ഇത് കടലിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ! നിഷ്കളങ്കേശ്വരക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.
ഗുജറാത്തിലെ ഭാവ്നഗറിൽ അറബിക്കടലിനു നടുവിൽ കരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മേൽ പറഞ്ഞ നിഷ്കളങ്കേശ്വര ക്ഷേത്രം.
എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ തീർത്ഥാടകർക്ക് പരമശിവ ദർശനത്തിനായി ക്ഷേത്രത്തിലേക്ക് പോകാം. ആ സമയംകടൽവെള്ളം കുറവായിരിക്കും എന്നത് അത്ഭുതമായ കാഴ്ചയാണ്.
പുരാണ കാലത്ത് പാണ്ഡവർ ആരാധിച്ചതായി കരുതപ്പെടുന്ന ഈ സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി 5 ശിവലിംഗങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടൽക്ഷോഭവും ഉണ്ടായിട്ടുള്ള സ്ഥലമാണ് ഈ ക്ഷേത്ര പരിസരം. ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നത് മറ്റൊരു അത്ഭുതമായാണ് ഭക്തർകൾ കാണുന്നത്.
(കടപ്പാട്- മുഖഃപുസ്തകം)
No comments:
Post a Comment