പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
January 23, 2007
ആസാദ് ഹിന്ദ് ഫൗജ്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 111-മത്തെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍ എഴുതട്ടെ!
1941-ല്‍ജെര്‍മനിയില്‍ അദ്ദേഹം 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്ഥാപിച്ചു. 1941 നവമ്പര്‍ രണ്ടാം തീയ്യതി 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്വീകരിച്ച ചരിത്രപ്രധാനമായ നാലു തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
1. 'ജയ്‌ഹിന്ദ്' എന്ന പേരിലായിരിക്കും സല്യൂട്ട് ചെയ്യുക.
2. 'ജനഗണമന' ദേശീയഗാനമായിരിക്കും
3. 'ഹിന്ദുസ്ഥാനി' രാഷ്ട്രഭാഷയായിരിക്കും
4. സുഭാഷ് ചന്ദ്രബോസിനെ 'നേതാജി' എന്ന് സംബോധനം ചെയ്യും.
ഒര് സേനയുടെ ആവശ്യം മനസ്സിലാക്കിയ നേതാജി 1941 ഡിസംബര്‍ 25-നാണ് "ആസാദ് ഹിന്ദ് ഫൗജ് (INA)" സംഘടിപ്പിച്ചത്. വെറും 15 അംഗങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ജെര്‍മനിയുടെ സഹായത്തോടെ അതു പില്‍ക്കാലത്തു 3500-ല്‍ പരം സൈനികരുള്ള ഒരു വലിയ സൈന്യം തന്നെയായി മാറി. നേതാജിയുടെ അഭാവത്തില്‍ ജെര്‍മനിയില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത് എ സി എന്‍ നമ്പ്യാരായിരുന്നു.
1943-ല്‍ നേതാജി ജെര്‍മനിയില്‍ നിന്നും ജപ്പാനിലേക്കു രഹസ്യമായി യാത്ര ചെയ്തു. ജാപ്പനുമായി സഹകരിച്ച് ഇന്ത്യയെ മോചിപ്പിക്കാമെന്ന പ്രത്യാശയോടെയായിരുന്നൂ പിന്നീടുള്ള നീക്കങ്ങള്‍.
ആ വീരയോദ്ധാവിന്റെ അന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍നിന്നും മറയുന്നില്ല.
ജയ്‌ഹിന്ദ്!
Subscribe to:
Post Comments (Atom)
2 comments:
അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍!
സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടയില്‍ പലതും നമ്മള്‍ മറന്നുപോകുന്നു.
യൂനിഫോമിട്ട നേതാജിയുടെ ചിത്രം സ്കൂള്‍ ജീവിതത്തില്‍ ഒരാവേശമായിരുന്നു.
Post a Comment