May 21, 2008

Payyaambalam Beach & visitors

ഇത് കണ്ണൂരിലെ പയ്യാമ്പലം ബീച്ച് ആണ് . ഒരറ്റത്ത് പൊതു ശ്മശാനമുണ്ട്. ബീച്ചിനെ വേര്പെടുത്തുന്ന ഒരു ക്രീക്ക് കടന്നു പോകാനായി ഒരു പാലവും അതിനു സമാന്തരമായ പാതയിൽ E.K.Nainar പോലുള്ള പ്രമുഖ നേതാക്കന്മാരുടെ ഓർമ്മക്കായുള്ള മണ്ഠപവും ഒക്കെ കാണാം.

4 comments:

Raghavan P K said...

ബീച്ചില്‍ കാറ്റു കോണ്ടിരിക്കുമ്പോള്‍ വിജയനെ ഓര്‍ക്കാനാരുണ്ട്‌! ഇതുപോലുള്ള സാമൂഹ്യസേവകന്‍മാര്‍ക്കും ഒരു മെമ്മോറിയല്‍ ഉണ്ടായിരുന്നെങ്കില്‍!

ഫസല്‍ ബിനാലി.. said...

സ്മാരകമുണ്ടായില്ലെങ്കിലും ഇങ്ങനെയെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം

കണ്ണൂരാന്‍ - KANNURAN said...

പയ്യാമ്പലത്തെ ശവദാഹത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത്. എത്രയെത്ര മരണങ്ങള്‍? എയ്ഡ്സ് പിടിപെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു ഭ്രഷ്ടു കല്പിച്ചിരുന്ന കാലത്ത് യാതൊരു മടിയുമില്ലാതെ ആദരവോടുകൂടി അന്ത്യക്രിയകള്‍ ചെയ്യുമായിരുന്നു അദ്ദേഹം. എത്ര യെത്ര അന്നാഥജഡങ്ങള്‍, ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍ ഒരു ഭേദഭാവവുമില്ലാതെ കൈകാര്യം ചെയ്ത ഇദ്ദേഹത്തെ എത്ര വാഴ്ത്തിയാലും മതിയാവില്ല തന്നെ.

വേണു venu said...

മനുഷ്യ സ്നേഹികള്‍ക്കും നിസ്വാര്‍ഥ സാമൂഹ്യ സേവകരേയും ഓര്‍ക്കാനും മെമ്മോറിയല്‍ സ്ഥാപിക്കാനും ആര്‍ക്കു് സമയം.

എത്രയോ നല്ല ഓര്‍മ്മിക്കലായിരിക്കുന്നു ഇതു്.

പരിചയപ്പെടുത്തിയതിനു നന്ദി..