December 28, 2012

എരുമ രാഷ്ട്രീയം

പശുവിനോടാണ് പൊതുവെ ഭാരതീയർക്ക് കൂടുതൽ സ്നേഹവും ബഹുമാനവും. ചെന്നയിൽ “ഗോമാതാ എൻ കുലമാതാ” എന്നാണ് തമിഴിൽ പറയാറ്. ദൈവതുല്ല്യമായി പശുവിനെക്കാണൂന്ന നമുക്ക് എരുമയോട് അത്ര പ്രതിപത്തിയുണ്ടാകാറില്ല. പോത്തിന്റെ പുറത്താണ് കാലൻ സഞ്ചരിക്കുന്നത് എന്ന വിശ്വാസമാണോ ഇതിനു കാരണം എന്ന് ഗവേഷകർ കണ്ടു പിടിക്കട്ടെ!
മനുഷ്യർക്ക് നടന്നു പോകാൻ പോലും ചെന്നയിലെ റോഡുകളിൽ  സ്ഥലമില്ല. എന്നാൽ പശുവിനെയും എരുമയെയും യഥേഷ്ടം കാണാൻ കഴിയും. പൊതുവെ റോഡില്‍ കാണുന്ന  പശുക്കളെ ആരും ഉപദ്രവിക്കാറില്ല  എന്ന വിശ്വാസമായിരിക്കാം ഇതിനു കാരണം. എരുമയാണ് പശുവിനേക്കാൾ പാൽ തരുന്നത്. പാൽ വിറ്റ് ഉപജീവനം കഴിക്കുന്നവർക്ക് അതുകൊണ്ട് എരുമയെ വളർത്താനാണിഷ്ടം. വളർത്തുക എന്നു പറഞ്ഞാൽ റോഡിലേക്കഴിച്ചു വിടുക എന്നു മാത്രമേ അർഥമുള്ളൂ (അതാണ് താഴെ ചിത്രത്തിൽ). പാൽ കറക്കാൻ സമയമായാൽ മാട്ടുക്കാരൻ തന്റെ പാൽപ്പാത്രവുമെടുത്ത് ഒരു സൈക്കിളിൽ കറങ്ങി മാടിനെ ത്തേടിപ്പിടിച്ചു കൊള്ളും.  കൂടുതൽ പാൽ കിട്ടാൻ മാടുകൾക്ക് കൂറേ പുല്ലും പുണ്ണാക്കുമൊക്കെ വാങ്ങി പൈസയും നേരവുമൊന്നും കളയാൻ “സിറ്റി-മാട്ടുക്കാർ” തയാറാവാറില്ല. ഹോർമോൺ ഇഞ്ചെക്ഷൻ കൊടുത്ത് പാൽ അധികം ചുരത്തിക്കാനുള്ള വയലും നീഡിലുമൊക്കെ

IMG_20121228_094343IMG_20121228_094402

കയ്യിലുണ്ടാവും. എരുമയും പശുവുമൊക്കെ സസ്യബുക്കാണ് എന്നാൺ  നമ്മൾ പഠിച്ചിട്ടുണ്ടാവുക. ചിത്രത്തിൽ കാണുന്നതു പോലെയുള്ള മേച്ചിൽ സ്ഥലങ്ങളിൽ കീട്ടുന്നത് എന്തായിരിക്കും എന്ന് ഊഹിക്കാനെ വഴിയുള്ളൂ! ഇതുപോലുള്ള എരുമയുടേയും പശുവിന്റേയുമൊക്കെ പാലാണ് പൊതുവെ തെരുവിലുള്ള ചായക്കടകളിൽ എത്തുന്നത്. പബ്ലിക്ക് ഹെൽതിനുവേണ്ടി മുറവിളി കൂട്ടുന്നതല്ലാതെ അതർഹിക്കുന്ന ഗൗരവത്തോടെ ഗവർണ്മെന്റോ ജനപ്രതിനിതികളോ കാര്യമായ പ്രവർത്തനം നടത്താറില്ല.

റോഡിൽ മേയുന്ന നാൽക്കലികളെക്കൊണ്ട് ഉണ്ടാവുന്ന അപകടങ്ങൾ ചില്ലറയല്ല. എന്നിട്ടും അതിനെതിരായി ചെന്നയിൽ ഉടമക്കെതിരെ നടപടിയെടുത്തതായി ഇതുവരെ ഞാൻ കേട്ടിട്ടില്ല. ഇതിന്റെ പിന്നിലും ഉള്ളത് രാഷ്ട്രീയം തന്നെ !

December 08, 2012

CTS cheque leaves from July 1st ,2013?

Reserve Bank of India (RBI) in its Circular dated September 03, 2012 has instructed all banks to have uniform safety features in their cheque leaves issued to customers. It is called 'Standardisation and Enhancement of Security Features in Cheque Forms'.

As per the said guidelines, banks have been advised to issue only 'CTS 2010' standard multicity/Payable at Par cheques to their account holders.

Effective July1st, 2013 usage of non 'CTS 2010' standard cheques will not be accepted by trades or for purchases, investment purposes etc.

How to identify a CTS '2010' compliant cheque :

1 Bank's logo printed with invisible ink
2 Void pantograph
3 Cheque printer details/CTS- 2010
4 Rupee symbol
5 Signature Space Indicator

You may also consult with your bank for more clarification in this regard.

In case you have submitted post-dated non-CTS 2010 standard cheques dated 1st July 2013 onwards for your future instalment of loans or Systematic Investment Plan (SIP) investments with any RD, Mutual Fund you will have to replace them with CTS-2010 standard cheques before 30/06/2013.

The stronger security features in the CTS-2010 cheque are for enhancing security of transactions.It is easy for the presenting banks to confirm the genuineness of the drawee banks' instruments. Also standardisation of security features would act as a deterrent against frauds and enhance customer safety.

So be ready to replace all the unused cheque leaves with the latest one !

Important Note: The old cheques are acceptable only up to 30/06/2013 according to the  notifications so far. Will they extent it further? Let us wait and watch!