September 08, 2012

ചാണത്തുരുമ്പ്

പിച്ചാത്തിക്ക് മൂർച്ചയുണ്ടാക്കുന്നത് നിത്യവൃത്തിയാക്കിയ ഇദ്ദേഹത്തെ നിങ്ങൾക്കും സുപരിചിതമായിരിക്കാം. ഒരാളല്ല ഇതു പോലെ കുറച്ച് പേരുണ്ട്. പലരും തോളിൽ ഒരു മാറാപ്പ് മെഷീനും ഘടിപ്പിച്ച് ഈറോടിൽനിന്നും കാലത്ത് വണ്ടി കയറി ചെന്നയിൽ വന്ന് പലവഴിക്ക് ഒറ്റയായി പിരിഞ്ഞുപോകും. പല ദിവസങ്ങൽക്ക് ശേഷം തിരിച്ച് വണ്ടി കയറും.
പ്രവൃത്തി ദിവസങ്ങളിൽ ചെന്നയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും സഞ്ചരിച്ച്, വീട്ടുകാരുടേയും ചെറിയ ചെറിയ കടക്കാരുടേയും മറ്റും കത്തിക്ക് മൂർച്ചയുണ്ടാക്കിക്കൊടുത്ത്, കിട്ടുന്ന വരുമാനം ചെലവു ചുരുക്കി മിച്ചപ്പെടുത്തിവേണം തിരിച്ചു പോകാൻ. ഇക്കൂട്ടരുടെ കുടുംബം ഇവർ വരുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാകും.

മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ മിക്കവരും. ചിലർ ഇവരെ സംശയത്തോടെ വീക്ഷിക്കാറുണ്ട്. ഒരു ചിലർ ചെയ്യുന്ന ദുഷ്പ്രവൃത്തികൾ കാരണം എല്ലാവരും അതു പോലേയാണെന്ന് വിശ്വസിക്കുന്നത് സമൂഹ നീതിക്ക് ചേർന്നതല്ല.


Knife_grinderഅവരുടെ കയ്യിലുള്ള ചാണക്കൽ മെഷീൻ സ്വയം നിർമ്മിച്ചതും പല പാഴായ്പ്പോകുന്ന സാധനങ്ങളുടെ പുനർ- വിനിയോഗവുമാണ്. ബൈസിക്കിൾ റിമ്മും ക്രേങ്കും പെഡലുമൊക്കെ ഉപയോഗപ്പെടുത്തിയതായിക്കാണാം. ഈ മെഷീനിൽ കാണുന്ന ചാണക്കല്ലും പല കമ്പനികൾ ഉപയോഗിക്കാവുന്നത്രയും ഉപയോഗിച്ച ശേഷം കുപ്പത്തൊട്ടിയിൽ എറിഞ്ഞതാണ്. 
അങ്ങിനെ ഉപജീവന മാർഗ്ഗത്തിനുവേണ്ടിയാണെങ്കിലും ഇവർ ചെയ്യുന്ന ക്രീയാത്മകത്വത്തെ പ്രകീർത്തിക്കാൻ ഇവിടെ ആരുണ്ട്?

സമൂഹത്തിന്റെ അടിത്തട്ടിലാണെങ്കിലും “അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണ” മെന്ന ഗുരുദേവന്റെ ഉപദേശം അന്വർഥമാക്കുകയാണ് ഇവർ!
മുരടിച്ചും തുരുമ്പ് പിടിച്ചും കിടക്കുന്ന നമ്മളുടെ സാമൂഹ്യ നീതിയെ വെളുപ്പിക്കാൻ ഇവർ എത്ര കാലം ഇനിയും രാകിക്കൊണ്ടിരിക്കണമെന്നറിയില്ല!

2 comments:

Raghavan P K said...

Here is a video link of youtube

http://youtu.be/j9wkk55IVF0

Raghavan P K said...

It seems that the link mentioned above is not accessable .Here is the correct link http://www.youtube.com/watch?v=j9wkk55IVF0&feature=youtube_gdata_player