പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
August 22, 2020
ഇന്ന് വിനായകചതുർത്ഥി - ഒരു പ്രാർഥന
August 17, 2020
ശിവസ്തോത്ര രത്നം (Prayer)
August 16, 2020
Covid19 Tests
എന്തുകൊണ്ടാണ് കൊറോണ വൈറസ് കണ്ടെത്താൻ രക്ത പരിശോധനക്ക് പകരം തൊണ്ടയിൽ നിന്നുള്ള സ്രവ പരിശോധന നടത്തുന്നത്? ഒരു സാധാരണ സംശയം നിവർത്തി വരുത്താൻ ശ്രമിക്കുകയാണ് ഈ പോസ്റ്റിൻ്റെ ഉദ്ദേശം.
കോവിഡ് 19 രോഗ കാരണം കൊറോണ വൈറസ്സാണെന്ന് അറിയാം. ഇത് ഒരു ജലദോഷ രോഗമാണെങ്കിലും ഈ വൈറസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന തക്ക സമയത്ത് ലോക രാഷ്ട്രങ്ങൾക്ക് കൈമാറാത്തതു കൊണ്ട് രോഗം ലോകം മുഴുവൻ വ്യാപിച്ച പിറകാണ് അമേരിക്ക പോലും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ തുടങ്ങിയത്. ഇപ്പോഴും വ്യക്തമായി എല്ലാം അറിയാമെന്ന് വിചാരിക്കരുത്. രണ്ടാഴ്ചയാണ് ഈ രോഗം ഒരാളെ പിടികൂടിയാൽ ബധിക്കുന്നത് എന്ന അനുമാനം ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു.
അതിൽ ആദ്യ ഘട്ടം ഒരാഴ്ചയും, രണ്ടാം ഘട്ടം മറ്റൊരാഴ്ചയും തരണം ചെയ്യുന്നു. ആദ്യത്തെ ഏഴു ദിവസം മൂക്കിലുള്ള അല്ലെങ്കിൽ തൊണ്ടയിലുള്ള സ്രവം പരിശോദിക്കുന്നു. രണ്ടാം ഘട്ടത്തിൽ രക്ത പരിശോധനയാണ് നടത്തുന്നത്.
PCR test (polymerise chain reaction), എന്ന swab test (സ്രവം പരിശോധനകൾ) നടത്തുന്നത് വൈറസ് ബാധ ഉണ്ടോ എന്ന് അറിയാനാണ് . രോഗലക്ഷണങ്ങൾ തുടങ്ങി ആദ്യ ഏഴു ദിവസങ്ങളിൽ ആണ് ഈ പരിശോധന . തൊണ്ടയിലെ സ്രവം (മ്യൂക്കസ് ) എടുത്തതാണ് വൈറസ് പരിശോധിക്കേണ്ടത്. ആദ്യദിവസങ്ങളിൽ രോഗിയുടെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവത്തിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. അതുകൊണ്ടാണ് ചുമക്കുമ്പോഴും തുമ്മുമ്പോഴും ഇത് മറ്റുള്ളവരിലേക്ക് എത്താൻ കാരണമാകുന്നത്. ഈ സമയം ശരീരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ രക്ത പരിശോധനയെക്കാൾ സ്രവ പരിശോധനയിൽ കൃത്യമായ ഫലം അറിയാൻ കഴിയുന്നു.
രോഗം വന്ന് കഴിഞ്ഞോ എന്ന് മനസ്സിലാക്കാനാണ് ആൻറിബോഡി ടെസ്റ്റ്. അതിനാണ് രക്‌തം പരിശോധിക്കുന്നത്. കോവിഡ് വൈറസ് ബാധിച്ചു 10-14 ദിവസങ്ങൾ കഴിഞ്ഞാണ് രക്തത്തിൽ ആന്റിബോഡി (ആൻ്റിജൻ) ഉണ്ടാവുന്നത് . .
എന്നാൽ രണ്ടു പ്രാവശ്യം വൈറസ് ബാധിച്ചിട്ടും ഇമ്മ്യൂണിറ്റി (രക്തത്തിൽ ആന്റിബോഡി) ഇല്ലാത്ത ആളുകളും ഉണ്ട് എന്ന് പറയപ്പെടുന്നു.
ചിലപ്പോൾ ലക്ഷണങ്ങൾ ഇല്ലെങ്കിലും വൈറസ് ബാധ ഉണ്ടാവാം.. അതാണ് അസിമ്പ്ടോമറ്റിക് എന്ന് പറയുന്ന വക. എല്ലാത്തിനും ഇപ്പോഴും പഠനം നടന്നു കൊണ്ടിരിക്കുകയാണ്. വരാതിരിക്കാനുള്ള vaaക്സിൻ റഷ്യ ഉണ്ടാക്കിക്കഴിഞ്ഞു. ജനങ്ങൾക്ക് വിശ്വാസം വരാൻ ആദ്യത്തെ കുത്തിവെയ്പ്പ് സ്വന്തം മകൾക്ക് തന്നെ ചെയ്ത് മാത്ര്^ക കാട്ടിയിരിക്കുകയാണ്. ഇനി പട്ടാളം പിന്നെ ഹെൽത്ത് വർക്ക്ര്സ് ഇങ്ങനെ വാക്സിനേഷൻ ചെയ്യാൻ തുടങ്ങി.
അതു പോളെ ഇന്ത്യയും ബ്രിട്ടനും അമേരിക്കയും വാക്സിനുകളുടെ അവസാന പരീക്ഷണ ഘട്ടത്തിൽ എത്താൻ അധിക നാൾ വേണ്ട. അതുവരെ മുൻകരുതലുകളോടെ ജീവിക്കുക .
August 12, 2020
സർവ്വേ ഭവന്തു സുഖിനഃ (Part II)
സർവ്വേ ഭവന്തു സുഖിനഃ (Part II)
നന്മ നിറഞ്ഞ ശുഭദിനങ്ങളാകട്ടെ ഇനി വരുന്ന ദിവസങ്ങൾ ! എല്ലാ സജ്‌ജനങ്ങൾക്കും ശുഭ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥനയുടെ രണ്ടാം ബ്ഭഗത്തിലേക്ക് :
ദേവികവചം (രണ്ടാം ഭാഗം)
മാര്‍ക്കണ്ഡേയ ഉവാച:-
യദ്ഗുഹ്യം പരമം ലോകേ സര്‍വ്വരക്ഷാകരം ന്രുണാം
യന്ന കസ്യചിദാഖ്യാതം തന്മേ ബ്രൂഹി പിതാമഹ.
ബ്രഹ്മോവാച:-
അസ്തി ഗുഹ്യതമം വിപ്ര സര്‍വ്വഭൂതോപകാരകം
ദേവ്യാസ്തു കവചം പുണ്യം തച്ഛ്രുണുഷ്വ മഹാമുനേ
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
ഉക്താന്യേതാനി നാമാനി ബ്രഹ്മണൈവ മഹാത്മനാ
അഗ്നിനാ ദഹ്യമാനസ്തു ശത്രുമദ്ധ്യഗതോ രണേ
വിഷമേ ദുര്‍ഗ്ഗമേ ചൈവ ഭയാര്‍ത്താഃ ശരണം ഗതാഃ
ന തേഷാം ജായതേ കിഞ്ചിത് അശുഭം രണസങ്കടേ
നാപദം തസ്യ പശ്യാമി ശോകദുഃഖഭയം നഹി
യൈസ്തു ഭക്ത്യാ സ്മ്രുതാ നൂനം തേഷാമ്രുദ്ധിഃ പ്രജായതേ
പ്രേതസംസ്ഥാ തു ചാമുണ്ഡാ വാരാഹീ മഹിഷാസനാ
ഐന്ദ്രീ ഗജസമാരൂഡാ വൈഷണവീ ഗരുഡാസനാ
മാഹേശ്വരീ വ്രുഷാരൂഡാ കൌമാരീ ശിഖിവാഹനാ
ബ്രാഹ്മീ ഹംസസമാരൂഡാ സര്‍വ്വാഭരണഭൂഷിതാ
നാനാഭരണശോഭാഡ്യാ നാനാരത്നൈശ്ച ശോഭിതാഃ
ദ്രിശ്യന്തേ രഥമാരൂഡാ ദേവ്യഃ കോപസമന്വിതാഃ
ശംഖം ചക്രം ഗദാം ശക്തിം ഹലം ച മുസലായുധം.
ഖേടകം തോമരം ചൈവ പരശും പാശമേവ ച
കുന്തായുധം ത്രിശൂലം ച ശാര്‍ങ്ഗായുധമനുത്തമം
ദൈത്യാനാം ദേഹനാശായ ഭക്താനമഭയായ ച
ധാരയന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ ച
മഹാബലേ മഹോത്സാഹേ മഹാഭയവിനാശിനി
ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവര്‍ദ്ധിനി
പ്രാച്യാം രക്ഷതു മാമൈന്ദ്രീ ആഗ്നേയാമഗ്നിദേവതാ
ദക്ഷിണേ ചൈവ വാരാഹീ നൈര്രുത്യാം ഖഡ്ഗധാരിണീ
പ്രതീച്യാം വാരുണീ രക്ഷേത് വായവ്യാം മ്രുഗവാഹിനീ
രക്ഷേദുദീച്യാം കൌബേരി ഈശാന്യാം ശൂലധാരിണീ
ഊര്‍ദ്ധ്വം ബ്രഹ്മാണീ മേ രക്ഷേത് അധസ്താദ്വൈഷ്ണവീ തഥാ
ഏവ ദശ ദിശോ രക്ഷേത് ചാമുണ്ഡാ ശവവാഹനാ
ജയാ മേ ചാഗ്രതഃ പാതു വിജയാ പാതു പ്രുഷ്ഠതഃ
അജിതാ വാമപാര്‍ശ്വേ തു ദക്ഷിണേ ചാ f പരാജിതാ
ശിഖാമുദ്യോതിനീ രക്ഷേത് ഉമാമൂര്‍ദ്ധ്നി വ്യവസ്ഥിതാ
മാലാധരീ ലലാടേ ച ഭ്രൂവൌ രക്ഷേദ്യശസ്വിനീ
നേത്രയോശ്ചിത്രഘണ്ടാ ച യമഘണ്ടാ ച നാസികേ
ശംഖിനീ ചക്ഷുഷോര്‍മ്മധ്യേ ശ്രോത്രയോര്‍വ്വിന്ധ്യവാസിനീ
കപാലൌ കാളികാ രക്ഷേത് കര്‍ണ്ണമൂലേ തു ശാങ്കരീ
നാസികായാം സുഗന്ധാ ച ഉത്തരോഷ്ഠേ ച ചര്‍ച്ചികാ
അധരാ ചാമ്രുതകലാ ജിഹ്വായാം തു സരസ്വതീ
ദന്താന്‍ രക്ഷതു കൌമാരീ കണ്ഠമദ്ധ്യേ തു ചണ്ഡികാ
ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായ ച താലുകേ
കാമാക്ഷീ ചിബുകം രക്ഷേത് വാചം മേ സര്‍വ്വമങ്ഗളാ
ഗ്രീവായാം ഭദ്രകാളീ ച പ്രുഷ്ഠവംശേ ധനുര്‍ദ്ധരീ
നീലഗ്രീവാ ബഹിഃ കണ്ഠേ നളികാം നളകൂബരീ
ഖഡ്ഗധാരുണ്യുഭൌ സ്കന്ധൌ ബാഹു മേ വജ്രധാരിണീ
ഹസ്തയോര്‍ദ്ദ്ണ്ഡിനീ രക്ഷേത് അംബികാ ചാങ്ഗുലീഷു ച
നഖാന്‍ ശൂലേശ്വരീ രക്ഷേത് കുക്ഷിം രക്ഷേന്നളേശ്വരി
സ്തനൌ രക്ഷേന്മഹാലക്ഷ്മീഃ മനശ്ശോകവിനാശിനീ
ഹ്രുദയം ലളിതാ ദേവീ ഉദരം ശൂലധാരിണീ
നാഭിം ച കാമിനി രക്ഷേത് ഗുഹ്യം ഗുഹ്യേശ്വരീ തഥാ
ഭൂതനാഥാ ച മേഡ്രം മേ ഗുദം മഹിഷവാസിനീ
