May 11, 2009

ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ

ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന്‌ തുടങ്ങും.

സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.

Criteria:

*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക്‌ മാര്‍ക്ക്‌ നല്‍കും.

*ഓല, പുല്ല്‌, തകരം, പോളിത്തീന്‍ ഷീറ്റ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക്‌ പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.

*സര്‍വേക്കായി രണ്ട്‌ ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്‌.

*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്‌, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം  BPL.പരിഗണനയിലേക്ക്‌ വരാവുന്ന കാര്യങ്ങളാണ്‌.

*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്‌. മാരകരോഗത്തിന്‌ അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക്‌ കടക്കാനാകും.

*കുടിവെള്ള സ്രോതസ്സ്‌, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ്‌ എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്‌.

*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്‌, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്‌, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട്‌ എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന്‌ നോക്കും.

*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത്‌ കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ്‌ BPL ലിസ്റ്റിലേക്ക്‌ പരിഗണിക്കുക.

 

*റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട്‌ താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.

Important:

സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത്‌ അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത്‌ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ്‌  സര്‍ക്കാര്‍ ശ്രമം.

 

Technorati Tags:

2 comments:

Raghavan P K said...

Do you know some real BPL family in your village? Please help them by passing this information to those who are in dire straits.

Anonymous said...

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ സര്‍വേ എടുക്കേണ്ട അധ്യാപകര്‍ക്ക്‌ ഇരട്ടിയിലധികം വീടുകള്‍നല്‌കി. ഒരു എന്യൂമറേറ്റര്‍ക്ക്‌ 200 വീട്‌ എന്നതോതിലാണ്‌ ചുമതല നല്‌കുകയെന്നാണ്‌ ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല അധ്യാപകര്‍ക്കും 300 മുതല്‍ 500 വരെ വീടുകള്‍ നല്‌കിയതായാണ്‌ ആക്ഷേപം.

വളപട്ടണം കമലാ നെഹ്‌റു യു.പി. സ്‌കൂളിലെ ഒരധ്യാപകന്‌ 550ഉം കക്കാട്‌ കോര്‍ജാന്‍ യു.പി. സ്‌കൂളിലെ നിരവധിപേര്‍ക്ക്‌ 300 മുതല്‍ 500 വരെ വീടുകളും നല്‌കിയിട്ടുണ്ട്‌. 2005ലെ വോട്ടര്‍ പട്ടികയനുസരിച്ചാണ്‌ വീടുകളുടെ പട്ടിക നല്‌കിയിട്ടുള്ളത്‌. എന്നാല്‍, ഈ ക്രമമനുസരിച്ച്‌ ഒരു പഞ്ചായത്തിലും വീടുകളില്ല. വ്യാഴാഴ്‌ച രാവിലെ മുതല്‍ വീടുകള്‍ അന്വേഷിച്ചിറങ്ങയ പല എന്യൂമറേറ്റര്‍മാര്‍ക്കും വൈകുന്നേരത്തോടെയാണ്‌ ആദ്യവീട്‌തന്നെ കണ്ടുപിടിക്കാനായത്‌.

ചില പഞ്ചായത്തുകളില്‍ പുതിയവാര്‍ഡും വീട്ടുനമ്പറും ഇടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും എവിടെയും പൂര്‍ത്തിയായിട്ടില്ല. ബി.പി.എല്‍. കുടുംബമാണെങ്കില്‍ നിരവധി വിവരങ്ങള്‍ ശേഖരിക്കേണ്ടതായിട്ടുണ്ട്‌. അരമണിക്കൂറോളം സമയം വേണ്ടിവരും. നിരവധി തൊഴില്‍ മേഖലകളില്‍ പോകുന്ന തൊഴിലാളികളുടെ മിക്ക കുടുംബങ്ങളിലും പകല്‍സമയത്ത്‌ ആളില്ലാത്ത അവസ്ഥയുമുണ്ട്‌. അത്തരംവീടുകളില്‍ മൂന്നോ നാലോ തവണ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകും. ഇത്‌ അധ്യാപികമാരെ ഏറെ വലയ്‌ക്കുമെന്നാണ്‌ പരാതി.

മെയ്‌ 30ന്‌ സര്‍വേ പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദേശം. എന്നാല്‍ ഭൂരിഭാഗത്തിനും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകില്ല. സംസ്ഥാനത്താകെ 40,000 അധ്യാപകരെയാണ്‌ സര്‍വേക്ക്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. അതിനാല്‍ സ്‌കൂള്‍ തുറക്കലും തുറക്കുമ്പോള്‍ നടത്തേണ്ട പ്രവേശനോത്സവം തുടങ്ങിയ പരിപാടികളും പാളുമെന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു.
(A news report from Mathrubhumi)