September 30, 2015

സത്യനാരായണ - ഒരു നിസ്വാർത്ഥ സേവകൻ

പരേതനായ സത്യനാരായണ() ഒരു  നിസ്വാർത്ഥ  സേവകനായിരുന്നു.  എന്റെ  ഒരു പഴയ സുഹൃത്തായിരുന്നു. അദ്ദേഹം നിര്യാതനായിട്ട് പതിനഞ്ച് വർഷം കഴിഞ്ഞെങ്കിലും അദ്ദേഹം കാണിച്ച സേവന സന്നദ്ധത ഇന്നും ഓർമ്മിക്കത്തക്കതാണു . പ്രായം കൂടുതലാണെങ്കിലും സൽക്കാര്യങ്ങളിൽ ഇളം തലമുറകൾക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു അദ്ദേഹം. തെലുങ്കാണ് അദ്ദേഹത്തിന്റെ മാതൃഭാഷ. പ്രസിദ്ധമായ ബുള്ളറ്റ് മോട്ടോർ ബൈക്ക് നിർമ്മാതാക്കളായ ' എൻഫീൽഡ്' കമ്പനിയാലായിരുന്നു ജോലി. മണലി പുതു നഗറിലുള്ള വിവേകാനന്ദ വിദ്യാലയത്തിനു വേണ്ടിയും ഗണപതി ക്ഷേത്രത്തിനു വേണ്ടിയും ഞങ്ങളുടെ കൂടെ നിസ്വാർത്ഥമായി പ്രവർത്തിച്ച   വ്യക്തിയാണ് ഇദ്ദേഹം. വളരെ സരളമായി ജീവിച്ച ഇദ്ദേഹത്തിന്റെ എറ്റവും വലിയ 'വീക്ക്നസ് 'പുകവലിയായിരുന്നു. മരണ കാരണവും അതുമൂലമുണ്ടായ കേൻസറായിരുന്നു.
 


ഫോട്ടോ സത്യനാരയണനോടൊപ്പം ലേഖകനും മറ്റൊരു സുഹൃത്ത്  രാധാകൃഷ്ണനും



മണലി പുതു നഗരത്തിൽ പുതുതായി നിർമ്മിച്ച ഭവന പദ്ധതി ഗവർമെന്റിന്റെ അനാസ്ഥ കാരണം പല ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടതായുണ്ടായിരുന്നു. അതുപോലുള്ള സാഹചര്യങ്ങൾ നേരിടാൻ സത്യനാരായണനെ പോലുള്ളവരുടെ സാന്നിദ്ധ്യം വളരെയേറെ അവശ്യമായിരുന്നു. വഴിപെടാൻ ഒരു ക്ഷേത്രം ഇല്ലായിരുന്നു. അതിന്റെ പോരായ്മ തീർക്കാനായിട്ടാണു ഒരു പിള്ളയാർ കോവിൽ സ്ഥാപിച്ചത്.

കോവിൽ ദൌത്യം വിജയകരമാക്കിയതിനു ശേഷം നമ്മൾ അദ്ദേഹത്തെ സ്കൂൾ നിർമാണ കമ്മിറ്റിയിലേക്ക് ക്ഷണിച്ചു. വിവേകാനന്ദാവിദ്യാലയം പുതുനഗരിൽ സ്ഥാപിക്കുന്നതിനും പ്ലസ്ടു  വരെയുള്ള  ഇന്നത്തെ വികസനത്തിനും അദ്ദേഹം ചെയ്ത സേവനം അവിസ്മരണീയമാണ്.
 
സർവ്വീസിൽ നിന്നും പിരിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന് ഹൈദ്രബാദിലുള്ള ഒരു കമ്പനിയുടെ ചെന്നൈയിലെ ബ്രാഞ്ച് മാനേജറായി  ജോലി ശരിയാക്കിക്കൊടുത്തിരുന്നു. അത് കാരണം എന്റെ അനുജൻ  രാജനും കുറച്ചുനാൾ അദ്ദേഹത്തിന്റെ കീഴിൽ  മദ്രാസിൽ ജോലി ചെയ്യാനുള്ള അവസരമുണ്ടായി എന്നതും കൃതജ്നതയോടെ ഓർമ്മിക്കുന്നു.

September 17, 2015

പുരസ്കാരത്തിനുമപ്പുറം


  വി അനന്ദകൃഷ്ണൻ മാഷെ ഞാൻ ആദ്യമായിക്കാണുന്നത് അദ്ദേഹത്തിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ നടുവിലായിരുന്നു. അദ്ദേഹത്തിന്റെ മകനും അന്ന്  ടി ജെ എസ് കൊളെജ് പ്രിൻസിപ്പാളുമായിരുന്ന പ്രൊഫസർ വിജയകുമാറിന്റെ ക്ഷണനം സ്വീകരിച്ചായിരുന്നു ചടങ്ങിൽ ഞാനും കുടുംബവും പങ്കെടുത്തിരുന്നത്. ഇത്  2011 മാർച്ച്  21നായിരുന്നു. നാലര വർഷം പിന്നിട്ടു.

.BalasMinjur Thaaththa.JPG

വളരെ സൗഹൃദമായ ഒരു ബന്ധം വളരെ പെട്ടെന്ന് തന്നെ പടർന്ന് പന്തലിച്ചു. തമിഴിൽ തിരുക്കുരലിലും മറ്റും വലരെ പ്രാവീണ്യം നേടിയിട്ടുള്ള ഈ സഹൃദയൻ വിശിഷ്ട സേവനത്തിനുള്ള പ്രധാന അദ്ധ്യാപകനുള്ള പുരസ്കാരം നേടിയിടുണ്ട്. പല വിഷയങ്ങളെക്കുറിച്ച്  പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സസ്യബുക്കായിരുന്ന മാഷ്‌ കുടുംബത്തിലുള്ള എല്ലാവരേയും വെജിറ്റേറിയന്മാരാക്കി.  
 കഴിഞ്ഞ തിങ്കളാഴ്ച പുലരുമ്പോൾ ഈ വന്ദ്യ വയോധികൻ ഇഹലോകവാസം വെടിഞ്ഞുവെന്നത് വളരെ ഖേദപൂർവ്വം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് പ്രാർഥിക്കുന്നതോടൊപ്പം മുതിർന്ന കുടുംബനാഥന്റെ വിയോഗമുണ്ടാക്കുന്ന ശൂന്യത തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന്റെ ധർമ്മ പത്നിക്കും അദ്ദേഹത്തിന്റെ  കുടുംബത്തിനുമുണ്ടാകട്ടെ എന്നും പ്രാർഥിക്കുന്നു.