August 12, 2020

രാമായണത്തിൽ നിന്നും അറിഞ്ഞിരിക്കേണ്ടവ!

രാമായണത്തിൽ നിന്നും  അറിഞ്ഞിരിക്കേണ്ടവ!

 

 

ദിനം തോറും നമ്മൾ അറിയാതെ തന്നെ ഉപയോഗിച്ചു വരുന്ന പല മുത്തുക്കളും ഇതാ ചുവടെ ചേർക്കുന്നു.

രണ്ട് മൂന്നു നിമിഷത്തിൽ വായിച്ച് ഓർമ്മയിൽ നിർത്താവുന്നതാണ്.


"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോർക്ക നീ

വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം”


“ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു-

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.”


“ക്രോധമൂലം മനസ്താപമുണ്ടായ് വരും

ക്രോധമൂലം നൃണാം സംസാരബന്ധനം

ക്രോധമല്ലോ നിജ ധർമ്മക്ഷയകരം

ക്രോധം പരിത്യജിക്കേണം ബുധജനം.”

-അയോദ്ധ്യാകാണ്ഡം

...

 

"കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ

കിംകണന്മാരായുള്ളാർക്കർത്ഥവുമുണ്ടായ് വരാ

കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ് വരാ

കിന്ദേവന്മാർക്കു ഗതിയും പുനരതുപോലെ."

-ബാലകാണ്ഡം

 

= നിമിഷത്തിന് വിലയില്ലാത്തവർക്ക് വിദ്യയും, അല്പ ധനത്തിൽ ശ്രദ്ധി

ക്കാത്തവർക്ക് സമ്പത്തും ഉണ്ടാവുകയില്ല. ഇതുപാലെ കടം ഗണിക്കാത്തവർക്ക് 

സൗഖ്യവും ദേവ പൂജയില്ലാത്തവർക്ക് ഗതിയും അലഭ്യമാണ് എന്നാണിതിന്റെ സാരം.

...


അതുപോലെ,

 

"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ".


"കോപമാകുന്നതു വിത്തെന്നറിയണം പാപമാകുന്ന മരാമരത്തിന്നെടോ",


"ചിന്തയുണ്ടാകരുതേതുമേ മാനസേ ചിന്തയാകുന്നതു കാര്യവിനാശിനി"


എന്നി അദ്ധ്യാത്മരാമായണത്തിലെ വരികൾ പാമരന്മാർക്കുപോലും ഹിഥമാണല്ലോ.

...


“കാലാവലോകനം കാര്യസാദ്ധ്യം നൃണാം",


"പാരിൽ സുഖം ദുഃഖമൂലമല്ലോ നൃണാം",


"ഒന്നൊഴിയാതെ ഗുണങ്ങൾ നരന്മാർക്കു വന്നുചേരുന്നു ഗുരുപ്രസാദത്തിനാൽ ",


"കാര്യമില്ലാത്തതു ചെയ്യുന്നതാകിലാചാര്യനും ശാസനം ചെയ്തുകെന്നതേ വരൂ",


"നിത്യവും ചെയ്യുന്ന കർമ്മഫലഗുണം കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ",


“ആപത്തു വന്നടുത്തീടുന്ന നേരത്തു ശോഭിക്കയില്ലെടോ സജ്ജനഭാഷിതം",


“ജാതനെന്നാകിൽ വരും സുഖം ദുഖവും",


"ആത്മഖേദം ധൈര്യശൗര്യതേജോഹരം",


"ജാതിനാമാദികൾക്കല്ല ഗുണ തണം”,


“നന്നല്ല സജ്ജനത്തോടു വൈരം വൃഥാ", 


"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം”,


“അർദ്ധം പൂരുഷനു ഭാര്യയല്ലോഭൂവി",


"പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും",


"കജ്‌ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം”


“ദുർജ്ജന സംസർഗ്ഗമേറ്റമകലവെ വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ",


"ഇച്ഛയായുള്ളതു ചെയ്ത ഉപകാരംമിത്രത്തെ വഞ്ചിച്ചാലനർത്ഥമവിളംബിതം വരും."


 ഇത്യാദി ലോകോക്തികളും അവ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലേതാണെന്നു പോലുമറിയാത്ത 

പലരുടെയും നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നവയാണ്.കൂടാതെ ഇതിൽ "ലക്ഷ്മണോപദേശം", "ജടായുസ്തുതി",

 "താരയോടുള്ള ഉപദേശം മുതലായ സർവ്വവേദാന്ത സാരങ്ങളടങ്ങിയവയുംനിത്യപാരായണാർഹങ്ങളുമായ 

നിരവധി ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഭക്തി മുക്തിപദങ്ങളുമാകുന്നു. സർവ്വേശ്വരന്റെ മഹിമാതിശയമാണ് 

ഇതിലെ പ്രധാന പ്രമേയം.

 

***

No comments: