June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

2 comments:

vahab said...

സാങ്കേതികതക്കും സുതാര്യതക്കും കീജയ്‌ വിളിക്കാം നമുക്ക്‌... ജനനന്മക്കായ്‌.... കമന്റിനെ വേഡ്‌ വെരിഫിക്കേഷന്‍ ഒന്ന്‌ ഒഴിവാക്കിക്കൂടെ?

Raghavan P K said...

വഹാബിന്റെ നിര്‍ദ്ദേശ പ്രകാരം കമന്റിന്റെ വേഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയ്ക്കിയിരിക്കുന്നു.