സുബ്രഹ്മണ്യ കീർത്തനം
ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ
വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ ശരകാനന സംഭവ സുന്ദരനേ
പാർവ്വതി ലാളിതരമ്യതനോ പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം മമ മനതളിരിൽ കളിയാടണമേ
ദേവഗണത്തിനു രക്ഷകനേ നിജ ശത്രു ഗണത്തിനു ശിക്ഷകനേ
അസുര കുലാന്തക ഷണ്മുഖ ഭോ പരിപാലയ ശങ്കര നന്ദനനേ
പദനതജന പാലക വരദവിഭോ കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ
ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം
കാമ്യവരപ്രദനാം മുരുകാ മമ സഞ്ചിത പാപമകറ്റണമേ
മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ
ദുഃഖവിനാശന ദുർമ്മദമോചന ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ
സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിച്ചെഴുതുക: ഓം വചത്ഭുവേ നമഃ
No comments:
Post a Comment