July 23, 2009

മഴക്കാലം പനിക്കാലം

മഴക്കാലം...എവിടെ നോക്കിയാലും പനി പീടിച്ച് അവശരായിരിക്കുന്നു ജെനങ്ങള്‍‌ . ഇംഗ്ലീഷ്  മരുന്ന്  പാരസെറ്റമോള്‍ ഗുളികയാണ് സാധാരണയായി പനിക്കുള്ള മരുന്ന് .  ഇത് പല പേരിലും മാര്‍കെറ്റിലുണ്ട്. പാരസെറ്റമോള്‍ എന്നത് അതിന്റെ രാസനാമം. ക്രോസിന്‍ ,മെറ്റാസിന്‍, ഫെപാനില്‍, കാള്‍പോള്‍, ഡോളോ എന്നിങ്ങനെ പല  പേരുകളിലും ഉള്ള മരുന്ന് പാരസെറ്റമോള്‍ തന്നെ. പൊതുവെ വലിയ ആപത്തുണ്ടാക്കാത ഈ  പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ ബംഗ്ലാദേശില്‍മരിച്ചു എന്ന വാര്‍ത്ത ആരേയും ഞെട്ടിപ്പിക്കും.

വാര്‍ത്തയനുസരിച്ച് പനി ബാധിച്ച്‌ അവശനിലയില്‍ ആസ്‌പത്രിയിലെത്തിയ മുപ്പതിലധികം കുട്ടികള്‍ക്ക്‌ നല്‍കിയ ഗുളികയാണ്‌ മാരകമായത്‌. ആറിലധികം കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ പാരസെറ്റമോള്‍ ഗുളികയിറക്കിയ കമ്പനി അടച്ചുപൂട്ടി. രോഷാകുലരായ നാട്ടുകാര്‍ റോഡ്‌ തടഞ്ഞു. നിരവധി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏഴംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്‌.

 

ഇന്ത്യയിലും സ്ഥിതി മെച്ചമില്ല. ഡ്യൂപ്ലികേറ്റ് ഡ്രഗ് കമ്പനികളുടെ മരുന്നുകളാണ്  മാര്‍കെറ്റില്‍ അധികവും എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്തിനധികം പറയുന്നു, ചൈനായില്‍ നിന്നാണ്   മറ്റ് പല സാധനങ്ങളുമെന്നത് പോലെ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഡ്യൂ പ്ലികേറ്റ്  മരുന്ന്  ഉണ്ടാക്കി ഇന്ത്യയിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അയക്കുന്നത്. അതില്‍  നമ്മളുടെ   ഇറക്കുമതി കച്ചവടക്കാരുടെ പങ്ക്  നിഷേധിക്കാനാവില്ല.

No comments: