എന്തുകൊണ്ടാണ് കൊറോണ വൈറസ് കണ്ടെത്താൻ രക്ത പരിശോധനക്ക് പകരം തൊണ്ടയിൽ നിന്നുള്ള സ്രവ പരിശോധന നടത്തുന്നത്? ഒരു സാധാരണ സംശയം നിവർത്തി വരുത്താൻ ശ്രമിക്കുകയാണ് ഈ പോസ്റ്റിൻ്റെ ഉദ്ദേശം.
കോവിഡ് 19 രോഗ കാരണം കൊറോണ വൈറസ്സാണെന്ന് അറിയാം. ഇത് ഒരു ജലദോഷ രോഗമാണെങ്കിലും ഈ വൈറസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന തക്ക സമയത്ത് ലോക രാഷ്ട്രങ്ങൾക്ക് കൈമാറാത്തതു കൊണ്ട് രോഗം ലോകം മുഴുവൻ വ്യാപിച്ച പിറകാണ് അമേരിക്ക പോലും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ തുടങ്ങിയത്. ഇപ്പോഴും വ്യക്തമായി എല്ലാം അറിയാമെന്ന് വിചാരിക്കരുത്. രണ്ടാഴ്ചയാണ് ഈ രോഗം ഒരാളെ പിടികൂടിയാൽ ബധിക്കുന്നത് എന്ന അനുമാനം ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു.
അതിൽ ആദ്യ ഘട്ടം ഒരാഴ്ചയും, രണ്ടാം ഘട്ടം മറ്റൊരാഴ്ചയും തരണം ചെയ്യുന്നു. ആദ്യത്തെ ഏഴു ദിവസം മൂക്കിലുള്ള അല്ലെങ്കിൽ തൊണ്ടയിലുള്ള സ്രവം പരിശോദിക്കുന്നു. രണ്ടാം ഘട്ടത്തിൽ രക്ത പരിശോധനയാണ് നടത്തുന്നത്.
PCR test (polymerise chain reaction), എന്ന swab test (സ്രവം പരിശോധനകൾ) നടത്തുന്നത് വൈറസ് ബാധ ഉണ്ടോ എന്ന് അറിയാനാണ് . രോഗലക്ഷണങ്ങൾ തുടങ്ങി ആദ്യ ഏഴു ദിവസങ്ങളിൽ ആണ് ഈ പരിശോധന . തൊണ്ടയിലെ സ്രവം (മ്യൂക്കസ് ) എടുത്തതാണ് വൈറസ് പരിശോധിക്കേണ്ടത്. ആദ്യദിവസങ്ങളിൽ രോഗിയുടെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവത്തിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. അതുകൊണ്ടാണ് ചുമക്കുമ്പോഴും തുമ്മുമ്പോഴും ഇത് മറ്റുള്ളവരിലേക്ക് എത്താൻ കാരണമാകുന്നത്. ഈ സമയം ശരീരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ രക്ത പരിശോധനയെക്കാൾ സ്രവ പരിശോധനയിൽ കൃത്യമായ ഫലം അറിയാൻ കഴിയുന്നു.
രോഗം വന്ന് കഴിഞ്ഞോ എന്ന് മനസ്സിലാക്കാനാണ് ആൻറിബോഡി ടെസ്റ്റ്. അതിനാണ് രക്‌തം പരിശോധിക്കുന്നത്. കോവിഡ് വൈറസ് ബാധിച്ചു 10-14 ദിവസങ്ങൾ കഴിഞ്ഞാണ് രക്തത്തിൽ ആന്റിബോഡി (ആൻ്റിജൻ) ഉണ്ടാവുന്നത് . .
എന്നാൽ രണ്ടു പ്രാവശ്യം വൈറസ് ബാധിച്ചിട്ടും ഇമ്മ്യൂണിറ്റി (രക്തത്തിൽ ആന്റിബോഡി) ഇല്ലാത്ത ആളുകളും ഉണ്ട് എന്ന് പറയപ്പെടുന്നു.
ചിലപ്പോൾ ലക്ഷണങ്ങൾ ഇല്ലെങ്കിലും വൈറസ് ബാധ ഉണ്ടാവാം.. അതാണ് അസിമ്പ്ടോമറ്റിക് എന്ന് പറയുന്ന വക. എല്ലാത്തിനും ഇപ്പോഴും പഠനം നടന്നു കൊണ്ടിരിക്കുകയാണ്. വരാതിരിക്കാനുള്ള vaaക്സിൻ റഷ്യ ഉണ്ടാക്കിക്കഴിഞ്ഞു. ജനങ്ങൾക്ക് വിശ്വാസം വരാൻ ആദ്യത്തെ കുത്തിവെയ്പ്പ് സ്വന്തം മകൾക്ക് തന്നെ ചെയ്ത് മാത്ര്^ക കാട്ടിയിരിക്കുകയാണ്. ഇനി പട്ടാളം പിന്നെ ഹെൽത്ത് വർക്ക്ര്സ് ഇങ്ങനെ വാക്സിനേഷൻ ചെയ്യാൻ തുടങ്ങി.
അതു പോളെ ഇന്ത്യയും ബ്രിട്ടനും അമേരിക്കയും വാക്സിനുകളുടെ അവസാന പരീക്ഷണ ഘട്ടത്തിൽ എത്താൻ അധിക നാൾ വേണ്ട. അതുവരെ മുൻകരുതലുകളോടെ ജീവിക്കുക .
No comments:
Post a Comment