April 27, 2009

ദോഷ-ജലം

ജലദോഷം...പിന്നെ പറയണ്ട - മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌ അങ്ങിനെ ഭവിഷ്യത്തുകള്‍  പലതാണ്. എണ്ണതേച്ചുള്ള കുളി, പിന്നെ കുളി കഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്താതിരിക്കുക, അങ്ങിനെ പല കാരണങ്ങളുമാവാം ഈ ദോഷത്തിന്  കൂട്ടുനില്‍ക്കുന്നത്‌. പകരാനും പ്രചരിപ്പിക്കാനും വളരെ എളുപ്പം.

അതിരിക്കട്ടെ, മൂക്കടപ്പ് സഹിക്കാതെ വന്നാല്‍‌ എന്തു ചെയ്യും?

വിക്സ് വേപ്പറബ്ബ് മൂക്കിന്‍ തടവി നോക്കും. ചൂടുവെള്ളത്തില്‍‌ കലക്കി ആവി ശ്വസിച്ച് നോക്കും. നല്ല ഏക്ടീവായിട്ടുള്ള ആളാണെങ്കില്‍‌ വിക്സ് ഏക്ക്ഷന്‍‌  500  പോലുള്ള ഗുളിക കഴിക്കും. ( ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രകാലത്തോളം പഴക്കമുണ്ട്  ‘വിക്സെന്ന’  മള്‍ടിനേഷനല്‍ ബ്രേന്റിന് ) ഇതൊന്നും റിയാക്ക്ഷന്‍   ഉണ്ടാക്കിയില്ലെങ്കില്‍  വല്ല വൈദ്യരേയോ  ഡോക്ടറേയോ  ശരണം പ്രാപിക്കും.  ഒന്നു തുമ്മിയാല്‍‌ പോലും ഡോക്ടറുടെ ചെന്നു കാണുന്നവരും കുറവല്ല.

 

വൈദ്യരാണെങ്കില്‍‌ ഒര്   തൈലം തരും. നസ്യം ചെയ്തോളാന്‍ പറയും. പേര് കേട്ടാല്‍‌ ആറ്റം ബോമ്പ് പോലുള്ള ഒര് സ്പോടക വസ്തുവാണെന്ന് തോന്നും. തെറ്റില്ല. ‘അണുതൈലം’ അതാണ് പേര്.  രണ്ടു തുള്ളി മൂക്കിലോട്ട് വിട്ടുനോക്കൂ. പിന്നെ ‘സ്പോടനം സ്പോടനം  തന്നെ മൂക്കില്‍‌!’ അമിതമായാല്‍‌ തുമ്മലും വിഷമിപ്പിക്കും. ഹെര്‍‌ണിയ പോലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടായേക്കും.

 

അല്ലോപ്പതിയിലാണെങ്കില്‍‌ മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌  ഇവക്കൊക്കെ സഡ്ഡന്‍‌ ബ്രേയ്ക്കിടാനുള്ള കുറേ മരുന്നുകളുണ്ട്. ജനറല്‍‌ പ്രാക്ടീഷനറാണെങ്കില്‍‌ നാസീവിയന്‍‌,  ഒട്രിവിന്‍‌  തന്നെന്നിരിക്കും. സ്പെഷലിസ്റ്റാണെങ്കില്‍‌  സ്പ്രേ ആയിരിക്കും നിങ്ങള്‍ക്ക്  എഴുതിത്തരിക. ആദ്യത്തെത് വിഷമാണെങ്കില്‍‌ രണ്ടാമത്തേത് സ്റ്റീറോയിഡ് ആകാനാണ് സാദ്ധ്യത. പേരു തന്നെ ഇന്ത്യക്കാരെ പറ്റിക്കാനുള്ളതാണ്. നാസ+വിന്‍‌, ഓട്ട+വിന്‍ ‌- ഡോക്ടര്‍മാര്‍ക്ക്  ഓര്‍ക്കാന്‍‌ എളുപ്പമുള്ളവ.

 

അതുശരി, എറ്റവും മുന്തിയ നാട് അമേരിക്കയാണല്ലോ. അമേരിക്കക്കാരന്‍‌ തുമ്മിയാല്‍‌ നമുക്ക് ജലദോഷം നിശ്ചയം.  മൂക്കടപ്പിന് അമേരിക്കക്കാര്‍‌‌  എന്തു മരുന്നാണ് ഉപയോഗിക്കുന്നത് ? ‘അഫ്രിന്‍‌’  ഡോക്ടറൂടെ ചീട്ടില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഒരു നാസല്‍‌  സ്പ്രേ ആണിത്.  ഷെറിങ്ലോ എന്ന കമ്പനിയുടെതാണ്. ഇതിന്റെ പ്രോസസിങ് അറിഞ്ഞാല്‍‌ നമ്മളാരും ഇത്  ഉപയോഗിക്കില്ല. ഈ ജലദോഷ മരുന്നിനു വേണ്ടുന്ന ജലം സംഭരിക്കുന്നത്  ഇംഗ്ലീഷ്  ചാനലില്‍‌ നിന്നുമാണ്. ലോകത്തില്‍‌ എറ്റവും അധികം  കപ്പല്‍‌ ഗതാഗതമുള്ള, ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള  ഈ കടലിലെ വെള്ളം എത്രമാത്രം അശുദ്ദമായിരിക്കുമെന്ന്  ഊഹിക്കാമോ? ചെന്നയിലെ കൂവം നദിയിലെ വെള്ളത്തിനും കണ്ണൂരിലെ പടന്ന തോട്ടിലെ വെള്ളത്തിനും എക്സ്പോര്‍ട്ട്  ഓഡര്‍‌  കിട്ടുന്ന കാലം വിദൂരത്തിലല്ല!

Technorati Tags:

No comments: