November 17, 2006

'മാടായി'-മാഹാത്മ്യം

ഏകദേശം 206 വര്‍ഷങ്ങള്‍ക്കു്‌ മുന്‍പ്‌ അതായത്‌ കൊല്ലവര്‍ഷം 975 മീനമാസം 14-ന് (1800 March31) ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രവിവര്‍മ്മ രാജാവു്‌ അന്നത്തെ ബ്രിട്ടീഷ്‌ ഭരണാധികാരിക്കു്‌ എഴുതിയ വേദനാജനകമായ ഒരു കത്തിന്റെ ഉള്ളടക്കമാണു്‌ താഴെ കൊടുത്തിരിക്കുന്നത്‌ഃ "രാജശ്രീ വടക്കെ അധികാരി തലച്ചേരി തുക്കടി സുപ്രഡണ്ടെന്‍ ജെമിസ്സ ഇസ്ഥിവിന്‍ സായിപ്പിനു്‌ ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രെവിവര്‍മ്മ രാജാവു്‌ എഴുതുന്നതു്‌ എന്തെന്നാല്‍, കഴിഞ്ഞ കൊല്ലം മാടായിക്കാവിലെ 'പൂരം കളി' കാണാന്‍ സമ്മതം ചോദിച്ചിട്ടു കിട്ടുകയുണ്ടായില്ല. ഇത്തവണയെങ്കിലും കമ്മീഷണരുടെ സമ്മതം വാങ്ങിത്തരുമെന്ന വിശ്വാസത്തോടെയാണു്‌ ഈ കത്തു്‌ കാല്യേക്കൂട്ടി അയക്കുന്നത്‌." സ്വന്തം രാജ്യത്ത്‌ തനിക്കു്‌ സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ! മാടായിക്കാവില്‍ നാലു പ്രധാന ആഘോഷങ്ങളാണു്‌ അരനൂറ്റാണ്ടുകള്‍ക്കു മുന്‍പൊക്കെ ഉണ്ടായിരുന്നതു്‌. കന്നി മാസത്തില്‍ കൂത്തും, മകരമാസത്തില്‍ കളത്തിലരിയും, മീനമാസത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പൂര മഹോത്സവവും. ഇതു്‌ കാണാനാണു്‌ അന്നത്തെ ചിറക്കല്‍ രാജാവു്‌ മേലെഴുതിയ കത്ത്‌ അധികാരി സായിപ്പിന്‌ അയച്ചു കൊടുത്തത്‌. സമ്മതം കൊടുത്തതായി രേഖകളൊന്നും കണ്ടിട്ടില്ല. മേടമാസം കഴിഞ്ഞാലുള്ള കലശമാണു നാലാമത്തേത്‌. ഇപ്പോള്‍ ഏതെല്ലാമുണ്ട്‌ എന്നറിയില്ല. കലശോത്സവം, 'കാളിയാട്ടം' എന്നതാണ്‌. ഇതിനെ 'പെരുംകളിയാട്ടം' എന്നും വിളിച്ചു വരുന്നുണ്ടു്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എട്ടു തെയ്യക്കോലങ്ങളാണു കലശത്തിനായ്‌ കെട്ടിയാടിക്കുന്നത്‌. അതില്‍ ഏഴു തെയ്യം വണ്ണാന്‍ സമുദായക്കാരും ,ഒന്നു്‌ ചിങ്കത്താന്‍ സമുദായക്കരനും കെട്ടുന്നു. ഇതില്‍ പ്രധാനമായ തെയ്യം 'തായപ്പരദേവത'യുടേതാണു്‌. ഏറ്റവും പ്രഗല്‍ഭനായ പെരുവണ്ണാനാണു്‌ 'തിരുവര്‍ക്കാട്‌ ഭഗവതി' എന്നു കൂടി വിളിക്കുന്ന ഈ തെയ്യം കെട്ടുന്നത്‌. ('തിരുവേര്‍ക്കാട്‌ ഭഗവതി' എന്ന പേരില്‍ തന്നെ ചെന്നൈ മഹാനഗരത്തിനു അടുത്തായി ഒരു ദേവീക്ഷേത്രമുണ്ടു്‌!) മാടായിക്കാവ്‌ പരമശിവന്റെ അമ്പലമാണെങ്കിലും 'ഭദ്രകാളി'ക്കാണു്‌ നാട്ടുകാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. ഇവിടെ അമ്പല പൂജ നടത്തുന്നത്‌ നമ്പൂതിരിമാരാണു്‌. ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക്‌ മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല! നാടിനെയും നാട്ടാരേയും പല ആപത്തുകളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ഈ ദേവത രക്ഷിക്കുന്നുവെന്ന ഉറച്ച വിശ്വാസമാണു്‌ കണ്ണൂരിനു വടക്കൂ പടിഞ്ഞാറായി മുപ്പത്തിരണ്ട്‌ കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാവിന്റെ മാഹാത്മ്യം.

8 comments:

Raghavan P K said...

സ്വന്തം രാജ്യത്ത്‌ തനിക്കു്‌ സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ!
പരദേവതയുടെ ചിത്രമാണ് ലേഖനത്തില്‍.

ലിഡിയ said...