കട്യാം ഭഗവതീ രക്ഷേത് ജാനുനീ വിന്ധ്യവാസിനീ
ജങ്ഘേ മഹാബലാ പ്രോക്താ ജാനുമദ്ധ്യേ വിനായകീ
ഗുല്‍ഫയോര്‍ന്നാരസിംഹീ ച പാദപ്രുഷ്ഠേ f മിതൌജസീ
പാദാംഗുലീഃ ശ്രീധരീ ച പാദാധസ്തലവാസിനീ
നഖാന്‍ ദംഷ്ട്രാകരാളീ ച കേശാംശ്ചൈവോര്‍ദ്ധ്വകേശിനീ
രോമകൂപാണി കൌബേരി ത്വചം വാഗീശ്വരീ തഥാ
രക്തമജ്ജാവസാമാംസാന്യസ്ഥിമേദാംസി പാര്‍വ്വതീ
ആന്ത്രാണി കാളരാത്രീ തു പിത്തം ച മകുടേശ്വരീ
പത്മാവതീ പത്മകോശേ കഫേ ചൂഡാമണിസ്തഥാ
ജ്വാലാമുഖീ നഖജ്വാലാം അഭേദ്യാ സര്‍വ്വസന്ധിഷു
ശുക്രം ബ്രഹ്മാണി മേ രക്ഷേത് ച്ഛായാം ച്ഛത്രേശ്വരീ തഥാ
അഹങ്കാരം മനോ ബുദ്ധിം രക്ഷേന്മേ ധര്‍മ്മചാരിണീ
പ്രാണാപാനൌ തഥാ വ്യാനം സമാനോദാനമേവ ച
യശഃ കീര്‍ത്തിം ച ലക്ഷ്മീം ച സദാ രക്ഷതു ചക്രിണീ
ഗോത്രമിന്ദ്രാണി മേ രക്ഷേത് പശൂന്‍ മേ രക്ഷ ചണ്ഡികേ
പുത്രാന്‍ രക്ഷേന്മഹാലക്ഷ്മീഃ ഭാര്യാം രക്ഷതു ഭൈരവീ
മാര്‍ഗ്ഗം ക്ഷേമകരീ രക്ഷേത് വിജയാ സര്‍വതഃ സ്ഥിതാ
രക്ഷാഹീനം തു യത് സ്ഥാനം വര്‍ജ്ജിതം കവചേന തു
തത് സര്‍വ്വം രക്ഷ മേ ദേവി ജയന്തീ പാപനാശിനീ
പദമേകം ന ഗച്ഛേത് തു യദിച്ഛേദ് ശുഭമാത്മനഃ
കവചേനാവ്രുതോ നിത്യം യത്ര യത്ര ഹി ഗച്ഛതി
തത്ര തത്രാര്‍ത്ഥലാഭശ്ച വിജയഃ സാര്‍വ്വകാമികഃ
യം യം ചിന്തയതേ കാമം തം തമാപ്നോതി നിശ്ചിതം
പരമൈശ്വര്യമതുലം പ്രാപ്സ്യതേ ഭൂതലേ പുമാന്‍
നിര്‍ഭയോ ജായതേ മര്‍ത്ത്യഃ സംഗ്രാമേഷ്വപരാജിതഃ
ത്രൈലോക്യേ തു ഭവേത് പൂജ്യഃ കവചേനാവ്രുതഃ പുമാന്‍
ഇദം തു ദേവ്യാഃ കവചം ദേവാനാമപി ദുര്‍ല്ലഭം
യഃ പാഠേത്പ്രയതോ നിത്യം ത്രിസന്ധ്യാം ശ്രദ്ധയാ f ന്വിതഃ
ദൈവീ കലാ ഭവേത് തസ്യ ത്രൈലോക്യ ചാപരാജിതഃ
ജീവേദ്വര്‍ഷശതം സാഗ്രം അപമ്രുത്യു വിവര്‍ജ്ജിതഃ
നശ്യന്തി വ്യാധയസ്സര്‍വ്വേ ലൂതാവിസ്ഫോടകാദയഃ
സ്ഥാവരം ജങ്ഗമം ചാപി ക്രുത്രിമം ചാപി യദ്വിഷം
