റോഡപകടങ്ങളില്‍ പരിക്കേറ്റ് കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത് ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ് പോലീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് ഇതില്‍ പലരും മരിക്കാനിടയാകുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ് പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ് സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താഴെ കൊടുത്തിരികുന്നത്.
റോഡപകടങ്ങളില്‍ പരിക്കേറ്റ് കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന് എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന് പറയുന്ന സ്ഥലത്ത് ചെന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട് കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്. പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആസ്‌പത്രിയിലെത്തിക്കേണ്ടത് പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ് മേധാവിയുമായോ ആലോചിച്ച് അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും സഹകരിച്ചാല്‍ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.
5 comments:
പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആസ്‌പത്രിയിലെത്തിക്കേണ്ടത് പൗര ധര്‍മമാണ്. അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യവശ്യമാണ്.
ഈ സര്‍കുലര്‍ നടപ്പില്‍ വന്നാല്‍ കുറെ ജീവനുകള്‍ രക്ഷപെടും
നല്ല പോസ്റ്റ്!
പക്ഷെ പോലീസുകാര്‍ എത്ര കണ്ടു പാലിക്കുന്നുണ്ട് എന്നു കണ്ടറിയണം നിയമങ്ങള്‍ എല്ലാം എന്നും പൊതുജനത്തിന്റെ ആവിശ്യത്തിണാങ്കിലും കാര്യങ്ങള്‍ മുറ പോലെ നടക്കുന്നില്ല
ഇത് നടപ്പിലായാല്‍ മതിയാരുന്നു
ഒരുപാട് ജീവനുകള്‍ രക്ഷപ്പെടും ഇതൊന്നു നടപ്പായാല്‍...
പക്ഷെ നമ്മുടെ പോലീസ്...?!!
Post a Comment