഷകായ
ശര്‍വ്വായ സര്‍വജഗതാമതിദായകസ്‌മൈ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

nCoV വൈറസ് വിവരങ്ങളറിയാൻ

January 30, 2020

Ayyappan prayer song in Malayalam

സ്വാമി ശരണം


സാമവേദം നാവിലുണർത്തിയ സ്വാമിയേ...
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ... (repeat)

തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ...
ഇനി കാൽപ്പാന്ത മിഴിയിതൾ തുറന്നീടണേ...

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ

മനസ്സാകും പുലിമേലെ വാഴണെ
ജന്മശനി നീക്കി ശരിയേകിടേണമേ (repeat സാമവേദം)

ഹരിരാഗ സാരമേ... ശിവതേജോ രൂപമേ... കൺകണ്ട ദൈവമേ സ്വാമിയേ...
സ്വാമിയേ ശരണമയ്യപ്പാ .

January 28, 2020

Happy Birthday of Ganesha is today!

വിഘ്‌നങ്ങൾ അകറ്റും വിഘ്‌നേശ്വരന്റെ ജന്മദിനമാണ് ഇന്ന്.28/01/2020

ഈ വർഷം 2020 ജനുവരി28ന് ആണ് ശ്രീ ഗണപതിഭഗവാന്റെ പിറന്നാൾ ദിനം വരുന്നത്. നക്ഷത്രം പൂരോരുട്ടാതി. ശ്രീ ഗണപതി ഭഗവാന്റെ ഇഷ്ടദിനമായ ചൊവ്വാഴ്ചയാണ് ഇത്തവണത്തെ പിറന്നാൾ എന്നത്‌ മറ്റൊരു പ്രത്യേകത കൂടിയാണ്.

ഹിന്ദു കലണ്ടർ പ്രകാരം ശകവർഷത്തിൽ മാഘമാസത്തിലെ (മകരമാസം) അമാവസിക്കു ശേഷം നാലാമത്തെ ദിവസം ശുക്ലപക്ഷത്തിൽ  ചതുർത്ഥിയിലാണ് (പൂരോരുട്ടാതി നാളിൽ )പിറന്നാൾ വരുന്നത് .ഇംഗ്ളീഷ് കലണ്ടർ പ്രകാരം എല്ലാ വർഷവും ജനുവരി അവസാന ആഴ്ചയിലോ ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലോ ആണ് ശ്രീ ഗണേഷ് ജയന്തി വരുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഗണപതി ഭഗവാന്റെ പിറന്നാൾ 2018ൽ ജനുവരി 21നും,2019ൽ ഫെബ്രുവരി 8നും ആയിരുന്നു.

January 07, 2020

ദൈവമേ കൈതൊഴാം

ഒരു കാലത്ത് സുപ്രസിദ്ധമായിരുന്ന
ഈ പ്രാർത്ഥന
ഇന്നാരെങ്കിലും ആലപിക്കാറുണ്ടോ?
*************************************
ദൈവമേ
കൈ തൊഴാം
കേൾക്കുമാറാകണം 
പാവമാമെന്നെ നീ കാക്കുമാറാകണം 
എന്നുളളിൽ ഭക്തിയുണ്ടാകുമാറാകണം 
നിന്നെ ഞാനെന്നുമേ കാണുമാറാകണം 
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം 
നേർവരും സങ്കടം ഭസ്മമാക്കീടണം 
ദുഷ്ടസംസർഗ്ഗം വരാതെയായീടണം 
ശിഷ്ടരാഷുളളവർ തോഴരായീടണം 
നല്ലകാര്യങ്ങളിൽ പ്രേമമമുണ്ടാകണം 
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം 
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം 
സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം! 
**********************