ആഭിചാരാണീ സര്‍വ്വാണി മന്ത്രയന്ത്രാണി ഭൂതലേ
ഭൂചരാഃ ഖേചരാശ്ചൈവ ജലജാശ്ചൌപദേശികാഃ
സഹജാഃ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ
അന്തരീക്ഷചരാ ഘോരാഃ ഡാകിന്യശ്ച മഹാബലാഃ
ഗ്രഹഭൂതപിശാചാശ്ച യക്ഷഗന്ധര്‍വ്വരാക്ഷസാഃ
ബ്രഹ്മരാക്ഷസവേതാളാഃ കുഷ്മാണ്ഡാ ഭൈരവാദയഃ
നശ്യന്തി ദര്‍ശനാത്തസ്യ കവചേ ഹ്രുദി സംസ്ഥിതേ
മനോന്നതിര്‍ഭവേദ്രാജ്ഞഃ തേജോവ്രുദ്ധികരം പരം
യശസാ വര്‍ദ്ധതേ സോ f പി കീര്‍ത്തിമണ്ഡിതഭൂതലേ
ജപേത് സപ്തശതീം ചണ്ഡീം ക്രുത്വാ തു കവചം പുരാ
യാവദ്ഭൂമണ്ഡലം തിഷ്ഠേത് സശൈലവനകാനനം
താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൌത്രികീ
ദേഹാന്തേ പരമം സ്ഥാനം യത്സുരൈരപി ദുര്‍ല്ലഭം
പ്രാപ്നോതി പുരുഷോ നിത്യം മഹാമയാ പ്രസാദതഃ
(സമാപ്തം)
രാമായണത്തിൽ നിന്നും അറിഞ്ഞിരിക്കേണ്ടവ!
രാമായണത്തിൽ നിന്നും അറിഞ്ഞിരിക്കേണ്ടവ!
ദിനം തോറും നമ്മൾ അറിയാതെ തന്നെ ഉപയോഗിച്ചു വരുന്ന പല മുത്തുക്കളും ഇതാ ചുവടെ ചേർക്കുന്നു.
രണ്ട് മൂന്നു നിമിഷത്തിൽ വായിച്ച് ഓർമ്മയിൽ നിർത്താവുന്നതാണ്.
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം”
“ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.”
“ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം.”
-അയോദ്ധ്യാകാണ്ഡം
...
"കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിംകണന്മാരായുള്ളാർക്കർത്ഥവുമുണ്ടായ് വരാ
കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ് വരാ
കിന്ദേവന്മാർക്കു ഗതിയും പുനരതുപോലെ."
-ബാലകാണ്ഡം
= നിമിഷത്തിന് വിലയില്ലാത്തവർക്ക് വിദ്യയും, അല്പ ധനത്തിൽ ശ്രദ്ധി
ക്കാത്തവർക്ക് സമ്പത്തും ഉണ്ടാവുകയില്ല. ഇതുപാലെ കടം ഗണിക്കാത്തവർക്ക്
സൗഖ്യവും ദേവ പൂജയില്ലാത്തവർക്ക് ഗതിയും അലഭ്യമാണ് എന്നാണിതിന്റെ സാരം.
