പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
March 21, 2007
എ കെ ജി - ഒര് അനുസ്മരണം (22 03 2007)
വ്യക്തമായ ആദര്‍ശലക്ഷ്യങ്ങളോടെ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച പ്രശസ്തനായ ഒരു വലിയ രാഷ്ട്രീയ നേതാവാണ് ശ്രീ എ കെ ഗോപാലന്‍. കര്‍ഷകപ്രസ്ഥാന വളര്‍ച്ചക്ക് വേണ്ടി എ കെ ജി അനുഷ്ഠിച്ചിട്ടുള്ള ത്യാഗം നിസ്തുലമാണ്.
കണ്ണൂര്‍ ജില്ലയിലെ മാവിലായി എന്ന സ്ഥലത്ത് ഒരു പ്രശസ്ത നായര്‍ കുടുമ്പത്തിലാണ് എ കെ ജി ജനിച്ചത്. ആയില്ലത്ത് കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ എന്നാണ് മുഴുവന്‍ പേര്.
37 വയസ്സുവരെ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നെങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സോവിയറ്റ് വിരോധവും സ്വീകാര്യമല്ലാത്തതിനാല്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ്-ലെനിസ്റ്റ് നയങ്ങളില്‍ നിന്നും വ്യതിചലിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ്-ഡാങ്കേ ഗ്രൂപ്പില്‍നിന്നും വിട പറയേണ്ടതായി വന്നു.
അനീതിക്കും,അഴിമതിക്കും,ഭീഷണിക്കും,ഭീകരതക്കും എതിരെ പോരാടി 1947 ആഗസ്റ്റ് 15-ന് ഭാരതം സ്വതന്ത്രമായപ്പോളും കണ്ണൂര്‍ സെന്റ്രല്‍ ജയിലഴികള്‍ക്ക് പിന്നില്‍ കഴിയേണ്ടി വന്ന ഈ വിപ്ലവകാരിയുടെ ത്യാഗം ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഒരു മാര്‍ഗദര്‍ശ്ശനമാവുമാറാകട്ടെ.
Subscribe to:
Post Comments (Atom)
6 comments:
അനീതിക്കും,അഴിമതിക്കും,ഭീഷണിക്കും,ഭീകരതക്കും എതിരെ പോരാടി 1947 ആഗസ്റ്റ് 15-ന് ഭാരതം സ്വതന്ത്രമായപ്പോളും കണ്ണൂര്‍ സെന്റ്രല്‍ ജയിലഴികള്‍ക്ക് പിന്നില്‍ കഴിയേണ്ടി വന്ന ഈ വിപ്ലവകാരിയുടെ ത്യാഗം ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഒരു മാര്‍ഗദര്‍ശ്ശനമാകുമാറാകട്ടെ!
ലാല്‍ സലാം...
ലാല്‍ സലാം....
പുതിയ ഒരു പോസ്റ്റിനുള്ള നേരമായി. കാഹളം കേള്‍ക്കുന്നില്ലേ?
അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പിനായ് പോരാടിയ എ.കെ.ജി.യുടെ ജീവിതപോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരം 'എ.കെ.ജി. ഡോക്യുഫിക്ഷന്‍' പ്രദര്‍ശനത്തിനെത്തുന്നു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എ.കെ.ജി.യായി അഭിനയിക്കുന്നത് പി. ശ്രീകുമാറാണ്. കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആഗസ്ത് 9 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിനൊപ്പം അവിര റബേക്ക സംവിധാനം ചെയ്ത 'തകരച്ചെണ്ട'യും റിലീസ് ചെയ്യുന്നു.
ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. പ്രേക്ഷകന് ഒരു ടിക്കേറ്റ്ടുത്താല്‍ രണ്ടു ചിത്രങ്ങളും കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ജോണി സാഗരികയാണ് ഈ ചിത്രങ്ങളുടെ റിലീസ്.
അവകാശത്തിനായി സമരഭൂമികളില്‍ സഹനപര്‍വങ്ങള്‍ താണ്ടിയ മഹാനായ മനുഷ്യസ്നേഹി എ.കെ.ജി.യുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ എ.കെ.ജി. ഡോക്യുഫിക്ഷനായി ഷാജി എന്‍. കരുണ്‍ പുനഃസൃഷ്ടിക്കുകയാണ്.
ഒരു മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നോവലിസ്റ്റ് പി.വി.കെ. പനയാലാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ചിത്രത്തില്‍ ഇ.എം.എസ്സായി എം.പി. പരമേശ്വരനും സി.എച്ച്. മുഹമ്മദ്‌കോയയായി ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഇന്ദിരാഗാന്ധിയായി ശുഭാശര്‍മയും നെഹ്‌റുവായി ആശിഷ് വര്‍മയും അഭിനയിക്കുന്നു.
എ.കെ.ജി. സ്മാരക പുരസ്കാരം: 2008 എ.കെ.ജി. സ്മാരക പുരസ്കാരത്തിനുവേണ്ടി മാര്‍ച്ച് 19ന് പെരളശ്ശേരിയില്‍ നടക്കുന്ന ഉത്തരമേഖലാ നാടകമത്സരത്തിലേക്ക് നാടകങ്ങള്‍ തിരഞ്ഞെടുത്തു. തുടി(നവധാരാ തീയേറ്റേഴ്‌സ്, ചന്തപ്പുര), ഒറ്റമുറി(സുരാസു നാടകവേദി, പയ്യന്നൂറ്‍), സ്വപ്നവേട്ട(കുട്ടികളുടെ വീട്, യൂത്ത് തിയേറ്റര്‍, വില്യാപ്പള്ളി) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍.
നാടകമത്സരം 19ന് വൈകുന്നേരം ഡോ. ജയിംസ്‌പോള്‍ ഉദ്ഘാടനംചെയ്യും. എ.കെ.ജി. ദിനാചരണ പരിപാടികളുടെ ഭാഗമായാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്.
Post a Comment