വി അനന്ദകൃഷ്ണൻ മാഷെ ഞാൻ ആദ്യമായിക്കാണുന്നത് അദ്ദേഹത്തിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ നടുവിലായിരുന്നു. അദ്ദേഹത്തിന്റെ മകനും അന്ന് ടി ജെ എസ് കൊളെജ് പ്രിൻസിപ്പാളുമായിരുന്ന പ്രൊഫസർ വിജയകുമാറിന്റെ ക്ഷണനം സ്വീകരിച്ചായിരുന്നു ആ ചടങ്ങിൽ ഞാനും കുടുംബവും പങ്കെടുത്തിരുന്നത്. ഇത് 2011 മാർച്ച് 21നായിരുന്നു. നാലര വർഷം പിന്നിട്ടു.
.
വളരെ സൗഹൃദമായ ഒരു ബന്ധം വളരെ പെട്ടെന്ന് തന്നെ
പടർന്ന് പന്തലിച്ചു. തമിഴിൽ തിരുക്കുരലിലും മറ്റും വലരെ പ്രാവീണ്യം നേടിയിട്ടുള്ള ഈ
സഹൃദയൻ വിശിഷ്ട സേവനത്തിനുള്ള പ്രധാന അദ്ധ്യാപകനുള്ള പുരസ്കാരം നേടിയിടുണ്ട്. പല വിഷയങ്ങളെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സസ്യബുക്കായിരുന്ന മാഷ് കുടുംബത്തിലുള്ള എല്ലാവരേയും വെജിറ്റേറിയന്മാരാക്കി.
കഴിഞ്ഞ തിങ്കളാഴ്ച പുലരുമ്പോൾ ഈ വന്ദ്യ വയോധികൻ ഇഹലോകവാസം വെടിഞ്ഞുവെന്നത് വളരെ ഖേദപൂർവ്വം ഇവിടെ
രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് പ്രാർഥിക്കുന്നതോടൊപ്പം മുതിർന്ന
കുടുംബനാഥന്റെ വിയോഗമുണ്ടാക്കുന്ന ശൂന്യത തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന്റെ ധർമ്മ പത്നിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടാകട്ടെ
എന്നും പ്രാർഥിക്കുന്നു.
No comments:
Post a Comment