...
അതുപോലെ,
"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ".
"കോപമാകുന്നതു വിത്തെന്നറിയണം പാപമാകുന്ന മരാമരത്തിന്നെടോ",
"ചിന്തയുണ്ടാകരുതേതുമേ മാനസേ ചിന്തയാകുന്നതു കാര്യവിനാശിനി"
എന്നി അദ്ധ്യാത്മരാമായണത്തിലെ വരികൾ പാമരന്മാർക്കുപോലും ഹിഥമാണല്ലോ.
...
“കാലാവലോകനം കാര്യസാദ്ധ്യം നൃണാം",
"പാരിൽ സുഖം ദുഃഖമൂലമല്ലോ നൃണാം",
"ഒന്നൊഴിയാതെ ഗുണങ്ങൾ നരന്മാർക്കു വന്നുചേരുന്നു ഗുരുപ്രസാദത്തിനാൽ ",
"കാര്യമില്ലാത്തതു ചെയ്യുന്നതാകിലാചാര്യനും ശാസനം ചെയ്തുകെന്നതേ വരൂ",
"നിത്യവും ചെയ്യുന്ന കർമ്മഫലഗുണം കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ",
“ആപത്തു വന്നടുത്തീടുന്ന നേരത്തു ശോഭിക്കയില്ലെടോ സജ്ജനഭാഷിതം",
“ജാതനെന്നാകിൽ വരും സുഖം ദുഖവും",
"ആത്മഖേദം ധൈര്യശൗര്യതേജോഹരം",
"ജാതിനാമാദികൾക്കല്ല ഗുണ തണം”,
“നന്നല്ല സജ്ജനത്തോടു വൈരം വൃഥാ",
"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം”,
“അർദ്ധം പൂരുഷനു ഭാര്യയല്ലോഭൂവി",
"പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും",
"കജ്‌ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം”
“ദുർജ്ജന സംസർഗ്ഗമേറ്റമകലവെ വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ",
"ഇച്ഛയായുള്ളതു ചെയ്ത ഉപകാരംമിത്രത്തെ വഞ്ചിച്ചാലനർത്ഥമവിളംബിതം വരും."
ഇത്യാദി ലോകോക്തികളും അവ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലേതാണെന്നു പോലുമറിയാത്ത
പലരുടെയും നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നവയാണ്.കൂടാതെ ഇതിൽ "ലക്ഷ്മണോപദേശം", "ജടായുസ്തുതി",
"താരയോടുള്ള ഉപദേശം മുതലായ സർവ്വവേദാന്ത സാരങ്ങളടങ്ങിയവയുംനിത്യപാരായണാർഹങ്ങളുമായ
നിരവധി ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഭക്തി മുക്തിപദങ്ങളുമാകുന്നു. സർവ്വേശ്വരന്റെ മഹിമാതിശയമാണ്
ഇതിലെ പ്രധാന പ്രമേയം.
***
August 11, 2020
Krishna Jayanthi (11-08-2020)
സർവ്വേ ഭവന്തു സുഖിനഃ (Part I)
നന്മ നിറഞ്ഞ ശുഭദിനങ്ങളാകട്ടെ ഇനി വരുന്ന ദിവസങ്ങൾ ! എല്ലാ സജ്‌ജനങ്ങൾക്കും ശുഭ
ആശംസകൾ നേർന്നുകൊണ്ട് പ്രാർഥനയിലേക്ക് :
ദേവികവചം
ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും ഒരു മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ല!
ഇവിടെ സുരക്ഷിതമായി ജീവിക്കാൻ നമുക്ക് ഈശ്വരന്റെ അനുഗ്രഹം വേണം , .മനുഷ്യ
ശരീരത്തിലെ അകത്തും പുറത്തും ഉള്ള എല്ലാ അവയവും ഒരു ദോഷവും വരാതെ എന്നെ
കാത്തുരക്ഷിക്കണേ , എന്ന പ്രാർത്ഥന ഈ കവചത്തിൽ അടങ്ങിയിരിക്കുന്നു .അപ്പോൾ
കണ്ണടച്ചിരുന്നു , ഭക്തിയോടെ , ദേവിശക്തിക്കു കീഴടങ്ങി , പ്രാർത്ഥനയോടെ , ഒരു ധ്യാനം
പോലെ ദിവസേന പാരായണം ചെയ്യുക ..ഇത് വളരെ ശക്തിയുള്ള മന്ത്രം ആണ് ... ...
സർവ്വേ ഭവന്തു സുഖിനഃ .
എല്ലാവർക്കും സുഖം ലഭിക്കട്ടെ ! എന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം.
“ആറും നീറുമെലിമ്പുതുമ്പ മലരും പാമ്പമ്പിളിത്തെല്ലുമെ-
ന്നാറും മാറിലണിഞ്ഞ ശങ്കരപദം ചിന്തിപ്പവര്‍ക്കഞ്ജസാ
മാറും മാറിനകത്തു കേറിമരുവും താപങ്ങള്‍, പാപങ്ങൾ പോയ്മാറും
കൂറൊടുചേര്‍ന്നു കൊള്‍ക മനമേ തല്‍ പാദയുഗ്മേ സദാ!”
ദേവീകവചസ്തോസ്ത്രം
“അസ്യ ശ്രീ ദേവീകവചസ്തോത്ര മഹാമന്ത്രസ്യ, ബ്രഹ്മാ റിഷിഃ
അനുഷ്ടുപ്ഛന്ദഃ
മഹാലക്ഷ്മീര്‍ദ്ദേവതാ-ഹ്രാം ബീജം.ഹ്രീം ശക്തിഃ
ഹ്രൂം കീലകം-
ശ്രീ മഹാലക്ഷ്മീ പ്രസാദസിദ്ധ്യര്‍ത്ഥേജപേ വിനിയോഗഃ-
ഹ്രാം ഇത്യാദി ഷഡംഗന്യാസഃ”
ധ്യാനം
സൌവര്‍ണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൌദാമി നീസന്നിഭാം
ശംഖം ചക്രവരാഭയഞ്ച ദധതീം ഇന്ദോഃ കലാം ബിഭ്രതീം.
ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യൈഃ സ്തുതാം
ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖീം പാര്‍ശ്വസ്ഥപഞ്ചാനനാം
ശംഖം ചക്രമഥോ ധനുശ്ച ദധതീം വിഭ്രാമിതാം തര്‍ജ്ജനീം
വാമേ ശക്തിമസിം ശരാന്‍ കലയതീം തിര്‍യ്യക് ത്രിശൂലം ഭുജൈഃ
സന്നദ്ധാം വിവിധായുധൈഃ പരിവ്രിതാം മന്ത്രീം കുമാരിജനൈഃ
ധ്യായേദിഷ്ടവരപ്രദാം ത്രിനയനാം സിംഹാധിരൂഡാം ശിവാം.
വാണീപതേര്‍വ്വരവിമോഹിതദുഷ്ടദൈത്യ-
ദര്‍പ്പാഹിദഷ്ടമനുജാരികുലാഹിതാനി
തച്ഛ്രിംഗമധ്യനടനേന വിഹന്യമാനാ
രക്ഷാം കരോതു മമ സാ ത്രിപുരാധിവാസാ
ശംഖാസി ചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേതരാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സസുരസിദ്ധനുതാം ച ദുര്‍ഗ്ഗാം
ദുര്‍വ്വാനിഭാം ദുരിതവര്‍ഗ്ഗഹാരാം നമാമി.
(........തുടരും)