ഇന്ന് വീരശിവജിയുടെ ജന്മദിനം
ഫെബ്രുവരി 19ന് ഭാരതത്തിലെ തദ്ദേശീയ ഹിന്ദു ജനതയുടെ വരാനുള്ള തലമുറകളോളം സ്മരിക്കപ്പെടേണ്ട വീണ്ടും വീണ്ടും ഉണർത്തപ്പെടേണ്ട ഒരു വീര ഇതിഹാസത്തിൻ്റെ ജന്മദിനമാണ്. മറ്റാരുമല്ല അത് ഛത്രപതി ശിവജിയുടെ തന്നെയാണ്. തമ്മിൽ കലഹിച്ച ഹൈന്ദവ രാജാക്കന്മാരെ തോൽപ്പിച്ച് ഈ രാജ്യത്തെ ജനതയ്ക്കുമേൽ അധീശത്വം സ്ഥാപിച്ചു ഭരിച്ചു വന്നിരുന്ന തുർക്ക്, മംഗോൾ, പേർഷ്യൻ സുൽത്താൻമാരുടെ നീണ്ട കാലത്തെ അടിച്ചമർത്തൽ ഭരണത്തിൽ നിന്നും ആദ്യമായി തദ്ദേശിയ ജനതയെ ഭരിക്കുന്നത് തദ്ദേശീയ രാജാവ് തന്നെയാകണം എന്ന് ആശയത്തിൽ "ഹിന്ദാവി സ്വരാജ് " ( ഹിന്ദു സ്വരാജ് ) ആണ് തൻ്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് പട പൊരുതി മറാഠ സാമ്രാജ്യം പടുത്തുയർത്തിയ മഹാനായ ഛത്രപതി.
ഹൈന്ദവ സ്വാഭിമാനത്തിൻ്റെ ഭഗവത് ധ്വജം വീണ്ടും നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതഭൂമിയിൽ പാറി കളിച്ചിട്ടുണ്ടെങ്കിൽ അത് ശിവജിയുടെ നിശ്ച്ചയദാർഢ്യത്തിൻ്റെ പ്രതിഫലനം ആണ്. ഒരു ഭാഗത്ത് സിക്കുകാർ സൈനികമായി സംഘടിച്ച് അധിനിവേശ ശക്തികളെ നേരിട്ടപ്പോൾ മറുഭാഗത്ത് ശിവജി സുശ്ശക്തമായ മറാഠ സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഹൈന്ദവരിലെ ജാതി വ്യത്യാസങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് എല്ലാ വിഭാഗത്തെയും സൈനികവത്ക്കരിച്ചു ശിവാജി. മാർഷ്യൽ നോൺ മാർഷ്യൽ അല്ലെങ്കിൽ ക്ഷത്രിയർ മാത്രം പൊരുതുക എന്ന സങ്കൽപ്പം തകർത്തെറിഞ്ഞ് ഹിന്ദു സമാജത്തിലെ ഏറ്റവും പിന്നോക്കം നിന്നവർ മുതൽ ഏറ്റവും സമ്പന്നമായവരെ വരെ ഒരേ ഭഗവത് ധ്വജത്തിനു കീഴിൽ സൈന്യത്തിലേക്ക് എടുക്കുകയും കഴിവുള്ളവർക്ക് അതിൽ ഉയർന്നു വരുവാനുള്ള സാഹചര്യവും ഉണ്ടാക്കി.
തന്റെ ജനങ്ങളോട് അനുഭാവപൂർവ്വം പെരുമാറുകയും അവര്ക്ക് അവരുടെ മത സ്വാതന്ത്ര്യം അനുവദിക്കുകയും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്നവര്ക്ക് കടുത്ത ശിക്ഷയും നല്കിയിരുന്നു. ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ്. അദ്ദേഹത്തെ പോലെയുള്ള ഒരു ഭരണാധികാരി ജന മനസ്സുകളിൽ എന്നും ജീവിക്കും.
Source : കടപ്പാട്
No comments:
Post a Comment