വിചിത്രമായ വാര്‍ത്ത, ഇതിലെ പെരുവണ്ണാന്‍ തന്നെയോ കളിയാട്ടത്തില്‍ വരുന്ന വേഷം? കഥ കേള്‍ക്കുന്നതില്‍ സന്തോഷം..കൂടുതല്‍ പറയൂ നാട്ട് വര്‍ത്തമാനം.

-പാര്‍വതി.

പട്ടേരി l Patteri said...

ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക്‌ മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല!!!! ?
ഭഗവതിയുടെ പ്രസാദത്തില്‍ ഇവിടെ ചിക്കന്‍ കിട്ടും . പക്ഷെ ഇവിടെ കോഴിയെ കശാപ്പ് ചെയ്യുന്നത് ബ്രാഹ്മണരല്ല എന്നാണു എന്റെ അറിവ്.

ജാതി വ്യവസ്ഥയും അയിത്തത്തിനും പ്രാധാന്യം നല്കിയ നാട്ടില്‍ തെയ്യം കെട്ടുന്നവരെ കോലോത്തെ രാജാവ് വരെ ദൈവം എന്നു സങ്കല്പ്പിച്ചു തൊഴുതു നില്ക്കുന്നതും ഒരു വിരോധാഭാസം ആല്ലേ എന്നു തൊന്നിയിട്ടുണ്ട് .

(ഓ ടോ : എന്റെ ക്യാമറക്കണ്ണിലൂടെ എന്ന ബ്ലോഗിലെ ...നഷ്ടപ്പെടുന്ന വഴിയോരക്കാഴ്ചകളിലെ ആ അപ്പൂപ്പന്‍ മരങ്ങള്‍ ഈ കാവിലേതാണ്‍ :)
നഷ്ടപ്പെടുന്ന വഴിയോരക്കാഴ്ചകളിലെ

Kalesh Kumar said...

നന്നാ‍യിട്ടുണ്ട്!

രാഘവേട്ടന്‍ വിക്കിയില്‍ എഴുതണം.

കണ്ണൂരാന്‍ - KANNURAN said...

കലേഷിന്റെ അഭിപ്രായം രാഘവേട്ടന്‍ സ്വീകരിക്കുക... നമ്മള്‍ കണ്ണൂര്‍ക്കാര്‍ പിന്നാലെയുണ്ട്.

Anonymous said...

16 March 2008
പഴയങ്ങാടി മാടായിക്കാവ്‌ പൂരോത്സവത്തിന്‌ തിരക്കേറി :
ശാക്തേയ കാവുകളില്‍ ഒന്നാമത്തേതായ മാടായി തിരുവര്‍കാട്ട്‌ കാവിലെ(മാടായിക്കാവ്‌) പൂരോത്സവത്തിന്‌ തിരക്കേറി. ദിവസവും രാവിലെ അഞ്ചിന്‌ ദാരികവധ സ്മരണകളുണര്‍ത്തുന്ന തെക്കിനാക്കില്‍ കോട്ടയിലേക്കുള്ള എഴുന്നള്ളിപ്പും അവിടെ പദ്‌മശാലിയ സമുദായക്കാര്‍ നടത്തുന്ന പൂരക്കളിയും തിരിച്ചെഴുന്നള്ളിപ്പും കാണാന്‍ ആയിരങ്ങളാണ്‌ മാടായിപ്പാറയിലും ക്ഷേത്രത്തിലും എത്തുന്നത്‌.
പൂരത്തിണ്റ്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒമ്പതിന്‌ നെന്‍മണി മീരാശ്രീ നാരായണണ്റ്റെ ഭരതനാട്യം, രാജീവ്‌ റോബര്‍ട്ടും സംഘവും അവതരിപ്പിക്കുന്ന നര്‍മവേദി എന്നിവ ഉണ്ടാകും. തിങ്കള്‍ വൈകിട്ട്‌ ഏഴിന്‌ ഏഴോം ശിവഗംഗയുടെ ഭജന്‍സന്ധ്യ. ചൊവ്വാഴ്ച ഏഴിന്‌ പഞ്ചവാദ്യം, നൃത്തനൃത്യങ്ങള്‍. ബുധന്‍ എട്ടിന്‌ അക്ഷരശ്ളോക സദസ്സ്‌, രാത്രി ഒമ്പതിന്‌ സമാപന സമ്മേളനം, ൧൦ന്‌ നാടകം 'ഏഴിനുംമീതെ ഒരു സൂര്യയാത്ര'. വ്യാഴാഴ്ച രാവിലെ ൮.൩൦ന്‌ മാടായി വടുകുന്ദ ശിവക്ഷേത്ര തടാകത്തില്‍ പൂരംകുളി നടക്കും. ൧൮, ൧൯ തീയതികളില്‍ ഉച്ചയ്ക്ക്‌ പ്രസാദ ഊട്ട്‌ ഉണ്ടാകും.

Thampuran said...

രാഘവന്‍,

ഇതിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യപ്പെടുന്നൂ...

ഞാന്‍ കവിണിശ്ശേരി കോവിലകത്തെ തംബുരാന്‍ ആണ്
ചരിത്രങ്ങളില്‍ എനിക്കുമല്‍പ്പം താല്‍പ്പര്യം ഉണ്ട്..

Raghavan P K said...

Try this mathrubhumi link for more...
http://www.mathrubhumi.com/zoomin/article/262136/index.html