October 23, 2006

പഴയ ഒരു കഥ

രണ്ടാം ക്ലാസ്സില്‍ പടിക്കുന്ന ഒരു കുട്ടി തന്റെ Moral Science പാഠത്തിലെ ഒരു കഥ പറയുകയായിരുന്നു. പഴയതാണ്‌. പല തവണ കേട്ടതാണ്‌. എന്നാലും കുട്ടികള്‍ കഥ പറയുന്നത്‌ കേള്‍ക്കാന്‍ എപ്പോഴും ഒരു രസമുണ്ട്‌. ഒരിക്കല്‍ ഒരു ആട്ടിന്‍കുട്ടി ആറ്റിലിറങ്ങി വെള്ളം കുടിച്ചുകൊണ്ടിരുന്നൂ. മുകള്‍ഭാഗത്തു്‌ ഒരു ചെന്നായയും ചെന്നിറങ്ങി. ആട്ടിന്‍കുട്ടിയെ കണ്ടപ്പോള്‍ അതിനെ പിടിച്ചു തിന്നണമെന്ന മോഹം ചെന്നായ്ക്കു തോന്നി. കലഹത്തിനു കാരണമുണ്ടാക്കാന്‍ വേണ്ടി ചെന്നായ ആട്ടിന്‍കുട്ടിയൊട്‌ ചോദിച്ചു "ഞാന്‍ കുടിക്കുന്ന വെള്ളം നീ കലക്കുന്നതെന്താണു?" "അയ്യോ ഞാന്‍ വെള്ളം കലക്കുന്നില്ലല്ലോ! അഥവാ കലക്കിയാല്‍ തന്നെ വെള്ളം മുകളിലേക്ക്‌ വരികയില്ലല്ലോ. ഒഴുക്കുകൊണ്ട്‌ താഴത്തേക്കല്ലേ പോകൂ" "ഇപ്പഴല്ലെങ്കില്‍ കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കലക്കീട്ടുണ്ട്‌. " “ഞാന്‍ ജനിച്ചിട്ട്‌ മൂന്നു-നാലു മാസം ആകുന്നതേയുള്ളൂ!" "ധിക്കാരീ, അപ്പോ നീ അല്ലങ്കില്‍ നിന്റെ കൂട്ടത്തില്‍ ആരോ കലക്കിയിട്ടുണ്ട്‌. എന്താ എത്ര പറഞ്ഞാലും നിനക്കൊന്നും മനസ്സിലാവില്ലേ? നിന്നെ ഞാന്‍.. " ഇത്രയും പറഞ്ഞുകോണ്ട്‌ ചെന്നായ്‌ ആ ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടി വീണു. The moral of the story is... കുട്ടി തുടര്‍ന്നു. "കലഹ ശീലന്മാര്‍ക്ക്‌ കലഹിക്കുന്നതിന്‍ കാരണം കൂടിയേ തീരു എന്നില്ല!"

2 comments:

Raghavan P K said...

ഇത് ഒരു കാട്ടു നിയമമായിട്ടാണു് പണ്ടൊക്കെ കേള്‍ക്കാറ്. കാലം മാറി. കലിയുഗമല്ലെ,നാട്ടിലും കലഹം ആരംഭിക്കുന്നത് ഇപ്പോള്‍ ഇങങനയൊക്കെത്തന്നെ.

ലിഡിയ said...

രാഘവന്‍ മാഷേ നമ്മളൊക്കെ ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ആ മെരുങ്ങാത്ത വന്യമൃഗങ്ങള്‍ തന്നെ,അതിനെ ഉടുപ്പിടുവിച്ചും പ്രീണനം ചൊല്ലിയും മുഖമ്മൂടിക്കുള്ളിലാക്കി എന്നേയുള്ളൂ..

കഥ ഇഷ്ടമായി.

-പാര്‍വതി.