May 26, 2009

മാതൃഭാഷ സംസാരിക്കുകയോ?

ങ്ഹാ... ജോലിക്ക് പോകുമ്പോള്‍‌   മാതൃഭാഷ സംസാരിക്കുകയോ?

"Talking Malayalam... you idiots, that too in my presence!  you both are sacked ! "

ജോലിസമയത്ത്‌ മലയാളം സംസാരിച്ചതിന്‌ രണ്ട്‌ നേഴ്‌സുമാര്‍ക്കെതിരെ ഡല്‍ഹി അപ്പോളോ ആസ്‌പത്രി അധികൃതര്‍ അച്ചടക്കനടപടിയെടുത്തുവെന്ന് രിപ്പോര്‍ട്ട്.


വൈകീട്ടുള്ള ഡ്യൂട്ടിക്ക്‌ ഹാജരാകുന്നതിനുവേണ്ടി പോകുന്നതിനിടയില്‍ ലിഫ്‌റ്റില്‍വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും മലയാളത്തില്‍ സംസാരിച്ചതാണ്‌ അച്ചടക്കനടപടിയെടുക്കാന്‍ കാരണമായി പറയുന്നത്‌. ഇവരുടെ പിന്നില്‍ ഉണ്ടായിരുന്ന നേഴ്‌സിങ്‌ സൂപ്രണ്ട്‌ ഉഷ ബാനര്‍ജിയാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ജോലിക്ക്‌ കയറാന്‍ സൂപ്രണ്ട്‌ സമ്മതിച്ചില്ലത്രെ. ആസ്‌പത്രിയിലെ കാര്‍ഡിയോ തൊറാസിക്‌ വാസ്‌കുലര്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്‌തിരുന്നവരോടാണ്‌  രാജിവെച്ച്‌ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്‌. ഹൃദയമില്ലാത്ത സൂപ്രണ്ട്‌ !


ഇത്തരം സംഭവങ്ങളൊന്നുമില്ലെങ്കില്‍  ഹ്യൂമണ്‍‌  റൈറ്റ്സിന്  ജോലിയില്ലാത്താകും. അതുകൊണ്ട്  സംഭവത്തെക്കുറിച്ച്‌ ദേശീയ ഹ്യൂമണ്‍  റൈറ്റ്സ്  കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌  എന്ന് പറയപ്പെടുന്നു..

May 18, 2009

അഞ്ചാം ചരമവാര്‍ഷിക ദിനം

DSCN0169

മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അഞ്ചാം ചരമവാര്‍ഷികദിനം ചൊവ്വാഴ്‌ച 19.05.2009 ആചരിക്കും

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

May 11, 2009

ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ

ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന്‌ തുടങ്ങും.

സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.

Criteria:

*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക്‌ മാര്‍ക്ക്‌ നല്‍കും.

*ഓല, പുല്ല്‌, തകരം, പോളിത്തീന്‍ ഷീറ്റ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക്‌ പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.

*സര്‍വേക്കായി രണ്ട്‌ ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്‌.

*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്‌, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം  BPL.പരിഗണനയിലേക്ക്‌ വരാവുന്ന കാര്യങ്ങളാണ്‌.

*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്‌. മാരകരോഗത്തിന്‌ അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക്‌ കടക്കാനാകും.

*കുടിവെള്ള സ്രോതസ്സ്‌, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ്‌ എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്‌.

*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്‌, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്‌, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട്‌ എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന്‌ നോക്കും.

*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത്‌ കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ്‌ BPL ലിസ്റ്റിലേക്ക്‌ പരിഗണിക്കുക.

 

*റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട്‌ താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.

Important:

സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത്‌ അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത്‌ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ്‌  സര്‍ക്കാര്‍ ശ്രമം.

 

Technorati Tags:

May 03, 2009

അന്ധവിദ്യാലയം പ്രവേശനം

കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടുപറമ്പിലെ മാതൃകാ അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 5നും 10നും ഇടയില്‍ പ്രായമുള്ള കാഴ്‌ചവൈകല്യമുള്ള കുട്ടികളുടെ രക്ഷതാക്കളാണ്‌ അപേക്ഷിക്കേണ്ടത്‌. കാഴ്‌ചവൈകല്യം മൂലം സാധാരണ സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക്‌ തുടര്‍ന്ന്‌ പഠിക്കാനും അവസരം ഉണ്ട്‌. സൗജന്യ താമസവും സ്‌കോളര്‍ഷിപ്പും ലഭിക്കും. അന്ധര്‍ക്കായുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനത്തിനും സൗകര്യമുണ്ട്‌. അപേക്ഷാ ഫോമിന്‌  താഴെ ക്കൊടുത്തിട്ടുള്ള വിലാസത്തില്‍ ബന്ധപ്പെടണം. അബ്‌ട്രൈബിന്റെ കീഴിലുള്ളതാണ്  ഈ സ്ഥാപനം.

ഹെഡ്‌മാസ്റ്റര്‍,

മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്‌,

ധര്‍മശാല,

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്‌ പി.ഒ,

കണ്ണൂര്‍ (ജില്ല),

പിന്‍: 670567

കൂടുതല്‍‌ വിവരണ്ങ്ങള്‍ക്ക് ഈ ഫോണ്‍‌ നമ്പറില്‍‌ വിളിക്കുക‍: 0497 2780626, 9446068446. 

 

Technorati Tags: