നിങ്ങളറിഞ്ഞോ...! പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഏജന്റുമാരുടെ സേവനം വേണ്ട. അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം 'ക്യൂ'വിലും നില്‍ക്കേണ്ട. പിന്നെങ്ങനാ?
അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തരത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്ന 'പാസ്‌പോര്‍ട്ട് സേവനം' പദ്ധതിയിലൂടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്. അപേക്ഷകന്റെ പേരില്‍ പോലീസ് കേസ്സുകളുണ്ടോയെന്ന് അറിയാനുള്ള പരിശോധനയും കമ്പ്യൂട്ടര്‍ വഴിയാകുന്നതോടെ, പോലീസുകാര്‍ വീട്ടിലും നാട്ടിലും വന്ന് ചില്ലറ വാങ്ങാന്‍ നടത്തുന്ന പരിശോധന 'നടപടി'കളും ഒഴിവാകും.
തത്‌കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഒരുദിവസത്തിനകം ലഭിക്കും. സ്വകാര്യ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി (TCS)ചേര്‍ന്ന് കേന്ദ്രമന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രൊജക്‌ട് ജൂലായില്‍ തുടങ്ങും. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരിലും, ഉത്തരേന്ത്യയില്‍ ചണ്ഡീഗഢിലുമാണ് പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നതത്രേ.