ജാര്‍ഖണ്ഡിലെ ഒര് ജില്ലയാണ് ധന്‍ബാദ് .അവിടന്ന് 290 കി മീ അകലെയാണ് റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ? വെന്തുമലച്ച പാമ്പിനെയാണത്രെ!
ഈ ഭക്ഷണം കഴിച്ച 70 ല്‍ പരം കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ് പഠിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപകന് ഒളിവിലാണത്രെ.
1 comment:
പോളിയോ മാറി മഷി കൊടുക്കുന്ന രാജ്യമല്ലേ..?
ഇതൊന്നും ഒരു വാര്‍ത്തയല്ലാതായി...!
Post a Comment