പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
February 28, 2007
അത്യാഹിതങ്ങള്‍
തമിഴ്‌നാട്ടിന്റെ കാര്യമാണേ!
2006 ാം വര്‍ഷം ജനുവരി 1-നും ഡിസമ്പര്‍ 31-നുമിടക്കുമയി നടന്ന വിപത്തിന്റെ എണ്ണം 55145. ഇത് 1993-ന് ശേഷമുള്ള എറ്റവും ഉയര്‍ന്ന സംഖ്യയാണ്.
64342 മനുഷ്യാത്മാക്കളാണ് റോഡില്‍ നടന്ന ഇത്രയും വിപത്തില്‍ പരുക്ക് പറ്റിയവര്‍!ഇതില്‍ വാഹനം ഓടിച്ചവരുടെ അശ്രദ്ധകൊണ്ടുണ്ടായതാണ് 51938 ആപത്ത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം എണ്ണം 11009. ഇതില്‍ 94.2 ശതമാനം പേര്‍ 9512 വിപത്തുകളിലായിട്ടാണ് മരണപ്പെട്ടത്. 2005 ല്‍ ഉണ്ടായ മരണത്തേക്കാള്‍ 1251 കൂടുതലാണിത്.
മേല്‍പറഞ്ഞ എണ്ണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറക്കാനും എന്തു ചെയ്യണം?മോശം റോഡ്, മോശം കാലാവസ്ഥ എന്നിവ കാരണം 884 വിപത്തുകള്‍ ഉണ്ടായെന്നാണ് ഔദ്യോധിക കണക്ക്.
റോഡ്‌നിയമങ്ങള്‍ പാലിക്കാതതും വലിയൊരു ഹേതുവാണ്. മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ കാണിക്കുന്ന മടിയും ഹെഡ്‌ലൈറ്റ് നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും കാരണങ്ങളുടെ പട്ടികയില്‍ കാണാം.സ്പീഡ് കൊണ്ടുള്ള ത്രില്ലും സെല്‍ഫോണ്‍ കൊണ്ടുള്ള തമാശയും ആപത്തിലേക്കു വഴി വകുക്കുന്നു.
വിപത്ത് സംഭവിച്ചതിന് തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാമെങ്കിലും ചെന്നയിലുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ എത്ര സൂക്ഷിച്ചാലും യതൊരു രക്ഷയുമില്ല. ഓട്ടോ, സര്‍ക്കാര്‍ ബസ്സ്, കുടിവെള്ളം മണല്‍ എന്നിവ കടത്തുന്ന ലോറികള്‍ ഇവക്കൊന്നും യാതൊരു നിയന്ത്രണവും ബാധകമല്ല. നടന്നുപോകുന്നവരുടെ കാര്യം അതിലും കഷ്ടം. അതുകൊണ്ടായിരിക്കണം റോഡരികില്‍ എവിടെയായാലും തടഞ്ഞു വീണുപോയാല്‍ നിങ്ങള്‍ കാണുക ഒരു മിനി അമ്പലമായിരിക്കും!
Subscribe to:
Post Comments (Atom)
4 comments:
വിപത്ത് സംഭവിച്ചതിന് തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു.
പല നാട്ടിലും ഇങ്ങനെയൊക്കെത്തന്നെ. ആര്‍ക്കും ആരേയും കാത്ത് നില്‍ക്കാന്‍ സമയമില്ല. വാഹനം ഉണ്ടെങ്കില്‍ പറക്കുകയാണ്. നമ്മള്‍ എത്ര ശ്രദ്ധിച്ചിട്ടും കാര്യമില്ല, മറ്റുള്ളവരും കൂടെ ശ്രദ്ധിക്കേണ്ടേ എന്ന് ഓരോരുത്തരും പറയും.
ഉടനെ സഹായം കിട്ടിയാല്‍ രക്ഷപ്പെട്ടേക്കാവുന്ന അനവധി ജീവനുകള്‍ ആരും തിരിഞ്ഞുനോക്കാതെ നശിപ്പിക്കുന്നു. ഈയടുത്ത കാലത്ത് കേരളത്തില്‍, അപകടത്തില്‍പ്പെട്ടയാളുടെ മുകളില്‍ക്കൂടെ ഒട്ടനവധി വാഹനങ്ങള്‍ കടന്നുപോയത്രേ.
qw_er_ty
good
നന്നായി. വേദനയോടു കൂടിത്തന്നെ എഴുതിയിരിക്കുന്നു. ഇതു വായിക്കേണ്ടവരാരും ഇതൊന്നും വായിക്കുന്ന സ്വഭാവം ഉള്ളവരല്ലല്ലോ
http://rajeshinteblog.blogspot.com കൂടി സമയം ഉള്ളപ്പ്പ്പോള്‍ കാണൂ. അപകടങ്ങളെപ്പറ്റി കുറച്ച് അവിടെയും ഉണ്ട് ;-)
Post a Comment