പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
February 03, 2007
ദി ബിഗ് 'സി'
നാളെ ( ഫെബ്രുവരി 4-ന്) "ലോക അര്‍ബുദ ദിനം ".
"ഇന്നത്തെ കുട്ടികള്‍, നാളത്തെ ലോകം" എന്നതാണ് ഈ വര്‍ഷത്തെ കാമ്പെയ്‌ന്‍ വാക്യം. ഇത് മുഖ്യമായും നാല് പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടും. അവയിപ്രകാരമാണ് ഃ
1.പുകവലിയും പുകയില ഉപയോഗവും വരുത്തുന്ന വിന.
2.ഡയറ്റും വെയ്റ്റും തമ്മിലുള്ള മല്‍പിടിത്തം
3.കേന്‍സറുണ്ടാക്കാവുന്ന മറ്റ് സാംക്രമിക രോഗങ്ങള്‍.
4.അമിതമായി വെയില്‍ കൊള്ളുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍.
അല്‌പം കണക്കുകള്‍ഃ
കേന്‍സര്‍ മൂലം മരണം സംഭവിക്കുന്നതില്‍ 70% ആളുകള്‍ പാവങ്ങളും ഇടത്തര വരുമാനക്കാരായ ജനങ്ങളുള്ള രാജ്യങ്ങളിലാണ്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതാണ് കാരണമെന്ന് പറയേണ്ടതില്ലല്ലോ.ചെന്നയിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അറിവ്.
പുകയില ഉപയോഗം നിമിത്തം ഉണ്ടാകുന്ന അര്‍ബുദം 15 ലക്ഷം പേരെ കൊല്ലുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വലിയ 'C' ക്കു തന്നെയാണുള്ളത്.
2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ് രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
Subscribe to:
Post Comments (Atom)
3 comments:
2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ് രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഈ Big C എങ്ങിനെയെല്ലാം വരും എന്നറിയാന്‍ താല്‍പര്യം
കുട്ടികളില്‍ ഈ രോഗം വരുന്നതിനു genes ആണു പ്രധാന കാരണം.മാതാപിതാക്കളോ ,അവരുടെ മാതപിതാക്കളോ,... അങിനെ തലമുറക്ക് പകറ്ന്ന് കൊടുക്കപ്പെടുന്നു എന്നതാണ് ഇപ്പോഴുള്ള അറീവ്.
Post a Comment