July 24, 2020

1942 ശ്രാവണ മാസത്തിലെ പ്രഥമ ചതുർത്ഥി

ഇന്ന് ശ്രാവണ മാസത്തിലെ
വിനായക ചതുർത്ഥി.
ഹിന്ദു കാലഗണന പ്രകാരം
ഇന്ന് ശകവർഷം 1942 ശ്രാവണ മാസത്തിലെ പ്രഥമ ചതുർത്ഥി( 2020 ജൂലൈ 24ന് വെള്ളിയാഴ്ച ശ്രീ വിനായക ചതുർത്ഥി.1195 കർക്കടകമാസം 9 ന്)

ശ്രീ വിഘ്‌നേശ്വരഭഗവാന്റെ ആരാധനയ്ക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ് ചതുർത്ഥിയും,സങ്കഷ്ടി ചതുർത്ഥിയും കൂടാതെ പൊതുവെ മംഗളദായകമായ ചൊവ്വാഴ്ചയും വിഗ്നേശ്വരാരാധനക്കു ഉത്തമമാണ്,ശ്രീ ഗണപതിഭാഗവാന്റെ ഇഷ്ടദിനവുമാണ് ചൊവ്വാഴ്ച. ചതുർത്ഥി ,സങ്കഷ്ടി ചതുർത്ഥി ദിവസങ്ങളിൽ ശ്രീ ഗണപതിയെ പൂജിച്ചാൽ എല്ലാ വിഘ്‌നങ്ങളും നീങ്ങി മംഗളകരമാകുമെന്നാണ് പറയുന്നത്.

ഓരോ മാസത്തിലും രണ്ട് ചതുർത്ഥികൾ വീതമാണ് വരുന്നത്. ഒന്ന് വിനായക ചതുർത്ഥിയും മറ്റൊന്ന് സങ്കഷ്ടി ചതുർത്ഥിയും(സങ്കടഹര ചതുർത്ഥി).ഓരോ മാസത്തിലേയും രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.


"ഏകദന്തം മഹാകായം
 തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം 
വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം
 ചിത്രമാലാവിഭൂഷിതം
കാമരൂപധരം ദേവം 
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം 
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം 
വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം 
സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം 
വന്ദേഹം ഗണനായകം."

(കടപ്പാട്)

July 12, 2020

കരിമുകിൽവർണ്ണൻ

"കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെന്നെന്നും കാണാകേണം
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി-
ട്ടൊത്തു കളിപ്പതും കാണാകേണം

കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകികളേപ്പോലെ നൃത്തമാടീടുന്ന
കേശവപ്പൈതലെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
കൈതവമൂർത്തിയെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ 
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ"

ഹരി ഓം

(കടപ്പാട്)