നമ്മുടെ നാട്ടിലുള്ള നഗരങ്ങളിൽ മാത്രമല്ല, വളർന്നു വരുന്ന പട്ടണങ്ങളിൽ പോലും വാഹനങ്ങൾ നിർത്തി വെക്കാൻ സൗകര്യമുള്ള സ്ഥലം വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാഹനങ്ങളുടെ എണ്ണവും. പ്രത്യേകിച്ച് കാറുകളുടെ എണ്ണം. അതിനു പോംവഴിയായി മൾടിലെവൽ പാർക്കിങ് സൗകര്യങ്ങളൊക്കെ ചിന്തിച്ചു വരികയാണ്. ഇതിനു മുൻപിലുള്ള പോസ്റ്റ് അങ്ങിനെയുള്ള സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചായിരുന്നു.
വികസിത രാജ്യങ്ങളിലുള്ളതു പോലെ വിശാലമായി ചിന്തിച്ച് വരാൻ പോകുന്ന അമ്പത് കൊല്ലത്തേക്കെങ്കിലും ഇന്ന് നടപ്പിലാക്കുന്ന പദ്ധതി പ്രയോജനപ്പരെടണമെന്ന് നമ്മൾ വിചാരിക്കാറില്ല. കാരണം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിട്ട് തന്നെ ദശാബ്ദങ്ങൾ കഴിഞ്ഞാലേ പ്രശ്ന-പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുകയുള്ളൂ. അത് കഴിഞ്ഞ് പദ്ധതി നടപ്പിലാവുമ്പോഴേക്കും അതിനു വേണ്ടി പാടുപെട്ടവർ ജീവിച്ചിരുന്നെങ്കിൽ ഭാഗ്യം.
വികസിത രാജ്യങ്ങളിൽ സൈക്കിൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നതിൽ നമുക്ക് സമാശ്വസിക്കാം. അവിടെ
സൈക്കിൾ ഉപയോഗിച്ച് ആഫീസിലോട്ട് പോകുന്നവർ അത് അടുത്തുള്ള മരത്തിലോ മറ്റേതെങ്കിലും ഉറപ്പുള്ള തൂണുകളിലോ ചങ്ങല കൊണ്ട് കെട്ടി ആർക്കും എളുപ്പത്തിൽ മോഷ്ടിക്കാൻ പറ്റില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളത് ചിത്രത്തിൽ കാണാം. വികസനത്തിലും ഇങ്ങിനെ ചില വിപരീതങ്ങളുണ്ട് !
No comments:
Post a Comment