പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
July 04, 2009
കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം കേസ്
കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ആദ്യ കേസ് കണ്ണൂര്‍ ജില്ലയില്‍നിന്ന്. വളപട്ടണം പോലീസ് ഐ.ടി. നിയമപ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസ് അന്വേഷണത്തിനായി സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.ഇന്നത്തെ വാര്‍ത്ത.
കല്യാശ്ശേരി അരോളി മാങ്കടവിലെ ഷെറീഫാണ് പരാതിക്കാരന്‍. ഇന്റര്‍നെറ്റ് വഴി 80,000 അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ കബളിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോഴത്തെ വിനിമയനിരക്കുവെച്ച് 37.68 ലക്ഷം രൂപ വരുമിത്. പീറ്റര്‍ ആന്‍േറഴ്‌സണ്‍, ഡാനിയല്‍ ഫോസ്റ്റര്‍, വില്യം ഡേവിഡ്‌സണ്‍ മൂര്‍, കവിത ചൗധരി, വിക്ടര്‍ ഒകാഫര്‍, ബരിസെര്‍ ഔദ്രഗോ എന്നിവരാണ് എതിര്‍കക്ഷികള്‍.
കഥയുടെ തുടക്കം നോക്കൂ.വെറുതെ പണം തരാമെന്ന്,അതും കോടിക്കണക്കിന് തരാമെന്നു പറഞ്ഞാല്‍ നമ്മുടെ ആളുകള്‍ എത്ര എളുപ്പത്തിലാണ് വിശ്വസിക്കുന്നത്!
ബര്‍ക്കിനോഫാസയിലെ ബാങ്ക് ഓഫ് ആഫ്രിക്കയില്‍ 1.5 കോടി അമേരിക്കല്‍ ഡോളറിന്റെ കുറി ഷെറീഫിന് ലഭിച്ചുവെന്ന ഇന്റര്‍നെറ്റ് സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇത് ലഭിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങളിലേക്കായി പല തവണയായി കണ്ണൂരിലെ ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, തളിപ്പറമ്പിലെ എസ്.ബി.ഐ. ബാങ്ക് ശാഖകള്‍വഴി 80,000 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ചെടുത്തു എന്ന് പറയുന്നു.ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന ഷെറീഫ് സ്വന്തം സമ്പാദ്യത്തിന് പുറമെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയുമാണ് പണം നല്‍കിയത്. എന്നാല്‍ വാഗ്‌ദാനമനുസരിച്ചുള്ള 1.5 കോടി ഡോളര്‍ ലഭിച്ചില്ല.
ഇതിനിടെ പ്രതികളിലൊരാള്‍ ബ്രിട്ടീഷ് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷെറീഫിന്റെ വീടും സന്ദര്‍ശിച്ചു. തട്ടിപ്പിനെക്കുറിച്ച് നിങ്ങളെന്തു പറയുന്നു? സൈബര്‍ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്ന് തോന്നുന്നുണ്ടോ?
Subscribe to:
Post Comments (Atom)
5 comments:
നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. തുടര്‍ന്ന് ആരും തന്നെ കബളിപ്പിയ്ക്കപ്പെടാന്‍ ഇടയാകാതെ സൂക്ഷിയ്ക്കുന്നതു മാത്രമാണ് ഇതിനു പരിഹാരം...
കായ്...പോയികിട്ടി...:)
37 ലക്ഷവും വാരിക്കോരി കൊടുത്തുതീര്‍ക്കുന്നതുവരെയും അദ്ദേഹത്തിന് ബോധമുദിച്ചില്ലെന്നോ? അത്ഭുതം തന്നെ! പ്രതികളിലൊരാള്‍ ഇയാളുടെ വീട് സന്ദര്‍ശിച്ചുവെന്നുപറയുന്നു. തന്ത്രത്തില്‍ വീട്ടില്‍ വരുത്താന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടെങ്കില്‍ അതുചെയ്‌ത് ആളെ പിടിക്കുക മാത്രമാവും പരിഹാരം.
എന്നാലും പണം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.
ഇങ്ങനെ എത്രയോ മെയിലുകള്‍ പലപ്പോഴും നമുക്കു വരുന്നുണ്ട്. അവയ്ക്കു പിന്നാലെ പോകുന്നതേ മണ്ടത്തരം.
ITHTHARAM VIDDIKAL ULLIDATHOLAM KAALAM EE THATTIPPU THUDARUM !!!
Post a Comment