December 29, 2019

മഹാ മൃത്യഞ്ജയ മന്ത്രം


Significance of Mahamrityunjaya Mantra


Mahamrityunjaya mantra is also known as the Triyambaka Mantra as well as Shiva mantra. According to scriptures, chanting the mantra releases a string of vibrations that realigns the physical body ensuring maintenance and restoration of good health.

Mahamrityunjaya Mantra is a verse from the Rig Veda and is considered to be the most powerful.  It bestows longevity, wards off calamities and prevents untimely death. It also removes fears and heals holistically. This eternal mantra is also a part of the Yajurveda.


Almost all powerful mantras are chanted 108 times. Hence, chanting the Mahamrityunajaya Mantra 108 times are always better.

"ഓം ത്രയംബകം യജമാഹേ 
സുഗന്ധിo പുഷ്ടി വർദ്ധനം, 
ഉർവാരുക ഇവ ബന്ധനാത് 
മൃത്യോർ മുക്തേയ മാമൃതാത് ."

"Aum Trayambakam Yajaamahe sungandhim pushtivardhanam, urvaarukamive bandhanaat mrityormukshiyamaamritaat." 

Meaning:-

‘We worship the three-eyed Lord Shiva who is fragrant and who nourishes all beings; may He liberate me from death, for the sake of Immortality, even as the cucumber is severed from its bondage (of the creeper.’

***


ശ്രീ സരസ്വതീ സ്തോത്രം

സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ഭവതു മേ സദാ.


പദ്മപത്ര വിശാലാക്ഷീ

പദ്മകേസര വര്‍ണ്ണിനീ

നിത്യം പത്മാലയാ ദേവീ

സാ മാം പാതു സരസ്വതീം


സരസ്വതീം സത്യവാസാം

സുധാംശുസമവിഗ്രഹാം

സ്ഫടികാക്ഷരം പദ്മം

പുസ്തകം ച ശുകം കരൈ:


ചതുര്‍ഭിര്‍ധതീം ദേവീം

ചന്ദ്രബിംബസമാനനാം

വല്ലഭാമഖിലാര്‍ത്ഥാനാം

വല്ലകീവാദനപ്രിയാം


ഭാരതീം ഭാവയേ ദേവീം

ഭാഷാണാമധിദേവതാം

ഭാവിതാം ഹൃദയേ സദ്ഭി:

ഭാമിനീം പരമേഷ്ടിന:


ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം

ചതുരാനനവല്ലഭാം

ആരാധയാമി വാനീം താം

ആശ്രിതാര്‍ത്ഥപ്രദായിനീം.


കുന്ദപ്രസൂനരദനാം

മന്ദസ്മിതശുഭാനനാം

ഗന്ധര്‍വ്വപൂജിതാം വന്ദേ

നീരജാസനവല്ലഭാം.


യാ കുന്ദേന്ദുതുഷാരഹാരധവളാ

യാ ശുഭ്രവസ്ത്രാവൃതാ

യാ വീണാവരദണ്ഡമണ്ഡിതകരാ

യാ ശ്വേതപദ്മാസനാ.


യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:

ദേവൈ: സദാ പൂജിതാ

സാ മാം പാതു സരസ്വതീ ഭഗവതീ

നിശ്ശേഷജാഡ്യാപഹാ.


December 28, 2019

ഓം നമോ ഭഗവതേ വാസുദേവായ!

ഓം നമോ ഭഗവതേ വാസുദേവായ


ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ

പൂമേനി എപ്പോഴും കാണുമാറാകേണം

പീലിത്തിരുമുടി കെട്ടിയതിൽച്ചില

മാലകൾ ചാർത്തീട്ടു കാണുമാറാകേണം


ഗോരോചനക്കുറി നല്ല തിലകവു -

മോമൽ മുഖമതും കാണുമാറാകേണം

പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ

വഞ്ചനമാം നോക്കും കാണുമാറാകേണം


ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു -

മിഛ നൽകുന്നതും കാണുമാറാകേണം

പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം

കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം


മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം

ശ്രീവത്സവും മാറിൽ കാണുമാറാകേണം

തൃക്കൈകളിൽ വള കൈവിരൽ പത്തിലും

മോതിരം പൂണ്ടതും കാണുമാറാകേണം


പാണീപത്മങ്ങളിൽ ചാരുത ചേരുന്ന

ശംഖചക്രാദിയും കാണുമാറാകേണം

ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ

രോമാവലിയതും കാണുമാറാകേണം


പീതാംബരപ്പട്ടുചാർത്തി അരയതിൽ

ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം

പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല

കാൽച്ചിലമ്പിട്ടതും കാണുമാറാകേണം


കേശവൻ തന്നുടെ കേശാദിപാദവും

കേശവ! നിന്മേനി കാണുമാറാകേണം

പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ

വാണരുളും കൃഷ്ണ! കാണുമാറാകേണം

Courtesy: SujaNair


December 07, 2019

ധർമ്മ ശാസ്തശ്ലോകം

സ്വാമിയേ  ശരണമയ്യപ്പാ! 

"പാണ്ഡ്യേശവംശതിലകം 
കേരളേ കേളിവിഗ്രഹം 
ആർത്തത്രാണപരം ദേവം 
ശാസ്താരം പ്രണമാമ്യഹം! "

അനാഥരക്ഷകനായി, ആശ്രിതവത്സലനായി, അഖിലാണ്ഡകോടിബ്രഹ്മാണ്ഡനായകനായി, പുണ്യമായ ശബരിഗിരിയിൽ കുടികൊളളുന്ന ഭഗവാനേ.... ശ്രീധർമ്മശാസ്താവേ.... സർവ്വചരാചരങ്ങൾക്കും തുണയായി നിൽക്കണേ... സർവ്വേശ്വരാ... 
...

December 05, 2019

ഭദ്രകാളീ സ്തുതി

"കാളി കാളി മഹാകാളീ-

ഭദ്രകാളീ നമോസ്തുതേ ,

കുലം ച കുലധര്‍മ്മം ച- 

മാം ച പാലയ പാലയ."

.......ദേവീ സ്തുതി......

"ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി ബുദ്ധിം യാനഹ: പ്രചോദയാത് .

കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ 

സംസാര സാഗരേ മഗ്നം  മാമുദ്ധര കൃപാമയി

ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ 

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ " 

സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം 

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ."

...