April 27, 2009

വയറ്റില്‍ ഡോക്ടറുടെ കൈയുറ

രോഗിയും ഡോക്ടരും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ പേരിലുള്ളതാണ്. ആ വിശ്വാസ ലംഘനത്തിന്ന്‍ പാത്രീഭൂതരാകുന്ന  രോഗികളുടെ  സ്തിതി ദയനീയമാണ്.  നഷ്ടപരിഹാരം നല്‍കി നില‍നിര്‍ത്താന്‍‌  കഴിയുന്ന ഒന്നല്ല വിശ്വാസം. ഓപറേഷന്‍‌ തീയേറ്ററുകളില്‍‌ വിവിധ ഉപകരണങ്ങള്‍‌ കൈകാര്യം ചെയ്യുന്ന്തിനനും  ഓപറേഷന്‍ കഴിഞ്ഞാല്‍‌ എണ്ണി നോക്കി തിട്ടപ്പെടുത്തുന്നതൊക്കെ പ്രൊസീജറിലുണ്ട്. ഡോക്ക്ടറൂടെ അശ്രദ്ധക്ക് കഷ്ടമനുഭവിക്കുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വേറൊരു സംഭവം കൂടി ചേര്‍ക്കപ്പെടുന്നു.  നടന്നത്  2003-ലാണെങ്കിലും ഇതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെടുന്നില്ല.

വാര്‍ത്ത:-

പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്ടറുടെ കൈയുറ വയറ്റിലകപ്പെട്ട സംഭവത്തില്‍ കായംകുളം സ്വദേശി മൈമുനത്ത്‌ ബീവിക്ക്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ എ. ലക്ഷ്‌മിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം 15,000 രൂപ നഷ്ടപരിഹാരം നല്‍കി. ശസ്‌ത്രക്രിയ നടത്തിയ ഡോ. രാധമ്മയില്‍ നിന്നാണ്‌ ആരോഗ്യവകുപ്പ്‌ തുക ഈടാക്കിയത്‌. ആലപ്പുഴ കടപ്പുറം വനിതാആസ്‌പത്രിയില്‍ 2003 മെയ്‌ 13നാണ്‌ ഡോ. രാധമ്മ, പരാതിക്കാരിയെ ശസ്‌ത്രക്രിയ ചെയ്‌തത്‌. 21ന്‌ മൈമുനബീവി ആസ്‌പത്രി വിട്ടു. വയറുവേദനയെ തുടര്‍ന്ന്‌ ഇതേ ഡോക്ടറെ സമീപിച്ചെങ്കിലും അവഗണിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എക്‌സ്‌-റേ എടുത്ത്‌ പരിശോധിച്ചപ്പോള്‍ കൈയുറ കണ്ടെത്തി. തുടര്‍ന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഓപ്പറേഷന്‍ നടത്തി ഇത്‌ പുറത്തെടുത്തു -മൈമുനയുടെ പരാതിയില്‍ പറയുന്നു.

ഇതുപോലുള്ള എത്രയെത്ര വാര്‍ത്തകള്‍‌!

Technorati Tags:

No comments: