ശിവരാത്രിയെകുറിച്ചുള്ള വിവരണം.
മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം അറിയാത്തവരായി ആരുമുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.
കലണ്ടറിൽ 21 നാണ് ശിവരാത്രി അടയാളപ്പെടുത്തിയിരിക്കുന്നത്.
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ചതുർദശി ദിവസമാണ് ശിവരാത്രി. ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസം വ്രതമായി ആചരിക്കേണ്ടത്.
പരമശിവൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. രജസ, തമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളിൽ സാത്ത്വികത വളർത്തുന്ന വ്രതമാണിത്. ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണന്ന് സ്നാനദി കർമ്മങ്ങൾ കഴിച്ച് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് കൊണ്ട് ശിവസ്തുതികൾ, പഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്രദര്ശനം നടത്തി ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല് ഉപവാസം നിര്ബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ചുകൊണ്ട് പകൽ ഭക്തി പൂര്വ്വം വര്ത്തിക്കുക .സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തിലുള്ള ശിവലിംഗത്തിൽ കുവളമാല ചാര്ത്തുക.കൂവളത്തില കൊണ്ട് അര്ച്ചന നടത്തുകയും ശുദ്ധജലം, പാല് തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും വേണം. കറുത്ത എള്ള് കൊണ്ട് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണം. ശിവലിംഗത്തില് അര്ച്ചന നടത്തിയ പുഷ്പം, ഫലം, ജലം മുതലായവ തിരിച്ചെടുക്കാൻ പാടില്ല.
ഇത്തരത്തിൽ ഈ മഹാവ്രതം അനുഷ്ട്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രെയസും സിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു.
" ഓം നമ: ശിവായ "
No comments:
Post a Comment